Tag: Protest

പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തോക്ക് ഉപയോഗിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പാറ്റ്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടന്നിരുന്നു. ബിഹാറിൽ നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ഉദ്യോഗസ്ഥൻ എകെ 47 തോക്ക് ഉപയോഗിച്ചു. പട്നയിലെ സിവാറില്‍ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. ഐസയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിഷയത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ്. ബിഹാറിലെ പ്രത്യേക അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനായ അഭിഷേക് പട്ടേലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്നിട്ടുണ്ട്. ഇയാള്‍ എകെ47 തോക്ക് ഉപയോഗിച്ച് വെടി ഉതിര്‍ക്കുന്നതും പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രോശിച്ച് […]
Read more

സമരം അവസാനിപ്പിച്ച് സിജെപി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രതിനിധികളും സിജെപി നേതാക്കളും തമ്മിൽ നടന്ന ചർച്ചയിൽ ജന്തർ മന്തിറിൽ നടന്ന് വന്ന സമരം അവസാനിപ്പിക്കാൻ തീരുമാനം. സമരം ചെയ്ത വിദ്യാർത്ഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ അംഗീകരിക്കാൻ തീരുമാനിച്ചതോടെയാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്. ഉറപ്പുകൾ ചെവ്വാഴ്ചയ്ക്കകം എഴുതി നൽകും. കൂടിക്കാഴ്ചയ്ക്ക് മുമ്പായി തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം പ്രധാനമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്ക് […]
Read more

ക്രൗൺ പ്ലാസ ഹോട്ടലിന് മുന്നിൽ പ്രതിഷേധിച്ച് ടാക്സി ഡ്രൈവർമാർ

കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ക്രൗൺ പ്ലാസ ഹോട്ടലിന് മുന്നിൽ ശക്തമായ പ്രതിഷേധം നടത്തി ടാക്സി ഡ്രൈവർമാർ. ഹോട്ടലിലെത്തുന്ന അതിഥികളെയും വിനോദസഞ്ചാരികളെയും കൊണ്ടുപോകാൻ എത്തുന്ന ടാക്സി ഡ്രൈവർമാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം ഹോട്ടൽ അധികൃതർ നിഷേധിച്ചതിനെ തുടർന്നാണ് പ്രതിഷേധം ഉണ്ടായത്. ദീർഘദൂര യാത്രക്കാരുമായി ഹോട്ടലിൽ എത്തുന്ന ഡ്രൈവർമാർക്ക് ഹോട്ടൽ മാനേജ്മെന്റ് ശുചിമുറി അടക്കമുള്ള സൗകര്യങ്ങൾ അനുവദിക്കുന്നില്ലെന്നാണ് ഡ്രൈവർമാർ ആരോപിക്കുന്നത്. മണിക്കൂറുകളോളം വാഹനങ്ങളിൽ കാത്തിരിക്കേണ്ടി വരുന്ന തങ്ങളോട് കാട്ടുന്നത് കടുത്ത നീതികേടാണെന്നും, ഇത് മനുഷ്യാവകാശ ലംഘനമാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. […]
Read more

വിദ്യാർഥികൾക്ക് നേരെയുണ്ടായ പെല്ലറ്റ് ഗൺ പ്രയോഗം ന്യായീകരിക്കാനാകില്ലെന്ന് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് ഗൺ ഉപയോഗിച്ചതിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഒരു ക്രിമിനലാണെന്നും പ്രതിഷേധിച്ച കുട്ടികൾക്ക് നേരെയുണ്ടായ പെല്ലറ്റ് ഗൺ പ്രയോഗം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും രാഹുൽ തുറന്നടിച്ചു. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിക്കെതിരെ രൂക്ഷഭാഷയിൽ രംഗത്തെത്തിയ രാഹുൽ, കുട്ടികൾക്ക് നേരെ പെല്ലറ്റ്ഗൺ പ്രയോഗിച്ച കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ക്രമക്കേടുകൾ […]
Read more

നാളെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. നാളെ ഒരു ദിവസം എല്ലാ ജില്ലകളിലും പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സമാധാനപരമായ പ്രതിഷേധം നടത്താനാണ് ആഹ്വാനം. വിദ്യാര്‍ത്ഥികളുടെ ശബ്ദം രാജ്യമെമ്പാടും അലയടിക്കണമെന്ന് ഉറപ്പിച്ചാണ് കോക്രോച്ച് ജനത പാര്‍ട്ടി ഓരോ ജില്ലകളിലും പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നാളത്തെ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് […]
Read more

പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികളെ ലഹരിക്കേസില്‍ കുടുക്കുമെന്ന് ഭീഷണി

മുംബൈ: രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രക്ഷോഭം കടുക്കുകയാണ്. ഇതിനിടെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികളെ ലഹരിക്കേസില്‍ കുടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭീഷണി. ഇനി സമരത്തിലേക്ക് പോയാല്‍ കള്ളക്കേസ് എടുക്കുമെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിക്കുകയും നിലവിലെ ചുമതലകളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥനെ മാറ്റുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ പൊലീസ് ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പിന്നാലെ ഉദ്യോഗസ്ഥനെതിരെ വന്‍തോതില്‍ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം വിദ്യാര്‍ത്ഥികള്‍ പുറത്തുവിടുകയായിരുന്നു. […]
Read more

നടൻ മാധവൻ്റെ ക്യാബിന് മുന്നിൽ പോസ്റ്റർ പതിച്ച് വിദ്യാർഥികളുടെ പ്രതിഷേധം

ന്യൂഡൽഹി: രാജ്യത്തെ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്ദർ മന്ദറിൽ നടക്കുന്ന പ്രക്ഷോഭത്തിൽ നിശബ്ദത പാലിക്കുന്ന നടനും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർമാനുമായ ആർ. മാധവനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. പ്രസിദ്ധമായ ഇൻസ്റ്റിറ്റ്യൂട്ടിലെ ചെയർമാൻ പദവിയിലിരുന്നിട്ടും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളെ ബാധിക്കുന്ന വിഷയത്തിൽ മാധവൻ പ്രതികരിക്കാത്തതാണ് വിദ്യാർഥികളെ ചൊടിപ്പിച്ചത്. എഫ്ടിഐഐ ക്യാമ്പസിലെ ആർ.മാധവന്റെ ക്യാബിൻ വാതിലിൽ വിദ്യാർഥികൾ പതിച്ച പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ വൻതോതിൽ […]
Read more

സിനിമാക്കാർക്ക് നേരെയുള്ള പ്രതിഷേധം ദൗർഭാഗ്യകരമെന്ന് മന്ത്രി പി. സി വിഷ്ണുനാഥ്

തിരുവനന്തപുരം: ഡൽഹിയിൽ നടക്കുന്ന സിജെപി പ്രതിഷേധത്തെ അനുകൂലിച്ചതിൻ്റെ പേരിൽ ചലച്ചിത്ര താരങ്ങൾക്ക് നേരെ നടക്കുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി മന്ത്രി പി. സി വിഷ്ണുനാഥ്. സിനിമാക്കാർക്ക് എതിരെയുള്ള പ്രതിഷേധം ദൗർഭാഗ്യകരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് മന്ത്രി പറഞ്ഞു. പ്രതികരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്തിൻ്റെ അറസ്റ്റിലും മന്ത്രി പി സി വിഷ്ണുനാഥ് പ്രതികരിച്ചു. എസ്ഐടി സ്വതന്ത്രമായി പ്രവർത്തിക്കുന്നതിൻ്റെ പ്രതിഫലനമാണ് പ്രശാന്തിൻ്റെ അറസ്റ്റെന്നും സർക്കാർ ഒരു […]
Read more

ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വെള്ളയമ്പലത്തിനും- ഇന്ദിരാ ഭവനും നടുവിൽ ബാരിക്കേട് ഉപയോഗിച്ച് പ്രവർത്തകരെ തടഞ്ഞു. ഡൽഹിയിൽ കലാപം അഴിച്ചുവിടാൻ നീക്കമെന്ന് എംഎൽഎ വി. മുരളീധരൻ പറഞ്ഞു. പരീക്ഷാക്രമക്കേടിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിച്ചതാണ്. പ്രസംഗം തുടരുമ്പോഴും പ്രവർത്തകർ ഒരു വശത്ത് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുന്നുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു. ഡൽഹിയിലെ കോൺഗ്രസ്സ് സമരം മോദി ഭരണത്തെ അട്ടിമറിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് […]
Read more

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരുടെ ഫോണുകള്‍ നിരീക്ഷണത്തിലെന്ന് ആരോപണം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടക്കുന്ന കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരുടെ മൊബൈല്‍ ഫോണുകള്‍ നിരീക്ഷണത്തിലാണെന്ന ആരോപണവുമായി സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്‌കേ. പ്രതിഷേധക്കാരുടെ വാട്‌സ്ആപ്പ് കോളുകള്‍, ചാറ്റുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്നും ദീപ്‌കേ ആരോപിക്കുന്നു. നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി സിജെപി ആരംഭിച്ച പ്രതിഷേധം പതിമൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഭരണകൂടത്തില്‍ നിന്നുള്ള പേരു വെളിപ്പെടുത്താത്ത ചില വൃത്തങ്ങളാണ് സംഘടനയ്ക്ക് ഉള്ളില്‍ നടക്കുന്ന ആശയവിനിമയങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നത് അറിയിച്ചതെന്നും എക്‌സ് പോസ്റ്റിലൂടെ ദീപ്‌കേ അറിയിച്ചു. മാത്രമല്ല […]
Read more

Recent News