Tag: LATEST

ശീതളപാനീയത്തിൽ മദ്യം കലർത്തി യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു

തെലങ്കാന: കർണാടകയിൽ 41കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ 10 പേർ അറസ്റ്റിൽ. ശീതളപാനീയത്തിൽ മദ്യം കലർത്തി ബോധരഹിതയാക്കിയ ശേഷമായിരുന്നു ക്രൂരത. മൊബൈൽ ഫോണിൽ പ്രതികൾ ദൃശ്യങ്ങൾ പകർത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഭർത്താവിനോട് പിണങ്ങി വീട് വിട്ടിറങ്ങിയ നാൽപത്തിയൊന്നുകാരിയാണ് ദാവൺഗെരയിലെ യലോദഹള്ളിയിൽ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായത്. കരയുകയായിരുന്ന യുവതിയെ സാന്ത്വനിപ്പിക്കാനെന്ന വണ്ണം ഒപ്പം കൂടിയാണ് പ്രതികൾ ഉപദ്രവിച്ചത്. സംഘത്തിലെ രണ്ടുപേർ യുവതിക്ക് കുടിക്കാൻ ശീതളപാനീയം നൽകിയിരുന്നു. മദ്യം കലർത്തിയ പാനീയമാണ് ഇരുവരും യുവതിയെ കുടിപ്പിച്ചത്. […]
Read more

​ഗൺമാൻമാർക്ക് ആശ്വാസം; പ്രതികളായ അഞ്ച് പേർക്കും മുൻകൂർ ജാമ്യം

ആലപ്പുഴ: ആലപ്പുഴയിൽ വെച്ച് നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. പ്രതികളായ അഞ്ച് പേർക്കും മുൻകൂർ ജാമ്യം അനുവദിച്ചു. പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് മുൻ‌കൂർ ജാമ്യം ലഭിച്ചത്. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഹണി എം. വർഗീസിന്റേതാണ് ഉത്തരവ്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് […]
Read more

പ്രവിശ്യകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഹൈവേകളിൽ ലൈറ്റുകൾ സ്ഥാപിക്കണം; സുരക്ഷ വർധിപ്പിക്കാൻ സൗദി

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്ന് സൗദി ശൂറാ കൗൺസിൽ. റോഡ് സുരക്ഷ വർധിപ്പിക്കണമെന്നും, അതുവഴി അപകടനിരക്ക് കുറക്കണമെന്നും, സൗദി ശൂറാ കൗൺസിൽ ജനറൽ അതോറിറ്റി ഫോർ റോഡ്സിനോട് ആവശ്യപ്പെട്ടു. സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനും ചെലവുകൾ കാര്യക്ഷമമാക്കുന്നതിനുമായി റോഡുകളിൽ പുതിയ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച് പഠനം നടത്തുക, വൈദ്യുതി മൊത്തവ്യാപാരം പ്രോത്സാഹിപ്പിക്കുക, പദ്ധതികൾ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നത് മുൻകൂട്ടി കണ്ടെത്തുന്നതിനായി എഐ ഉപയോ​ഗിക്കുക തുടങ്ങിയവയൊക്കെയാണ് റോഡുമായി ബന്ധപ്പെട്ട മറ്റു […]
Read more

സ്വർണ്ണംപൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുള്ള നേതാക്കൾ ഇപ്പോഴും പാർട്ടിയിലുണ്ട്; മനു തോമസ്

കണ്ണൂര്‍: സ്വർണ്ണംപൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുള്ള നേതാക്കൾ ഇപ്പോഴും പാർട്ടിയിലുണ്ടെന്ന് മനു തോമസ് പറഞ്ഞു.സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളുമായി ബന്ധപ്പെടുന്ന സംസ്ഥാന ജില്ലാ ഏരിയാ ലോക്കല്‍ നേതാക്കള്‍ ഇപ്പോഴും തെറ്റുതിരുത്താതെ പാര്‍ട്ടിയില്‍ തുടരുകയാണെന്നും സ്വര്‍ണം പൊട്ടിക്കല്‍, രാഷ്ട്രീയ ഗുണ്ടാക്രിമിനല്‍ സംഘത്തിനെതിരായി തുറന്നുപറഞ്ഞതിന്റെ പേരില്‍ ഒരു സംസ്ഥാന കമ്മിറ്റി അംഗം തന്നെ തനിക്കെതിരെ പാര്‍ട്ടിക്കതീതമായി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് ഓര്‍മ്മയുണ്ടോയെന്നും മനു ചോദിക്കുന്നു. കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കലില്‍ വട്ടപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് മനു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാര്‍ട്ടിയിലെ […]
Read more

2025 അവസാനം വരെയുള്ള വാർഷിക പുരോഗതി റിപ്പോർട്ട് പുറത്തുവിട്ട് സൗദി നാഷണൽ ട്രാൻസ്ഫോർമേഷൻ

റിയാദ്: സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കുന്നതിൽ മുൻപന്തിയിലുള്ള നാഷണൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം, 2025-ലെ വാർഷിക പുരോഗതി റിപ്പോർട്ട് പുറത്തിറക്കി. പരിസ്ഥിതി സംരക്ഷണവും ഭക്ഷ്യ-ജല സുരക്ഷയും ഉറപ്പാക്കുക, സ്വദേശികൾക്ക് തൊഴിൽ വിപണിയിൽ കൂടുതൽ അവസരങ്ങൾ നൽകുക, ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുക എന്നീ മേഖലകളിലാണ് പോസിറ്റീവായ മാറ്റങ്ങളുണ്ടായത്. തുടർച്ചയായ രണ്ടാം വർഷവും, ഈ പരിവർത്തനത്തിന്റെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക സ്വാധീനം വ്യക്തമാക്കുന്നതിനായി വിവിധ സ്ഥാപനങ്ങളുടെ നേട്ടങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവർക്ക് പ്രചോദനമേകാൻ ലക്ഷ്യമിട്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ‘ഞങ്ങൾ കൈവരിച്ചു, […]
Read more

അയ്യപ്പസംഗമത്തിൽ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ശരിയായില്ല

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സമസ്താപരാധം ഏറ്റു പറഞ്ഞ് സിപിഎം. സംഘടനാപരമായ പിഴവും നിലപാടുകളിലെ പിഴവും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഏറ്റു പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് തള്ളിപ്പറയാതിരുന്ന വെള്ളാപ്പള്ളിയെ പൂർണമായും കൈവിട്ട നിലപാടാണ് സംസ്ഥാന സെക്രട്ടറി വാർത്തസമ്മേളനത്തിൽ സ്വീകരിച്ചത്. വെള്ളാപ്പള്ളിയുടെ മുസ് ലിം വിരുദ്ധ പ്രസ്താവന ശക്തമായി പ്രതിരോധിച്ചില്ലെന്ന പൊതുബോധം ഉണ്ടായി. അത് ദൂരീകരിക്കുന്നതിൽ പാർട്ടിക്ക് പിഴവ് സംഭവിച്ചു എന്നും സംസ്ഥാന സെക്രട്ടറി ഏറ്റു പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിക്ക് ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാരണമായി എന്നും […]
Read more

കടിച്ച ആപ്പിൾ ആൾക്കൂട്ടത്തിലേക്ക് എറിഞ്ഞ് ഡികെ, ചാടിപ്പിടിച്ച് അനുയായികൾ

ബംഗളൂരു: കടിച്ച ആപ്പിൾ ആൾക്കൂട്ടത്തിലേക്ക് എറിഞ്ഞു നൽകുന്ന കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കനകപുരയിൽ നടന്ന പൊതുപരിപാടിയിലാണ് കടിച്ച ആപ്പിളിൻ്റെ ബാക്കി ഭാഗം മുഖ്യമന്ത്രി അനുയായികൾക്കിടയിലേക്ക് എറിഞ്ഞത്. ഡി കെ ശിവകുമാറിൻ്റെ പ്രവൃത്തി വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കനകപുരയിലെ ഹൊരഹള്ളിയിൽ അനുയായികൾ ശിവകുമാറിന് വൻ സ്വീകരണം ഒരുക്കിയതിനിടെ ആണ് സംഭവം. ആപ്പിളും പൂക്കളും കൊണ്ട് തയ്യാറാക്കിയ വലിയ ഹാരം അണിയിച്ചതിന് പിന്നാലെയാണ് ഡി കെ ശിവകുമാറിൻ്റെ പ്രവൃത്തി. ഹാരത്തിൽനിന്ന് ആപ്പിൾ അടർത്തിയെടുത്ത […]
Read more

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. വെള്ളാപ്പള്ളി നടേശൻ ഒരേ സമയം രണ്ട് തോണിയിൽ കാലുവെക്കുന്നയാളാണെന്ന വിമർശനമാണ് പി ജയരാജൻ ഉന്നയിച്ചത്. വെള്ളാപ്പള്ളി നടേശൻ ഒരോ സമയം സമയം നവോത്ഥാന സമിതി അധ്യക്ഷനും മകൻ സംഘപരിവാറിനൊപ്പവും ആണെന്ന് ചൂണ്ടിക്കാണിച്ച പി ജയരാജൻ വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം ആണെന്നും കുറ്റപ്പെടുത്തി. ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാടാണ് ഇപ്പോൾ എസ്എൻഡിപി തലപ്പത്തുള്ളവർക്കെന്നും പി ജയരാജൻ കുറ്റപ്പെടുത്തി. ‘കേരളത്തിലെ ഇപ്പോഴത്തെ എസ്ൻഡിപി യോ​ഗത്തിൻ്റെ […]
Read more

അര്‍ജന്‍റീന ടീമില്‍ എല്ലാം തീരുമാനിക്കുന്നത് മെസി

ബ്യൂണസ് ഐറിസ്: ലോകകപ്പിന് തൊട്ടുമുമ്പ് അർജന്‍റീന ടീം ക്യാമ്പിൽ പുകഞ്ഞ വിവാദങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി പരിശീലകൻ ലയണൽ സ്കലോണി. അർജന്‍റീന നായകൻ ലിയോണൽ മെസിയെക്കുറിച്ച് താൻ പറഞ്ഞ വാക്കുകൾ വിദേശ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നാണ് സ്കലോണിയുടെ ആക്ഷേപം. ടീമില്‍ ആരൊക്കെ വേണമന്നതുമുതല്‍ എല്ലാ തീരുമാനങ്ങളും മെസിയോട് ചോദിച്ചാണ് എടുക്കുന്നതെന്ന രീതിയിൽ വാർത്തകൾ വന്നതും, അത് ഒടുവിൽ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള അനാവശ്യ താരതമ്യങ്ങളിലേക്ക് വഴിമാറിയതുമാണ് സ്കലോണിയെ ചൊടിപ്പിച്ചത്. ലോകകപ്പിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് […]
Read more

അസുഖവിവരം പറഞ്ഞ് നൂറ

കൊച്ചി : ലെസ്ബിയൻ കപ്പിൾസായ ആദിലയും നൂറയും ഇന്ന് മലയാളികൾക്കാകെ സുപരിചിതരാണ്. ബിഗ് ബോസിൽ മൽസരാർത്ഥികളായി എത്തിയ ശേഷം ഇവർ കൂടുതൽ ആളുകൾക്കിടയിൽ സ്വീകാര്യരാകുയും ചെയ്തു. ബിഗ് ബോസിന് ശേഷം തങ്ങളുടെ ജോലിയും വ്ളോഗിങ്ങുമൊക്കെയായി മുന്നോട്ട് പോകുകയാണ് ഇവർ. ഇപ്പോഴിതാ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നൂറ. അതികഠിനമായ പനിയായിരുന്നുവെന്നും ചെറിയ കാര്യങ്ങൾ പോലും ചെയ്യാൻ സാധിക്കാത്തവിധം ശരീരവേദനയും ഉണ്ടായിരുന്നുവെന്നും നൂറ പറയുന്നു. ‘പലരും എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും എനിക്ക് സുഖമാണോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. […]
Read more

Recent News