Tag: LATEST

മമതക്ക് കോൺഗ്രസ് ദേശീയ ഉപാധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി വാഗ്ദാനം ചെയ്തെന്ന പ്രചാരണം തള്ളി കെസി വേണുഗോപാൽ

ഡൽഹി: മമത ബാനർജിക്ക് കോൺഗ്രസ് ദേശീയ ഉപാധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി വാഗ്ദാനം ചെയ്തെന്ന പ്രചാരണം തള്ളി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. തൃണമൂൽ കോൺഗ്രസുമായി നിലവിൽ കോൺഗ്രസ് ലയന ചർച്ചകളൊന്നും നടത്തുന്നില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഡൽഹിയിൽ സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിൽ മമത ബാനർജി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, മമതയ്ക്ക് കോൺഗ്രസ് ഉപാധ്യക്ഷ പദവി വാഗ്ദാനം ചെയ്തെന്ന രീതിയിൽ പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ അദ്ദേഹം പൂർണ്ണമായി തള്ളി. അത്തരം ചർച്ചകളൊന്നും […]
Read more

‘കുറച്ചുകാലം നക്സലായി, യാഥാസ്ഥിതിക മുസൽമാനായിരുന്നു ഞാൻ’; നടൻ നിസ്താർ

വളരെ ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനാണ് നിസ്താർ സേട്ട്. സിനിമയിൽ എത്തുന്നതിന് മുൻപ് നാടകമായിരുന്നു നിസ്താറിന്റെ തട്ടകം. പിന്നീട് സീരിയലുകളിലും അഭിനയിച്ച നിസ്താർ, തന്റേതായ അഭിനയ ശൈലിയിലൂടെ ശ്രദ്ധനേടി. ഇപ്പോൾ ഒരിക്കൽ യാഥാസ്ഥിതികനായ മുസൽമാനായിരുന്നു താനെന്നും ഇപ്പോഴങ്ങനെ അല്ലെന്നും പറഞ്ഞിരിക്കുകയാണ് നിസ്താർ. കുറച്ചുകാലം നക്സലിന്റെ വഴിയെ സഞ്ചരിച്ചിരുന്നുവെന്നും എന്നാൽ അപകടമാണെന്ന് അറിഞ്ഞപ്പോൾ തിരിച്ച് വന്നെന്നും അദ്ദേഹം പറയുന്നു.താൻ നിരീശ്വരവാദിയൊന്നും അല്ലെന്നും, പക്ഷെ പ്രത്യേക ആകാത്തരത്തിനു നിന്നുകൊടുക്കില്ല എന്നേയുള്ളുവെന്നും അദ്ദേഹം പറയുന്നു. “ഞാന്‍ നിരീശ്വരവാദിയൊന്നും […]
Read more

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. ശക്തമായ […]
Read more

ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി; ഭീഷണി സന്ദേശം എഴുതിയത് പേപ്പറിൽ

കണ്ണൂര്‍: ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. മുംബൈയിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനത്തിൽ ബോംബ് ഭീഷണി വന്നത്. വിമാനത്തിനകത്ത് പേപ്പറിൽ ഭീഷണി സന്ദേശം എഴുതി വെച്ചുവെന്നാണ് വിവരം. പിന്നാലെ കണ്ണൂരിൽ വിമാനം ലാൻഡ് ചെയ്തു. നിലവിൽ വിമാനം ഐസോലേഷൻ റൺവേയിൽ നിർത്തിയിട്ടിരിക്കുകയാണ്. യാത്രക്കാർ പുറത്തിറങ്ങി തുടങ്ങിയെന്നും പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. ബെംഗളൂരുവിൽ നിന്നും മുംബൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് സർവീസ് വൈകിയിരുന്നു. ഇൻഡിഗോയുടെ 6E 6283 എന്ന ഫ്ലൈറ്റാണ് പക്ഷി ഇടിച്ചതിനെ […]
Read more

മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമെടുത്ത് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

‌‌കൊൽക്കത്ത: പുതിയതായി അധികാരമേറ്റ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമെടുത്ത് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. മുതിർന്ന നേതാവും മുൻ രാജ്യസഭാ അം​ഗവുമായ സ്വപൻദാസ് ഗുപ്ത ധനവകുപ്പ് കൈകാര്യം ചെയ്യും. തപസ് റോയ്‍യ്ക്ക് വ്യവസായ വകുപ്പ് ലഭിച്ചു. ശരദ്‍വാത് മുഖർജി ആരോ​ഗ്യവും ദു​ദ് കുമാർ മൊണ്ഡലിന് കൃഷിയും ലഭിച്ചു. മാധ്യമപ്രവ‍ർത്തകൻ കൂടിയായ ജ​ഗന്നാഥ് ചത്തോപാധ്യായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകും. ദീപക് ബർമൻ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യും. ടൂറിസം, പാർലമെൻ്ററികാര്യ വകുപ്പുകൾ ശങ്കർ ഘോഷ് വഹിക്കും. […]
Read more

മമതയെ കോണ്‍ഗ്രസിലേക്ക് സോണിയാ ഗാന്ധി ക്ഷണിച്ച് റിപ്പോർട്ട്

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവ് മമത ബാനര്‍ജിയെ സോണിയാ ഗാന്ധി കോൺഗ്രസിലേയ്ക്ക് ക്ഷണിച്ചെന്ന് റിപ്പോർട്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷ ആക്കാം എന്നാണ് വാഗ്ദാനം. ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജിയെ ജനറല്‍ സെക്രട്ടറി ആക്കാമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വാഗ്ദാനം നല്‍കിയതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇത്തരത്തിലൊരു നീക്കമില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ തള്ളി കോൺഗ്രസ് ഹൈക്കമാൻഡ് രംഗത്തെത്തി. ഒന്നര മണിക്കൂറായിരുന്നു രാഹുല്‍ ഗാന്ധിയും അഭിഷേക് ബാനര്‍ജിയും തമ്മിലള്ള കൂടിക്കാഴ്ച നീണ്ടത്. കഴിഞ്ഞ ദിവസം മമത ബാനര്‍ജിയും സോണിയാ […]
Read more

പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് ജൂലൈ 15 ലേക്ക് നീട്ടിവെച്ചു

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നത് ജൂലൈ 15 ലേക്ക് നീട്ടിവെച്ചു. ഇന്ന് ഫലം വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് മാറ്റിവെച്ച ഗൾഫ് പരീക്ഷാ കേന്ദ്രങ്ങളിലെ ഒന്നാം വർഷ പരീക്ഷകൾ നടത്തിയ ശേഷം ഈ വിദ്യാർത്ഥികളുടെ പരീക്ഷാ ഫലവും ചേർത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം അടുത്ത മാസം 15ന് പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ അറിയിപ്പ്. നേരത്തെ, സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചിരുന്നു. 77.97 ആയിരുന്നു […]
Read more

ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള സാധനങ്ങളുടെ കണക്കുകളിൽ അവ്യക്ത

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിന് കീഴിലുള്ള 20 ഓളം ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സാധനങ്ങളുടെ കണക്കുകളിൽ അവ്യക്തയെന്ന് തിരുവിതാംകൂർ ദേവസ്വം തിരുവാഭരണം കമ്മീഷണർ. പല ക്ഷേത്രങ്ങളിലും സൂക്ഷിച്ചിരിക്കുന്ന സ്വർണം- വെള്ളി അടക്കമുള്ള ഉരുപ്പടികൾ നെയ്യാറ്റിൻകര അസി. കമ്മീഷണർ സമർപ്പിച്ച പട്ടികയിലില്ല. ദേവസ്വത്തിന്റെ പട്ടികയിലുള്ള സാധനങ്ങള്‍ എവിടെ പോയെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് നെയ്യാറ്റിൻകര സബ് ഗ്രൂപ്പ് അസി. കമ്മീഷണർക്ക് കത്ത് നൽകി. ശബരിമല സ്വർണ കൊള്ളക്ക് ശേഷമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള സ്വത്തുക്കളുടെ കണക്കെടുപ്പ് തുടങ്ങിയത്. […]
Read more

സർക്കാർ ബസുകളിൽ സൗജന്യ യാത്ര; സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാനൊരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: ‘ശക്തി സ്കീം’ പദ്ധതി വഴി സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യുന്നതിനായി വനിതകൾക്ക് സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാൻ ഒരുങ്ങി കർണാടക സർക്കാർ. സൗജന്യ ബസ് യാത്ര ആനുകൂല്യം ലഭിക്കുന്നതിനുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡായി ഈ സ്മാർട്ട് കാർഡുകൾ പ്രവർത്തിക്കും. പുതിയതായി ചുമതലയേറ്റ ഗതാഗത മന്ത്രി ബൈരതി സുരേഷ് ആണ് ഇക്കാര്യം അറിയിച്ചത്. വനിതകൾക്ക് പുറമെ ഈ പ്രീപെയ്ഡ് റീചാർജ് ചെയ്യാവുന്ന സ്മാർട്ട് കാർഡ് സംവിധാനം പുരുഷന്മാർക്കും ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വളരെ കുറഞ്ഞ വിലയ്ക്ക് […]
Read more

അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

കൊച്ചി: നടി ലക്ഷ്മി പ്രിയയ്ക്കും വനിതാ എസ്‌ഐക്കും എതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് റിപ്പോർട്ട്. പരാതിയിൽ കേസെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എ സി പി കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മിപ്രിയയും വനിതാ എസ്‌ഐയും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അൻസിബയുടെ പരാതി. അതേസമയം അൻസിബക്കെതിരെ ലക്ഷ്മിപ്രിയ […]
Read more

Recent News