തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് നാക്കു പിഴച്ച് വി ഡി സതീശന്‍. നേമത്തെ വോട്ടുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നാക്ക് പിഴച്ചത്. പിണറായി വിജയനെ മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ച ഉടന്‍ തന്നെ മുന്‍ മുഖ്യമന്ത്രി എന്ന് തിരുത്തുകയും ചെയ്തു.
കോണ്‍ഗ്രസിന്റെ വോട്ട് കുറഞ്ഞതുകൊണ്ടാണ് ജയിച്ചത് എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍, കോണ്‍ഗ്രസിനും എല്‍ഡിഎഫിനും നേമത്ത് വോട്ട് കുറഞ്ഞുവെന്ന് മുഖ്യമന്ത്രിക്ക് ഞാന്‍ സഭയില്‍ മറുപടി കൊടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയല്ല, പ്രതിപക്ഷ നേതാവ് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ട് തിരുത്തി.
ചാത്തന്നൂരും കഴക്കൂട്ടത്തും ഞങ്ങളുടെ വോട്ട് കൂടി. സിപിഎമ്മിന്റെ വോട്ട് കുറഞ്ഞു. സിപിഎമ്മിന്റെ വലിയ നേതാക്കള്‍ മത്സരിച്ചയിടത്താണ് അവര്‍ക്ക് വോട്ട് കുറഞ്ഞത്. അതാണ് ബിജെപി-സിപിഎം ഡീല്‍. മുതിര്‍ന്ന നേതാക്കള്‍ കൈവശംവെച്ചിരുന്ന സീറ്റ് വെള്ളിത്താലത്തിലാക്കി ബിജെപിക്ക് കൈമാറുകയായിരുന്നുവെന്നും വി ഡി സതീശന്‍ ആരോപിച്ചു.
