ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി; ഭീഷണി സന്ദേശം എഴുതിയത് പേപ്പറിൽ

കണ്ണൂര്‍: ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. മുംബൈയിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനത്തിൽ ബോംബ് ഭീഷണി വന്നത്. വിമാനത്തിനകത്ത് പേപ്പറിൽ ഭീഷണി സന്ദേശം എഴുതി വെച്ചുവെന്നാണ് വിവരം. പിന്നാലെ കണ്ണൂരിൽ വിമാനം ലാൻഡ് ചെയ്തു. നിലവിൽ വിമാനം ഐസോലേഷൻ റൺവേയിൽ നിർത്തിയിട്ടിരിക്കുകയാണ്. യാത്രക്കാർ പുറത്തിറങ്ങി തുടങ്ങിയെന്നും പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവിൽ നിന്നും മുംബൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് സർവീസ് വൈകിയിരുന്നു. ഇൻഡിഗോയുടെ 6E 6283 എന്ന ഫ്ലൈറ്റാണ് പക്ഷി ഇടിച്ചതിനെ തുടർന്ന് അടിയന്തിരമായി ബെംഗളൂരു വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. പിന്നീട് പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെയാണ് അപകടം നടന്നതെങ്കിലും ഇന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ ഇക്കാര്യം പുറത്തുവിട്ടത്.

വെള്ളിയാഴ്ച ബെംഗളൂരു വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനത്തിൽ പക്ഷി ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പൈലറ്റ് ജാഗ്രത പാലിക്കുകയും മുൻകരുതൽ നടപടിയെന്നോണം വിമാനം സുരക്ഷിതമായി തിരികെ റൺവേയിൽ ഇറക്കുകയും ചെയ്തു. തുടർന്ന് എൻജിനീയർമാർ എത്തി വിമാനത്തിന് എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാറുകളോ കേടുപാടുകളോ സംഭവിച്ചിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *