Tag: LATEST

ഒന്നുകിൽ രാജി,അല്ലെങ്കിൽ പുറത്താക്കും

ലണ്ടൻ: ലണ്ടനിലെ നൈറ്റ്‌ ക്ലബിലുണ്ടായ അടിപിടി വിവാദത്തിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റിനെ പ്രതിസന്ധിയിലാക്കുന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത്. സംഭവത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അന്വേഷണം ശക്തമാക്കിയതോടെ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് തന്‍റെ 15 വർഷം നീണ്ട അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റ് വിജയത്തിന് പിന്നാലെയാണ് ബെൻ സ്റ്റോക്സും ഓൾറൗണ്ടർ ഗസ് അറ്റ്കിൻസണും ലണ്ടനിലെ കിങ്സ് റോഡിലുള്ള ‘റെക്സ് റൂംസ്’ നൈറ്റ്‌ക്ലബിൽ വെച്ച് സാരസെൻസ് റഗ്ബി ക്ലബ് താരങ്ങളുമായി ഏറ്റുമുട്ടിയത്. […]
Read more

ലോകകപ്പിന് മുമ്പ് ഐസ്‌ലൻഡിനെ തകർത്ത് അർജന്‍റീന

അലബാമ: ലോകകപ്പ് പോരാട്ടങ്ങൾക്ക് തൊട്ടുമുൻപ് ആരാധകർക്ക് ആവേശവും ആശ്വാസവും നൽകി അര്‍ജന്‍റീന ക്യാപ്റ്റൻ ലിയോണൽ മെസിയുടെ തിരിച്ചുവരവ്. പേശിയിലെ അസ്വസ്ഥതകൾ മാറി പകരക്കാരനായി കളത്തിലിറങ്ങിയ മെസി ഗോളടിച്ച സൗഹൃദ മത്സരത്തിൽ, ഐസ്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്‍റീന തകർത്തുവിട്ടു. അമേരിക്കയിലെ അലബാമയിലുള്ള ജോർദാൻ-ഹെയർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെസിയെ ഒരുനോക്ക് കാണാൻ പതിനായിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. കളി തുടങ്ങി എട്ടാം മിനിറ്റില്‍ എസെക്വൽ ബാർകോയിലൂടെയാണ് അർജന്‍റീന സ്കോറിങ് തുടങ്ങിയത്. തുടർന്ന് രണ്ടാം പകുതിയുടെ 70-ാം മിനിറ്റിലാണ് ആരാധകരുടെ […]
Read more

മരണ സ്ഥലത്ത് പരിചയം ഉള്ള ആളുകളെ കണ്ടാൽ ചിരിക്കുന്നത് മഹാ അപരാധമോ

കൊച്ചി: നടൻ സലിം കുമാറിന്റെ മൃതദേഹം പറവൂർ ടൌൺ ഹാളിൽ പൊതുദർശനത്തിന് വച്ച സമയത്ത് അവിടെയുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി നടി റിനി ആൻ ജോർജ്ജ്. സലിം കുമാറിനെ അവസാനമായി കാണാനെത്തിയ റിനി ടൌൺ ഹാളിലുണ്ടായിരുന്ന പലരെയും നോക്കി പുഞ്ചിരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ രൂക്ഷമായ വിമർശനമാണ് നടി നേരിടേണ്ടി വന്നത്. മരണവീട്ടിൽ വന്ന് ചിരിച്ചതിനെച്ചൊല്ലി വലിയ രീതിയിലുള്ള വിമർശനങ്ങളും സൈബർ ആക്രമണങ്ങളുമാണ് നടിക്കെതിരെ ഉണ്ടായത്. ഈ സാഹചര്യത്തിലാണ് വിമർശകർക്ക് പരോക്ഷമായ മറുപടി […]
Read more

ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതി

കൊച്ചി : അമ്മ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നും രാജി വച്ചതിന് പിന്നാലെ നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളാണ് അൻസിബ ഹസൻ ഉന്നയിച്ചത്. താരം കുറച്ച് ദിവസങ്ങൾക്ക് മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ടിനി ടോമിനെതിരായ പരാതിയിൽ തുടർ നടപടികൾ എടുക്കുന്നത് മേലുദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം മാത്രമെന്ന് കടവന്ത്ര പോലീസ്. അന്‍സിബയുടെ മൊഴിപകര്‍ക്ക് എസിപിക്കും ഡിസിപിക്കും കൈമാറി. നീനാ കുറുപ്പിന്‍റെ മൊഴിയെടുക്കുന്നതിലും മേലുദ്യോഗസ്ഥരുടെ അനുമതി തേടും. അതേസമയം പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അൻസിബ വ്യക്തമാക്കി. […]
Read more

നസ്‍ലെന്റെ മോളിവുഡ് ടൈംസ് നേടിയത് എത്ര?

കൊച്ചി : ആഷിക് ഉസ്‍മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്‍മാൻ നിർമ്മിച്ചിരിക്കുന്ന, സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി എത്തിയ ചിത്രമാണ് മോളിവുഡ് ടൈംസ്. ഇതുവരെ കാണാത്ത ലുക്കിലും സ്റ്റൈലിലുമാണ് നസ്‍ലെൻ ചിത്രത്തിൽ എത്തിയിരിക്കുന്നത്. വിനീത് മാധവൻ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് സിനിമ. മോളിവുഡ് ടൈംസിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. നസ്‍ലെൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. നസ്‍ലെന്റെ മികച്ച പ്രകടനം തന്നെയാണ് […]
Read more

തമിഴക രാഷ്ട്രീയത്തിൽ പുതിയ ട്വിസ്റ്റ്

ചെന്നൈ: രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും. രജനീകാന്തിൻ്റെ മകൾ സൗന്ദര്യയുടെ ഭർത്താവാണ് വിശാഖൻ. നടനും ഫാർമ കമ്പനി ഡയറക്ടറുമാണ്. അണ്ണാമലൈയുടെ ജനകീയ കൂട്ടായമയിലാണ് ചേരുക. അണ്ണാമലൈക്ക് രജനിയുടെ പിന്തുണ ഉണ്ടെന്ന സൂചനകൾക്കിടെയാണ് നീക്കം. ജൂൺ 5നാണ് കെ അണ്ണാമലൈ ബിജെപിയിൽ നിന്നും ഔദ്യോഗികമായി രാജിവെച്ചത്. ഇതിന് പിന്നാലെ ‘വി ദ ലീഡേഴ്സ്’ എന്ന പേരിൽ പുതിയ രാഷ്ട്രീയ പ്രസ്ഥാനവും പ്രഖ്യാപിച്ചു. ഈ പ്രസ്ഥാനത്തിലേക്ക് വെറും 24 മണിക്കൂറിനുള്ളിൽ 13,85,763 ആളുകളാണ് സജീവ അംഗങ്ങളായി […]
Read more

കേരളത്തിലെ ശുദ്ധവായു സൂചികയിൽ ഒന്നാമതെത്തി തട്ടേക്കാട്

കോതമംഗലം: കേരളത്തിലെ വന മേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ ഏറ്റവും മികച്ച വായു ഗുണനിലവാരം ലഭിക്കുന്ന കേന്ദ്രമായി തട്ടേക്കാടിനെ കണ്ടെത്തിയതായി പഠനം. വനപ്രദേശങ്ങളോട് ചേർന്ന മേഖലകളിലെ വായു ഗുണനിലവാരം വിലയിരുത്താൻ നടത്തിയ പഠനത്തിലാണ് മാലിന്യമുക്തമായ ശുദ്ധ വായു ലഭിക്കുന്ന പ്രദേശമായി തട്ടേക്കാട് മുന്നിലെത്തിയത്. വായു ഗുണനിലവാര സൂചികയിൽ 0 മുതൽ 50 വരെയുള്ള ശ്രേണിയിലാണ് തട്ടേക്കാട് ഉൾപ്പെട്ടത്. വനാന്തരങ്ങളിൽ അനുഭവപ്പെടുന്ന അതേ സൂക്ഷ്മ കാലാവസ്ഥ ഇവിടെ നിലനിൽക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. വനം വകുപ്പിന്റെ നിർദേശപ്രകാരം നടത്തിയ പഠനത്തിൽ മലിനീകരണ […]
Read more

‘കായകല്‍പ്പം’ ജനസമ്പര്‍ക്ക പരിപാടിക്ക് സംസ്ഥാനതല തുടക്കം

തിരുവനന്തപുരം: ആരോഗ്യ മേഖലയുടെ നവീകരണത്തിന് പരമാവധി ഫണ്ടുകള്‍ വിനിയോഗിക്കുമെന്നും ആക്ഷേപങ്ങള്‍ കുറക്കുമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘കായകല്‍പ്പം’ ജനസമ്പര്‍ക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. കെട്ടിടങ്ങളും മറ്റും നിര്‍മിക്കാനും സൗകര്യങ്ങള്‍ ഒരുക്കാനും സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടുകളും മറ്റും ഉപയോഗപ്പെടുത്തും. ഇതിനെ സ്വകാര്യവത്കരണമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.  […]
Read more

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

തിരുവനന്തപുരം: വായ്പ അനുവദിക്കുന്നതിൽ നിന്ന് പ്രാഥമിക സഹകരണ സംഘങ്ങളെ പൂർണമായും ഒഴിവാക്കാനും സപ്ലൈകോയുടെ നേതൃത്വത്തിൽ വിതരണം പൂർത്തിയാക്കാനും തീരുമാനമായി. ഇതുവരെ പ്രാഥമിക സംഘങ്ങൾക്ക് നൽകാനുള്ള 52 കോടി രൂപ ഉടൻ വിതരണം ചെയ്യാനും മന്ത്രിസഭ തീരുമാനമായി. * പാലക്കാട് ജില്ലയിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് പണം വിതരണം ചെയ്യുന്നതിലെ എല്ലാ തടസങ്ങളും പരിഹരിച്ചു. * കേരള ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ കേസുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരെയും സീനിയർ അഭിഭാഷകരെയും നിയമിക്കാൻ മന്ത്രിസഭ […]
Read more

സർക്കാരിന്റെ മൗനം വഞ്ചനയാണ്

തിരുവനന്തപുരം: എംജി സർവകലാശാലയെ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ ഓഫീസിന്റെ ശ്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തുവരണം എന്ന് പ്രതിപക്ഷ നേതാവ് പിറണായി വിജയൻ. ഇതിനെതിരെ ഒരക്ഷരം മിണ്ടാൻ പാങ്ങില്ലാത്തവരായി മാറിയിരിക്കുകയാണ് യുഡിഎഫ് സർക്കാർ. ഈ മൗനം കേരളത്തോടുള്ള വഞ്ചനയാണ് എന്നും പിണറായി വിജയൻ വിമർശിച്ചു. ഗവർണർ വഴി സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിച്ചപ്പോൾ പത്ത് വർഷം എൽഡിഎഫ് സർക്കാർ പ്രതിരോധിച്ചിരുന്നു. എന്നാൽ ഗവർണറുമായി ഏറ്റുമുട്ടലിനില്ല എന്നാണ് യുഡിഎഫ് സർക്കാരിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറയുന്നത്. ആശങ്കയുണ്ടാക്കുന്ന നിലപാടാണിത്. ഭരണഘടനയുടെ […]
Read more

Recent News