2025 അവസാനം വരെയുള്ള വാർഷിക പുരോഗതി റിപ്പോർട്ട് പുറത്തുവിട്ട് സൗദി നാഷണൽ ട്രാൻസ്ഫോർമേഷൻ

റിയാദ്: സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കുന്നതിൽ മുൻപന്തിയിലുള്ള നാഷണൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം, 2025-ലെ വാർഷിക പുരോഗതി റിപ്പോർട്ട് പുറത്തിറക്കി.

പരിസ്ഥിതി സംരക്ഷണവും ഭക്ഷ്യ-ജല സുരക്ഷയും ഉറപ്പാക്കുക, സ്വദേശികൾക്ക് തൊഴിൽ വിപണിയിൽ കൂടുതൽ അവസരങ്ങൾ നൽകുക, ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുക എന്നീ മേഖലകളിലാണ് പോസിറ്റീവായ മാറ്റങ്ങളുണ്ടായത്. തുടർച്ചയായ രണ്ടാം വർഷവും, ഈ പരിവർത്തനത്തിന്റെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക സ്വാധീനം വ്യക്തമാക്കുന്നതിനായി വിവിധ സ്ഥാപനങ്ങളുടെ നേട്ടങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവർക്ക് പ്രചോദനമേകാൻ ലക്ഷ്യമിട്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ‘ഞങ്ങൾ കൈവരിച്ചു, ഇനിയും മുന്നോട്ട്’ എന്ന പ്രമേയത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

സൗദിയിലെ പ്രമുഖമായ ഏഴ് മന്ത്രാലയങ്ങളുടെ നേതൃത്വത്തിലാണ് ഈ പ്രോഗ്രാം പ്രവർത്തിക്കുന്നത്. സാമ്പത്തിക ആസൂത്രണ മന്ത്രാലയം, പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം, നീതിന്യായ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, കമ്മ്യൂണിക്കേഷൻസ് ആൻ്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, നിക്ഷേപ മന്ത്രാലയം, മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് പദ്ധ

Leave a Reply

Your email address will not be published. Required fields are marked *