Tag: LATEST

മോഹന്‍ലാല്‍ ഉപയോഗിച്ച വാഹന നമ്പര്‍ വ്യാജം; ദൃശ്യം 3 സിനിമയ്‌ക്കെതിരെ പരാതി

അടിമാലി: ദൃശ്യം 3 സിനിമയ്‌ക്കെതിരെ പരാതി. ദൃശ്യം മൂന്നില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച വാഹന നമ്പര്‍ വ്യാജമാണെന്നാണ് പരാതി. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി രാജീവാണ് പൊലീസില്‍ പരാതി നല്‍കിയത്. അറിവോ സമ്മതമോ ഇല്ലാതെ തന്റെ വാഹന നമ്പര്‍ സിനിമയില്‍ വ്യാജമായി ഉപയോഗിച്ചുവെന്നാണ് രാജീവിന്റെ ആരോപണം. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ ജിത്തു ജോസഫ്, മോഹന്‍ലാല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. 2023 ലായിരുന്നു താന്‍ ഈ വാഹനം എടുത്തതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. ചിത്രം റിലീസ് ചെയ്ത് നാലഞ്ച് ദിവസം കഴിഞ്ഞ് താന്‍ […]
Read more

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വന്നു.. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനം. പ്രജനനം സുഗമമാക്കുക വഴി മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മൺസൂൺ കാല ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്. ഇക്കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോയി മീൻ പിടിക്കാനും വിലക്കുണ്ട്. കർശന പരിശോധനയുണ്ടാകുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. രണ്ട് വള്ളങ്ങൾ ചേർന്ന് നടത്തുന്ന പെയർ ട്രോളിംഗും കർശനമായി നിരോധിച്ചു. ഹാർബറുകളിലെ ഡീസൽ ബങ്കുകളുടെ പ്രവർത്തനവും നിർത്തിവെക്കും. അന്യസംസ്ഥാന ബോട്ടുകൾക്കും തീരത്ത് […]
Read more

പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സന് കൗൺസിലർ സ്ഥാനം നഷ്ട്ടമാകും

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സന് കൗൺസിലർ സ്ഥാനം നഷ്ട്ടമാകും. കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിന് അവധി നൽകണമെന്ന അപേക്ഷ പാലക്കാട് നഗരസഭ കൗൺസിൽ തള്ളി. തുടർച്ചയായി മൂന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരുന്നാൽ അയോഗ്യത വരും. പാലക്കാട് നഗരസഭ സെക്രട്ടറി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീനെ വിവരം അറിയിക്കും. സംസ്ഥാന തെരത്തെടുപ്പ് കമ്മീഷനാണ് അയോഗ്യനാക്കേണ്ടത്. ലൈംഗിക പീഡന പരാതി ഉയർന്നതിന് പിന്നാലെ കോൺഗ്രസ് പ്രശോഭിനെ […]
Read more

‘അൻസിബ വിചാരിച്ചാൽ തളരുന്ന ആളല്ല താൻ’; ലക്ഷ്‍മി പ്രിയ

കൊച്ചി: നടി അൻസിബ നൽകിയ പരാതി പൊലീസ് തള്ളിയ സാഹചര്യത്തിൽ പ്രതികരിച്ച് ലക്ഷ്‍മി പ്രിയ. അൻസിബ വിചാരിച്ചാൽ തളരുന്ന ആളല്ല താൻ. അൻസിബയുടെ പിന്നിൽ മത വർഗീയ വാദികൾ ഉണ്ട് എന്ന് സംശയം. തനിക്ക് എതിരെ അൻസിബ നൽകിയ പരാതിക്ക് പിന്നിൽ അജണ്ടയുണ്ട്. ജനുവരിയിൽ എല്ലാം അവസാനിച്ചതാണ്. അൻസിബക്കെതിരെ നാളെ തന്നെ 10 കോടി രൂപക്ക് മാനനഷ്ടം ഫയൽ ചെയ്യും എന്നും ലക്ഷ്‍മി പ്രിയ പറഞ്ഞു. ഇത്രയും വേഗത്തിൽ അന്വേഷണം നടത്തി സത്യം കണ്ടെത്തിയ തൃക്കാക്കര എസിപിക്ക് […]
Read more

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജിയിൽ രണ്ടാമത്തെ ഹൈക്കോടതി ജഡ്ജി പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡ് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് പിന്മാറിയത്. അതിജീവിതയുടെ ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ കൗസര്‍ എടപ്പഗത്ത് ജഡ്ജി ആയിരുന്നു. വസ്തുത പരിശോധനാ റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന് എതിരെ ഉദ്യോഗസ്ഥന്റെ മൊഴിയുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി […]
Read more

രാജ്യസഭാംഗത്വം രാജിവെച്ച് സുഷ്മിത ദേവ്

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി സുഷ്മിത ദേവ് രാജ്യസഭാം അംഗത്വം രാജിവെച്ചു. മുമ്പ്, അസമിലെ സിൽച്ചറിൽ നിന്നുള്ള കോൺഗ്രസ് ലോക്‌സഭാ എംപിയായിരുന്ന സുഷ്മിത ദേവ്, 2019-ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് 2021-ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. പാർട്ടിയിൽ അതിവേഗം ഉയർന്നുവന്ന അവർ ദേശീയ വക്താവായും പിന്നീട് രാജ്യസഭാംഗമായും നിയമിതയായിരുന്നു. മമതയുടെ വിശ്വസ്തനായിരുന്ന സുഖേന്ദു ശേഖർ റോയ് രാജ്യസഭയിൽ നിന്ന് രാജിവെച്ച് ഒരാഴ്ച തികയുന്നതിന് മുമ്പാണ് അടുത്ത രാജി.പാർട്ടിക്കുള്ളിലെ കൊഴിഞ്ഞുപോക്കും വിമത നീക്കങ്ങളും ദേശീയ തലത്തിൽ തൃണമൂലിന്റെ പ്രതിച്ഛായയെയും […]
Read more

സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങി സർക്കാർ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകുക. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി നിയമപരിശോധനകൾ സർക്കാർ ആരംഭിച്ചു. ഇന്നലെയാണ് ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിലെ അഞ്ച് പ്രതികള്‍ക്കും ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻ മുഖ്യമന്ത്രി […]
Read more

ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന നേതാവായി നരേന്ദ്ര മോദി

ന്യൂഡൽഹി: തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന നേതാവെന്ന റെക്കോര്‍ഡ് ഇനി നരേന്ദ്ര മോദിക്ക് സ്വന്തം. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ റെക്കോര്‍ഡാണ് മോദി മറികടന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രി കസേരയില്‍ തുടര്‍ച്ചയായ 4,399 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി പ്രധാനമന്ത്രി പദത്തില്‍ തുടര്‍ച്ചയായ 4,398 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ റെക്കോര്‍ഡാണ് മോദി മറികടന്നത്. 1952 മെയ് 13 മുതല്‍ 1964 മെയ് 27 വരെയായിരുന്നു നെഹ്റു പ്രധാനമന്ത്രി പദത്തില്‍ […]
Read more

പ്രയദർശിനി 15-ാം തീയതി മുതൽ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ‘പ്രിയദർശിനി’ എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായി നടപ്പിലാക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പിലാക്കും. ഇതിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുക. […]
Read more

ശിവൻകുട്ടി അസംതൃപ്തൻ

തിരുവനന്തപുരം: വി. ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തിരികെ കൊണ്ടുവരുന്നതിൽ മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി. ശിവൻകുട്ടിയ്ക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് വി. ജോയി സെക്രട്ടറി സ്ഥാനം രാജിവെച്ചത്. തുടർന്ന് എ.എ. റഹിം എംപിക്ക് താത്കാലിക ചുമതല നൽകുകയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിൽ വി. ജോയി തന്നെ സെക്രട്ടറിയായി തിരികെ എത്തണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ഇതിനെ അനുകൂലിക്കുന്ന നിലപാടിലാണ്. എന്നാൽ വി. ശിവൻകുട്ടിയുമ […]
Read more

Recent News