ഇടിമിന്നലോട് കൂടിയ കനത്ത മഴ; ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട്
ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ കനത്ത മഴയാണ് നിലവില്‍ രാജ്യ തലസ്ഥാനത്ത് പെയ്തുകൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും ഇതിനോടകം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. റോഡ് ഗതാഗതവും വലിയ പ്രതിസന്ധി നേരിടുകയാണ്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 15 വിമാനങ്ങള്‍ റദ്ദാക്കുകയും 90-ലധികം വിമാനങ്ങള്‍ വൈകുകയും ചെയ്തതായി വിമാന നിരീക്ഷണ പ്ലാറ്റ്ഫോമായ ‘ഫ്‌ലൈറ്റ് റഡാര്‍ 24’ വിവരം നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ […]
Read more

