Tag: LATEST

സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും നാളെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. നാളെ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കൻ കർണാടകയിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. ഞായറാഴ്ച വരെ തീവ്രവും ശക്തവുമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള […]
Read more

വയനാട്ടിലെ ഷിഗല്ല വ്യാപനം: രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്

വയനാട്: വയനാട് ജില്ലയിലെ ഷിഗല്ല വ്യാപനത്തിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്. ഏറ്റവും അധികം കുട്ടികൾ രോഗ ലക്ഷണങ്ങൾ കാട്ടിയ മാർ ബസേലിയോസ് യുപി സ്കൂളിലെ കിണറിലെ ജലത്തിൻറെ പരിശോധനയിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല. വയനാട്ടിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ആവശ്യമെങ്കിൽ കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രലയം അറിയിച്ചു. ജില്ലയിൽ 13 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 14വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ ആശുപത്രികളിലായി 44 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലും ഇതുവരെ […]
Read more

വി ജോയിയുടെ ജില്ലാ സെക്രട്ടറി സ്ഥാനം; തീരുമാനത്തെ എതിർത്ത് 3 ജില്ലാ കമ്മിറ്റി അംഗങ്ങൾ

തിരുവനന്തപുരം: വി.ജോയിയെ സിപിഐഎം ജില്ലാ സെക്രട്ടറിയാക്കുന്നതിനെ 3 പേർ എതിർത്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജേന്ദ്ര കുമാർ, ജയദേവൻ, മടവൂർ അനിൽ എന്നിവരാണ് എതിർത്തത്. വി ശിവൻകുട്ടിയെ പോലെ പരിചയസമ്പന്നനായ ഒരാളെ ജില്ലാ സെക്രെട്ടറിയാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏരിയ സെക്രട്ടറിമാരെ മാറ്റിയവർ ജില്ലാ സെക്രട്ടറിയുടെ കാര്യത്തിൽ മൗനം പാലിക്കുന്നതെന്താണെന്ന് ഇവർ വിമർശനം ഉന്നയിച്ചു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരിച്ചു വരവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഇല്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് […]
Read more

മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തിന് ബോംബ് ഭീഷണി

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈ – കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് സ്‌ക്വഡ് പരിശോധന നടത്തി. ഇന്ന് വൈകീട്ട് 3.20 ന് മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തിനകത്ത് നിന്നും ലഭിച്ച പേപ്പര്‍ കഷ്ണത്തിലാണ് ബോംബ് ഭീഷണി കണ്ടെത്തിയത്. ഐസോലേഷന്‍ മേഖലയില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സിഐഎസ്എഫിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ ബോംബ് സ്‌ക്വാഡ് […]
Read more

മഴ കനക്കും; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാളെ ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്.
Read more

ഷുഹൈബ് വധക്കേസ്: വിചാരണ നടപടികള്‍ തിങ്കളാഴ്ച വരെ സ്റ്റേ ചെയ്തു

കണ്ണൂർ: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ വിചാരണ നടപടികള്‍ തിങ്കളാഴ്ച വരെ സ്റ്റേ ചെയ്ത് ഹൈക്കോടതി. കോടതി മാറ്റം ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ നടപടി. ഹര്‍ജി ഈ മാസം 16ന് പരിഗണിക്കും. ഹര്‍ജി പരിഗണിക്കുന്ന തിങ്കളാഴ്ച വരെയാണ് വിചാരണ നടപടികള്‍ക്കുള്ള സ്റ്റേ. വിചാരണ ബോധപൂര്‍വം നീട്ടി ക്കൊണ്ടുപോകാനുള്ള ശ്രമമാണിതെന്ന് ചൂണ്ടിക്കാണിച്ച് നിലവില്‍ കേസ് പരിഗണിക്കുന്ന അഡീഷണല്‍ സെഷന്‍സ് (മൂന്ന്) ജഡ്ജി റൂബി കെ.ജോസ് 17 പ്രതികളുടെയും ജാമ്യം റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് […]
Read more

കോഴിക്കോട് നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍

കോഴിക്കോട്: ഫറോക്ക് സ്വദേശിയെ നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലാണ് രോഗിയെ പ്രവേശിപ്പിച്ചത്. സ്രവം പിസിആര്‍ പരിശോധനയ്ക്കായി അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ അറിയിച്ചു. പരിശോധനാ ഫലം നാളെ അറിയാം.
Read more

മഞ്ചേശ്വരത്ത് രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു

കാസർകോട് : മഞ്ചേശ്വരത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. മഞ്ചേശ്വരം ഹൊസബെട്ടു സ്പൂർത്തി നഗറിൽ താമസിക്കുന്ന ഉമേശൻ (40), മഞ്ചേശ്വരം കീർത്തേശ്വരത്തെ മനീഷ് (18) എന്നിവരാണ് മരിച്ചത്. കൂലിപ്പണിക്കാരനാണ് ഉമേശൻ. ചൊവ്വാഴ്ച വൈകുന്നേരം പണികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനു സമീപത്തു വച്ച് മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് ട്രെയിൻ ഇടിച്ചാണ് അപകടം ഉണ്ടായത്. കീർത്തേശ്വരത്തെ ദാമോദരൻ– ലീലാവതി ദമ്പതികളുടെ ഏക മകനായ മനീഷ് (18) ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. ജോലി കഴിഞ്ഞ് […]
Read more

എല്‍ നിനോ വരുന്നു; യുഎഇയില്‍ വരാനിരിക്കുന്നത് കനത്ത ചൂടും കനത്ത മഴയും

അബുദാബി: യുഎഇയില്‍ അടുത്ത അഞ്ച് മാസം താപനിലയും മഴയും സീസണല്‍ ശരാശരിയേക്കാള്‍ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്(എന്‍സിഎം). 2026 ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ എല്‍ നിനോ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറഞ്ഞു. ഇക്കാലയളവില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ കാലയളവില്‍ യുഎഇയില്‍ എല്‍ നിനോ പ്രതിഭാസമുണ്ടാകാന്‍ 98 ശതമാനം സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ഏറ്റവും പുതിയ സീസണല്‍ പ്രവചനത്തില്‍, നിനോ 3.4 സമുദ്രോപരിതല […]
Read more

ആര്‍ഷോയുടെ പിജി പ്രവേശനം ; സിന്‍ഡിക്കേറ്റിനെതിരെ നിയമനടപടിക്കൊരുങ്ങി മുന്‍ പ്രിന്‍സിപ്പല്‍

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പിഎം ആര്‍ഷോയ്ക്ക് അനര്‍ഹമായി പിജി പ്രവേശനം നല്‍കിയ പ്രിന്‍സിപ്പല്‍ താന്‍ അല്ലെന്ന് മഹാരാജാസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ വിഎസ് ജോയ്. സംഭവത്തില്‍ എംജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് വിഎസ് ജോയിയെ താക്കീത് ചെയ്തിരുന്നു. സിന്‍ഡിക്കേറ്റിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും ആര്‍ഷോ പ്രവേശനം നേടിയ സമയത്ത് താന്‍ ആയിരുന്നില്ല പ്രിന്‍സിപ്പല്‍ എന്നും ജോയ് പറയുന്നു. അന്വേഷണസമയത്ത് കോളജില്‍ ഉള്ളവര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതാവാം ഇതിന് കാരണമെന്നും താന്‍ നിയമനടപടി സ്വീകരിക്കുമെന്നും വിഎസ് ജോയ് പറഞ്ഞു. […]
Read more

Recent News