Tag: V D Satheesan

കേരളത്തെ തുറമുഖ നഗരമാക്കുന്നതാണ് സ്വപ്നം; മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ഇന്ദിരാ ഗാരണ്ടികളും നടപ്പാക്കുമെന്നും കേരളത്തിനെ ഒരു തുറമുഖ നഗരമാക്കി മാറ്റുക എന്നതാണ് സ്വപ്‌നമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയിൽ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്‌നർ ടെർമിനലിനെയും 17 മിനി തുറമുഖങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള വലിയൊരു പദ്ധതിക്ക് സർക്കാർ രൂപം കൊടുക്കും. കേരളത്തെ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബാക്കുമെന്നും അദ്ദേഹം പറഞ്ഞു. 10000 ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങൾക്ക് […]
Read more

കേരളത്തിന്റെ വികസനത്തെ പുറകോട്ടടിക്കുന്ന നയപ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം നരാഹിത്യ പ്രഖ്യാപനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തെ പുറകോട്ടടിക്കുന്നതാണ് നയപ്രഖ്യാപനം. സംസ്ഥാനത്തെ പുതുയുഗത്തിലേക്ക് നയിക്കുമെന്നാണ് നയപ്രഖ്യാപനത്തിൽ പറയുന്നത്. എന്നാല്‍, അതിനുള്ള സാമ്പത്തിക റൂട്ട് മാ്പ്പ കാണാനില്ല. നാടിന്റെ മുഖഛായ മാറ്റുന്നതിന് ഇടയാക്കിയ കിഫ്ബി, കുടുംബശ്രീ എന്നിവയില്‍ മൗനം പാലിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള കാര്യങ്ങള്‍ മുന്‍ഗണനയായി കാണുന്നില്ല. കേരളത്തിന്റെ സാമ്പത്തിക അവസ്ഥ എന്തോ വല്ലാത്ത […]
Read more

സിൽവർ ലൈനിന് ബദൽ; കേരളത്തിൽ പുതിയ അതിവേഗ പാത നടപ്പാക്കാൻ സർക്കാർ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരം അതിവേഗ റെയിൽ പാത നടപ്പാക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ് സർക്കാർ. കേരളത്തിൻ്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയുള്ള റെയിൽപാതയാണ് ലക്ഷ്യമിടുന്നത്. സിൽവർ ലൈനിന് പകരമായി മറ്റൊരു അതിവേഗ പാതയാണ് യുഡിഎഫ് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഇ ശ്രീധരനുമായി ഇന്ന് മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും. തിരുവനന്തപുരത്ത് വച്ച് വൈകിട്ടാണ് വിഡി സതീശൻ, ഇ ശ്രീധരനെ നേരിൽ കാണുന്നത്. ഈ യോഗത്തിൽ നേരത്തെ ഇ ശ്രീധരൻ മുന്നോട്ടുവച്ച […]
Read more

പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

മലപ്പുറം: പെരുന്നാൾ ദിനത്തിൽ മലപ്പുറത്തെത്തി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ. മുഖ്യമന്ത്രി ആയ ശേഷമുള്ള ആദ്യ സന്ദർശനമാണിത്. കേരളത്തിൽ എല്ലാവർക്കും എല്ലാ ആഘോഷങ്ങളും ജാതി മത വ്യത്യാസം ഇല്ലാതെ ഒരുമിച്ച് ആഘോഷിക്കാൻ പറ്റുന്ന ദിവസങ്ങളായി ഇനിയുള്ള ദിവസങ്ങൾ മാറുമെന്ന് മുഖ്യമന്ത്രി വി. ഡി സതീശൻ പറഞ്ഞു. പെരുന്നാൾ ദിവസം സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി തുടങ്ങിയ ആളുകളെയും കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. […]
Read more

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇഡി റെയ്ഡ്; പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ

ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തിയതിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. രണ്ട് തവണ മാധ്യമങ്ങൾ സമീപിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല. നിലവിൽ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച്ചക്ക് ഡൽഹിയിലാണ് മുഖ്യമന്ത്രി. അതേസമയം, ഇഡിയെ കോണ്‍ഗ്രസിന് വിശ്വാസമില്ലെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ഇഡി റെയ്ഡിന്‍റെ പേരില്‍ സിപിഎം നടത്തുന്ന പ്രതിഷേധം പിണറായിയോടുള്ള സ്നേഹം കൊണ്ടല്ലെന്നും പൊതു മുതല്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും കെ മുരളീധരന്‍ ആരോപിച്ചു. ഇഡി ഇനി സെക്രട്ടേറിയേറ്റിലും കേറിയേക്കും. വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് […]
Read more

വി.ഡി. സതീശന്‍-അമിത് ഷാ കൂടിക്കാഴ്ച വൈകീട്ട്

ഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കൂടിക്കാഴ്ച അഞ്ചരക്ക് നടക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ് നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ നിലവിലെ സാഹചര്യം വ്യക്തമാക്കിയേക്കും. വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. വി ഡി സതീശൻ ഇപ്പോൾ കേരളഹൗസിൽ വിശ്രമിക്കുകയാണെന്നാണ് റിപ്പോർട്ട്. തുറമുഖമന്ത്രി സർബാനന്ദ സോനോവാളിനെയും മുഖ്യമന്ത്രി വിഡി സതീശൻ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ തുറമുഖ വികസനത്തിന് പിന്തുണ തേടിയായിരുന്നു സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി വിഡി സതീശൻ […]
Read more

വനിതാ സംവരണം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മഹിളാ ഫെഡറേഷൻ

തിരുവനന്തപുരം: വനിതാ സംവരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദേശീയ മഹിളാ ഫെഡറേഷൻ. ആനി രാജയുടെ നേതൃത്വത്തിലുള്ള നേതാക്കളാണ് മുഖ്യമന്ത്രിയെ കണ്ടത്. കേരള നിയമസഭയിൽ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. ജനസഖ്യ കണക്കെടുപ്പും മണ്ഡല പുനർനിർണയവും ഒഴിവാക്കി വനിത സംവരണം നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് ആനി രാജ പറഞ്ഞു. സിനിമ മേഖലയിലെ പ്രശ്നങ്ങൾ പുറത്തുവരുന്നത് ശരിയാണെങ്കിൽ ഗൗരവത്തോടെ കാണേണ്ടത്. അമ്മ ഭരണസമിതിയിലെ നേതൃത്വം ഇടപെടണമെന്ന് ആനി രാജ ആവശ്യപ്പെട്ടു.അമ്മ താരസംഘടനയിലെ തർക്കങ്ങളിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി […]
Read more

‘വഖഫ് ബോർഡ് പിരിച്ചുവിടാൻ വി ഡി സതീശൻ തയ്യാറാവണം’; ഷോൺ ജോർജ്

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തിൽ സർക്കാരിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. വഖഫ് ബോർഡ് പിരിച്ചുവിടണം. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ബോർഡ് രൂപീകരിച്ചതെന്ന് ഷോൺ ജോർജ് പറഞ്ഞു. സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ബിജെപി നിയമപരമായി നേരിടും. മാനദണ്ഡങ്ങൾ പാലിക്കാതെ പിണറായി വിജയൻ രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചുവിടാൻ വി ഡി സതീശൻ തയ്യാറാവാമെന്ന് അദ്ദേഹം പറഞ്ഞു. ബോർഡിനെ സർക്കാരിന് പിരിച്ചുവിടാൻ ആകും. അങ്ങനെയൊരു തീരുമാനം എടുക്കാൻ മുഖ്യമന്ത്രി തയ്യാറാകട്ടെ. ഹൈക്കോടതിയെ സമീപിക്കും. എൽഡിഎഫ് സർക്കാർ നിയമിച്ച […]
Read more

മുഖ്യമന്ത്രിക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ ക്ലീൻചിറ്റ്

തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദര്‍ശന വിവാദത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന് ഗുരുവായൂർ ദേവസ്വത്തിന്റെ ക്ലീൻചിറ്റ്. മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദർശനത്തില്‍ ആചാര ലംഘനമുണ്ടായിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.വി.ഗോപിനാഥ് അറിയിച്ചു. നിയമാനുസൃതം പാസെടുത്താണ് മുഖ്യമന്ത്രി ക്ഷേത്രദർശനം നടത്തിയതെന്നാണ് ഗുരുവായൂർ ദേവസ്വം ബോര്‍ഡിന്‍റെ കണ്ടെത്തല്‍. ഗോപുരം മാനേജർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരിൽ നിന്നും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ മൊഴി രേഖപ്പെടുത്തി. മുഖ്യമന്ത്രി അഞ്ച് പേർക്ക് നെയ് വിളക്ക് ചീട്ട് എടുത്തിരുന്നു. അത് പ്രകാരമാണ് ദർശനം നടത്തിയത്. കൂടുതൽ […]
Read more

അമ്പലത്തിൽ പോകരുതെന്ന് പറയരുത്; വിഐപി ദർശന വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ വിഐപി ദർശനം നടത്തിയെന്ന വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വിഐപി ദർശനം നടത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന ആരോപണങ്ങൾ തികച്ചും തെറ്റാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. മന്ത്രിസഭ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തനിക്കൊപ്പം ആകെ നാല് പേർ മാത്രമാണ് ദർശനത്തിന് കൂടെയുണ്ടായിരുന്നതെന്നും, എല്ലാവരും 1000 രൂപയുടെ ടിക്കറ്റെടുത്താണ് ദർശനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, തന്റെ ഗുരുവായൂർ ദർശനത്തിന്റെ പേരിൽ വിവാദങ്ങൾ […]
Read more

Recent News