Tag: Shwetha Menon

അന്‍സിബയ്ക്ക് തിരിച്ചടി; ശ്വേതാ മേനോന്റെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷ കോടതി തള്ളി

കൊച്ചി: താരസംഘടന ‘അമ്മ’യുടെ അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ശ്വേതാ മേനോന്റെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അന്‍സിബ ഹസന്റെ അപേക്ഷ കോടതി തള്ളി. എറണാകുളം മുന്‍സിഫ് കോടതിയാണ് നടിയുടെ അപേക്ഷ തള്ളിയത്. അമ്മ പ്രസിഡന്റായ ശ്വേതയുടെ ഹര്‍ജിയില്‍ കോടതി നടപടികള്‍ തുടരുകയാണ്. കേസില്‍ കക്ഷി ചേരാന്‍ അന്‍സിബയ്ക്ക് അവകാശമില്ലെന്ന ശ്വേതാ മേനോന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ നാടകീയമായ സംഭവവികാസങ്ങള്‍ക്ക് പിന്നാലെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി ശ്വേത മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയുടെ […]
Read more

നടി അൻസിബക്കെതിരെ കോടതിയിൽ സത്യവാങ്മൂലം നൽകി ശ്വേത മേനോൻ

കൊച്ചി: നടി അൻസിബക്കെതിരെ കോടതിയിൽ സത്യവാങ്മൂലം നൽകി നടിയും താരസംഘടന അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോൻ . അൻസിബ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല. വ്യക്തിപരമായ പ്രതികാരത്തിനായാണ് തൻ്റെ പരാതിയിൽ കക്ഷിചേരാൻ അൻസിബ ശ്രമിക്കുന്നത്. കക്ഷിചേരാൻ അൻസിബക്ക് നിയമപരമായ അവകാശമില്ല. അമ്മ പ്രസിഡന്റായി തുടരാനുള്ള അവകാശം സംരക്ഷിക്കാനാണ് കേസ്. കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് അൻസിബയുടെ ശ്രമമെന്നും ശ്വേത മേനോൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. എറണാകുളം മുൻസിഫ് കോടതിയിലാണ് കേസ് നൽകിയത്.
Read more

ശ്വേതാ മേനോനെതിരെ വനിതാ താരങ്ങള്‍ രം​ഗത്ത്

കൊച്ചി: നടിയും താരസം​ഘടന അമ്മയുടെ പ്രസിഡന്റുമായ ശ്വേതാ മേനോനെതിരെ വനിതാ താരങ്ങൾ രം​​ഗത്ത്. തെരഞ്ഞെടുപ്പ് വേണോ, ശ്വേത തുടരണോ എന്ന ചോദ്യവുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പോള്‍. അമ്മ ‘പെണ്‍മക്കള്‍’ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അഭിപ്രായ രൂപീകരണത്തിന് ശ്രമം നടന്നത്. ഇതുവ്യക്തമാക്കുന്ന വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടത്. 32 പേര്‍ തെരഞ്ഞെടുപ്പ് വേണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ശ്വേതാ മേനോന്റെ സമിതി തുടരണം എന്ന് ഒരാള്‍ പോലും വോട്ട് ചെയ്തില്ല. ശ്വേതയെ നേരത്തെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് […]
Read more

അമ്മയിലെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍ കമ്മറ്റി

കൊച്ചി: താരസംഘടന അമ്മയിലുണ്ടായ വിവാദം കെട്ടടങ്ങുന്നതായി സൂചന. ഇപ്പോഴിതാ അമ്മയിലെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്വേതാ മേനോന്‍ കമ്മറ്റി. അനുഭവക്കുറവ് മൂലം പിഴവുകള്‍ ഉണ്ടായെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. അത് തിരുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും കത്തില്‍ പറയുന്നു. കൂടുതല്‍ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ടുപോകാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടിട്ടില്ലെന്നും താര സംഘടന നടത്തിവരുന്ന എല്ലാ സേവനങ്ങളും മുന്നോട്ടു കൊണ്ടുപോകുമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. കൈനീട്ടം, സഞ്ജീവനി പദ്ധതി, മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള […]
Read more

ശ്വേത മേനോനെതിരെ രൂക്ഷ വിമ‍ർശനവുമായി നടി ബീന ആൻ്റണി

അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ശ്വേത മേനോനെതിരെ രൂക്ഷ വിമ‍ർശനവുമായി നടി ബീന ആന്റണി. ശ്വേത മേനോനും എംഎൽഎയും നടനുമായ രമേഷ് പിഷാരടിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവിട്ടതിലാണ് വിമർശനം. ശ്വേതയുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത വിശ്വാസ വ‌‌‌ഞ്ചനയാണെന്നാണ് ബീനാ ആന്റണി പറഞ്ഞത്. സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ വീഡിയോ പ്രതികരണത്തിലായിരുന്നു പരാമർശം. സംഘടന വലിയൊരു പ്രതിസന്ധി നേരിടുമ്പോൾ സഹായിക്കാനെത്തിയ വ്യക്തിയാണ് രമേഷ് പിഷാരടി. നേരത്തെ പിഷാരടി തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന ചിത്രം ശ്വേത മേനോൻ പങ്കുവച്ചിരുന്നു. […]
Read more

അമ്മയിലെ പ്രശ്‌നങ്ങളിലേക്ക് ബിജെപിയെ വലിച്ചിഴക്കേണ്ടതില്ലെന്ന് എസ്.സുരേഷ്

കൊച്ചി: താരസംഘടന അമ്മയിലെ പ്രശ്‌നങ്ങളിലേക്ക് ബിജെപിയെ വലിച്ചിഴക്കേണ്ടതില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്. സിനിമ, സാംസ്‌കാരിക മേഖലയിലുള്ളവര്‍ ബിജെപിക്കൊപ്പം കൂടിയത് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശത്തോടുള്ള താല്‍പര്യം കൊണ്ടാണെന്നും ശ്വേത മേനോന്‍ അമ്മയുടെ പ്രസിഡന്റ് ആയത് ബിജെപി പ്രതിനിധി എന്ന നിലയില്‍ അല്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഇടനിലക്കാരെ വച്ച് കോടികള്‍ കൊടുത്ത് സിനിമാക്കാരെ വശത്താക്കേണ്ട ഗതികേട് ബിജെപിക്ക് ഇല്ലെന്നും എസ് സുരേഷ് പറഞ്ഞു. ‘ആരോപണം ഉന്നയിക്കുന്നവരെ നീചമായ ആരോപണം ഉന്നയിച്ച് അവഹേളിക്കാനും അപമാനിക്കാനും ശ്രമിക്കരുത്. സജീവമായി […]
Read more

ശ്വേത മേനോനെതിരെ ഗുരുതര ആരോപണവുമായി നടിമാർ

കൊച്ചി: താരസംഘടന അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോനെതിരെ ഗുരുതര ആരോപണവുമായി സംഘടനയിലെ ഒരു വിഭാഗം നടിമാർ. നടിമാരായ ഉഷ ഹസീന, അന്‍സിബ, മാലാ പാര്‍വതി, മായാ വിശ്വനാഥ് എന്നിവരാണ് സംയുക്ത വാര്‍ത്താസമ്മേളനം നടത്തി ആരോപണങ്ങൾ ഉന്നയിച്ചത്. സ്ത്രീകള്‍ നേതൃനിരയില്‍ വരാന്‍ പോരാടിയവരാണ് തങ്ങളെന്ന് ഉഷ ഹസീന പറഞ്ഞു. തങ്ങള്‍ നാല് പേരും വ്യക്തിഹത്യയ്ക്ക് വിധേയരായി. നേതൃത്വത്തില്‍ കുറുക്കുവഴിയിലൂടെ എത്തിയ ആളാണ് ശ്വേതാ മേനോന്‍.അവരെ പക്ഷേ എല്ലാവരും അംഗീകരിച്ചു. നേതൃനിരയില്‍ അധികാരമോഹവും ഈഗോക്ലാഷുമാണെന്നും ഉഷ ഹസീന പറഞ്ഞു. നടി […]
Read more

അമ്മയിൽ പ്രതിസന്ധി; ശ്വേതാ മേനോന്‍ അടക്കമുള്ളവർ ഔദ്യോഗികമായി രാജി സമര്‍പ്പിച്ചില്ല

കൊച്ചി: മലയാള താരസംഘടന അമ്മയില്‍ വീണ്ടും പ്രതിസന്ധി. ശ്വേതാ മേനോന്‍ അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ ഔദ്യോഗികമായി രാജി സമര്‍പ്പിക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇതോടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെക്കുറിച്ചും ചര്‍ച്ച ഉയരുകയാണ്. ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിലുണ്ടായ രൂക്ഷമായ തർക്കങ്ങൾക്കൊടുവിലാണ് ശ്വേത മേനോൻ താൻ പദവി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. ഭരണസമിതിയിലെ 17 പേരും രാജിവെയ്ക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് വൈകാരികമായ പ്രതികരണം മാത്രമായിരുന്നെന്നും, സംഘടനയുടെ ബൈലോ പ്രകാരമുള്ള ഔദ്യോഗിക […]
Read more

‘ഞാന്‍ ഒരു സംഘിയോ കമ്മിയോ അല്ല’; ശ്വേത മേനോന്‍

‘അമ്മ താരസംഘടനയിൽ നിന്നും രാജി വെച്ചതിനു പിന്നിലെ കാരണം വിശദമാക്കി നടിയും ‘അമ്മ മുൻ പ്രസിഡന്റുമായ ശ്വേത മേനോന്‍. പിന്തുണ നല്‍കിയവരോടെല്ലാം നന്ദി ഉണ്ടെന്നും, പക്ഷേ എന്താണ് സംഭവിച്ചതെന്ന് പൊതുസമൂഹത്തോട് പറയേണ്ടത് പ്രധാനമാണെന്നും ശ്വേതാ മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ശ്വേത മേനോന്‍റെ കുറിപ്പ്: എനിക്ക് പിന്തുണ നല്‍കിയവരോടെല്ലാം ഞാന്‍ നന്ദി പറയുന്നു. പക്ഷേ എന്താണ് സംഭവിച്ചതെന്ന് പൊതുസമൂഹത്തോട് പറയേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. അമ്മയില്‍ നിന്ന് ഞാന്‍ രാജി വച്ചതിന്‍റെ കാരണം ആരുടെയും കളിപ്പാവയാവാന്‍ ഞാന്‍ […]
Read more

അമ്മയിലെ പൊട്ടിത്തെറി; ശ്വേത മേനോനും ലക്ഷ്മിപ്രിയയും ഉൾപ്പെടെയുള്ളവർ മാധ്യമങ്ങളെ കാണും

കൊച്ചി: താരസംഘടന അമ്മയിലെ പൊട്ടിത്തെറിയിൽ കൂടുതൽ തുറന്നു പറച്ചിലിനൊരുങ്ങി ശ്വേത മേനോൻ. ഈ മാസം 26ന് ശ്വേത മേനോനും ലക്ഷ്മിപ്രിയയും ഉൾപ്പെടെയുള്ളവർ മാധ്യമങ്ങളെ കാണും. അഡ്ഹോക്ക് കമ്മറ്റി പ്രവർത്തനം തുടങ്ങും മുൻപ് കൂടുതൽ വെളിപ്പെടുത്തലിന് സാധ്യതയുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം അമ്മയില്‍ നിന്നും മുതിര്‍ന്ന നടി മല്ലിക സുകുമാരന്‍ രാജി വെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് മല്ലിക സുകുമാരന്‍ രാജി അറിയിച്ചത്. താന്‍ ശ്വേതയ്‌ക്കൊപ്പമാണെന്ന് അറിയിച്ചു കൊണ്ടാണ് മല്ലിക സുകുമാരന്‍ സംഘടനയില്‍ നിന്നും ഇറങ്ങിപ്പോയത്. ‘സ്‌നേഹപൂര്‍വം പടിയിറങ്ങുന്നു അമ്മയില്‍ […]
Read more

Recent News