കാനഡയില്‍ ഇന്ത്യന്‍ വംശജനായ പൊലീസുകാരന്‍ കൊല്ലപ്പെട്ടു
ഓട്ടവ: ഒന്റോറിയോ പ്രൊവിഷനില്‍ പൊലീസ് ഉദ്യോഗസ്ഥനായി ജോലി ചെയിതിരുന്ന ഇന്ത്യന്‍ വംശജന് ദാരുണാന്ത്യം.ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പൊലീസ് സേനയിലെ തരുണ്‍ ബാലി (29) എന്ന പൊലീസുകാരനാണ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ജെയിംസ് ബേയ്ക്കരികെ ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പൊലീസിലെ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് തരുണ്‍ ബാലിക്ക് പരിക്കേറ്റത്. പതിനെട്ടുകാരന്‍ ഓടിച്ച വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനം ഒടിച്ച പതിനെട്ടുകാരനെ […]
Read more

