Tag: LATEST

പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് കാലമായി ചെന്നൈയിലെ വീട്ടിൽ തന്നെയായിരുന്നു. 84 വയസായിരുന്നു. മകൻ മനോജിന്റെ മരണത്തിന് ശേഷം ഭാരതിരാജയുടെ ആരോഗ്യസ്ഥിതിയും മോശമായിരുന്നു. 16 വയതിനിലെ, കിഴക്കേ പോകുമെയിൽ, നിഴൽഗൽ, സിഗപ്പു റോജകൾ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ തുടങ്ങീ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ആറ് തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. 1977 ൽ പതിനാറ് വയതിനിലെ എന്ന ചിത്രം സംവിധാനം […]
Read more

ടിനി ടോമിനെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും: അന്‍സിബ ഹസന്‍

കൊച്ചി: നടന്‍ ടിനി ടോമിനെതിരായ തന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് നടി അന്‍സിബ ഹസന്‍. കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ എത്തി വിശദമായി മൊഴി നല്‍കിയെന്നും അപകീര്‍ത്തിപ്പെടുത്തലിന്റെ പരിധിയിലാണ് പരാതി നില്‍ക്കുന്നത് എന്നാണ് പൊലീസ് പറഞ്ഞതെന്നും അന്‍സിബ പറഞ്ഞു. ‘ടിനി ടോം രാഷ്ട്രീയത്തില്‍ സ്വാധീനമുളള വ്യക്തിയാണ്. ടിനി അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം അയച്ചതിന്റെ തെളിവുകള്‍ എന്റെ പക്കലുണ്ട്. ഈ സന്ദേശം അയച്ചത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ്. സര്‍ക്കാരില്‍ എനിക്ക് പരിപൂര്‍ണ വിശ്വാസമുണ്ട്’: അന്‍സിബ […]
Read more

ടിവികെ സർക്കാരിനെ പിന്തുണച്ച 21 അണ്ണാ ഡിഎംകെ എംഎൽഎമാർക്ക് അയോഗ്യതയില്ല

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഭരണകക്ഷിയായ ടി.വി.കെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്ത അണ്ണാ ഡിഎംകെയിലെ 21 വിമത എംഎൽഎമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി ഉണ്ടാകില്ലെന്ന് നിയമസഭാ സ്പീക്കർ ജെസ.ഡ. പ്രഭാകർ. പാർട്ടിയിലെ ഇരുവിഭാഗങ്ങളും തമ്മിൽ കഴിഞ്ഞ ദിവസം ലയനം പൂർത്തിയാക്കിയതിന് പിന്നാലെ, വിമതർക്കെതിരെയുള്ള പരാതികൾ പിൻവലിക്കണമെന്ന അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുടെ അഭ്യർത്ഥന മാനിച്ചാണ് സ്പീക്കറുടെ തീരുമാനം. പാർട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക ആവശ്യം പരിഗണിച്ച സാഹചര്യത്തിൽ ഈ […]
Read more

കെഎസ്ആർടിസി ബസ്സുകളിലെ വിദ്യാർത്ഥി പാസ്സ് പുതുക്കാനുള്ള ചാർജ് പതിനൊന്നിരട്ടിയാക്കി

തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സുകളിലെ വിദ്യാർത്ഥി പാസ്സ് പുതുക്കാനുള്ള ഓൺലൈൻ ചാർജ് 10 രൂപയിൽ നിന്ന് ഒറ്റയടിക്ക് 110 രൂപയാക്കിയ തീരുമാനം പിൻവലിക്കണമെന്ന് എസ്എഫ്ഐ. പുതിയ നീക്കം വിദ്യാർത്ഥികളോടുള്ള വഞ്ചനയാണെന്ന് എസ്എഫ്ഐ സംസ്ഥാന ഭാരവാഹികൾ പ്രതികരിച്ചു. കഴിഞ്ഞ അധ്യയന വർഷം വരെയും 10 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് പാസ്സ് ലഭിച്ചിരുന്നു. പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ ചെറിയ തുക നൽകിക്കൊണ്ട് വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന യാത്ര പാസ്സാണ് നിലവിൽ പതിനൊന്നിരട്ടി ചാർജ് വർധിപ്പിച്ചുകൊണ്ട് നടപ്പിലാക്കിയിരിക്കുന്നത്. ഇത് കേരളത്തിലെ സാധാരണക്കാരായ വിദ്യാർത്ഥികളോടുള്ള നീതികേടാണെന്ന് എസ്എഫ്ഐ […]
Read more

നിയമപോരാട്ടം തുടരും; മുൻകൂർ ജാമ്യം ഒന്നിന്റെയും അവസാനമല്ല’; എഡി തോമസ്

ആലപ്പുഴ: വിധി നിരാശജനകമെന്നും, നിയമ പോരാട്ടം തുടരുമെന്നും ഗൺമാൻമാരുടെ മർദ്ദനത്തിനിരയായ എഡി തോമസ് എംഎൽഎ. വകുപ്പുകൾ ചുമത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്. കോടതിയുടെ മുൻ ഇടപെടലുകൾ കൂടി പരിശോധിക്കണമെന്നും എഡി തോമസ് ആവശ്യപ്പെട്ടു. പല കാര്യങ്ങളും തുറന്ന് പറയാനുണ്ട്. നീതി ന്യായ വ്യവസ്ഥയോട് ബഹുമാനം ഉള്ളത് കൊണ്ട് അതിന് മുതിരുന്നില്ലെന്ന് എഡി തോമസ് പറഞ്ഞു. മുൻകൂർ ജാമ്യം ഒന്നിന്റെയും അവസാനമല്ല. എസ്ഐടിയുടെ അന്വേഷണത്തിൽ വീഴ്ചയുണ്ടായതായി കാണുന്നില്ല. പ്രോസിക്യൂട്ടർ ഇടത് സർക്കാർ കാലത്ത് നിയോഗിപ്പെട്ടത്. മാറ്റണം എന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് […]
Read more

ഷിഗെല്ല രോഗബാധ: വൃത്തിയില്ലാത്ത തട്ടുകടകള്‍ അടച്ചുപൂട്ടുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് : ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി കെ മുരളീധരന്‍. വൃത്തിയില്ലാത്ത ആഹാരവും വെള്ളവും രോഗപകര്‍ച്ചയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ കര്‍ശനമായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കണം. ശുചിത്വമില്ലാത്ത റോഡരികിലെ തട്ടുകടകള്‍ അടച്ചുപൂട്ടും. നിരവധി ആളുകള്‍ തട്ടുകടകള്‍ പോലുള്ളവയില്‍ നിന്ന് ഭക്ഷണം കഴിക്കാറുണ്ട്. ശുചിത്വം എല്ലായ്‌പ്പോഴും പാലിക്കണം. […]
Read more

മുടി മുറിക്കാനെത്തിയ രണ്ടാം ക്ലാസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കാസര്‍കോട്: ചന്തേരയില്‍ മുടി മുറിക്കാനെത്തിയ രണ്ടാം ക്ലാസുകാരനെ ബാര്‍ബര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബാര്‍ബര്‍ ഷോപ്പ് തകര്‍ത്തു. മാണിയാട്ട് മസ്ജിദിന് സമീപത്തെ ബാര്‍ബര്‍ ഷോപ്പിന്റെ ബോര്‍ഡുകളും പൂട്ടുമാണ് നശിപ്പിച്ചത്. ഞായറാഴ്ച വൈകിട്ട് ബാര്‍ബര്‍ ഷോപ്പില്‍ മുടിമുറിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയായ പതിനേഴുകാരനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. പിതാവിനൊപ്പം ബാര്‍ബര്‍ ഷോപ്പില്‍ മുടിമുറിക്കാനെത്തിയതായിരുന്നു കുട്ടി. മുടിമുറിക്കാനിരിത്തിയ ശേഷം പിതാവ് സമീപത്തെ കടയിലേക്ക് പോയി. ഈ സമയം തൊഴിലാളി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി […]
Read more

സ്വർണക്കൊള്ളയടക്കം തിരിച്ചടിയായി : തെറ്റ് സമ്മതിച്ച് CPIM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി ഏറ്റുപറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ചയുണ്ടായെന്ന് സമ്മതിച്ചുകൊണ്ടായിരുന്നു പ്രതികരണം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി തന്നെ സ്വയം വിമര്‍ശനമായി വിഷയം ഉന്നയിച്ചു. അത് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകളെ ഏറെ ശക്തമായി പ്രതിരോധിച്ചില്ല എന്ന അവബോധം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുവെന്നും വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞത് തന്നെയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇതിനെതിരെ […]
Read more

കടിച്ച ആപ്പിൾ എറിഞ്ഞുനൽകി മുഖ്യമന്ത്രി കാണിച്ചത് കോൺ​ഗ്രസ് മാനസികാവസ്ഥ’, രൂക്ഷ വിമർശനവുമായി ബിജെപി

ബംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ താൻ കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞുകൊടുത്ത സംഭവത്തിൽ വിവാദം കനക്കുന്നു. ഡി കെ ശിവകുമാറിനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി രംഗത്തെത്തി. കോൺഗ്രസിന്റെ യഥാർത്ഥ മാനസികാവസ്ഥയാണ് മുഖ്യമന്ത്രിയുടെ പ്രവൃത്തിയിലൂടെ വ്യക്തമാകുന്നതെന്നാണ് ബി ജെ പി വിമർശിച്ചത്. ഡി കെ ശിവകുമാറിന്റെ ഈ പ്രവർത്തി ജനങ്ങളെ ആകെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ഇത്തരം ധാർഷ്ട്യങ്ങളോട് ജനങ്ങൾ വരുംദിവസങ്ങളിൽ ശക്തമായി പ്രതികരിക്കുമെന്നും ബി ജെ പി മുന്നറിയിപ്പ് നൽകി. ബി […]
Read more

സാമ്പത്തിക ബാധ്യത; പറവൂരില്‍ പൊലീസുകാരൻ ജീവനൊടുക്കി

കൊച്ചി: എറണാകുളം പറവൂരില്‍ പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മുനമ്പം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ വിനു വര്‍ഗീസിനെ(43) ആണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുകള്‍ നിലയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പറവൂര്‍ കെടാമംഗലത്തെ വീട്ടിലാണ് വിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലമാണ് താൻ ജീവനൊടുക്കുന്നത് എന്ന് കുറിപ്പെഴുതി വെച്ചാണ് വിനു ജീവനൊടുക്കിയത്. വിനുവിന്റെ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ( ആത്മഹത്യ ഒന്നിനും പരിഹാരമല്ല. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന […]
Read more

Recent News