പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

മലപ്പുറം: പെരുന്നാൾ ദിനത്തിൽ മലപ്പുറത്തെത്തി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ. മുഖ്യമന്ത്രി ആയ ശേഷമുള്ള ആദ്യ സന്ദർശനമാണിത്. കേരളത്തിൽ എല്ലാവർക്കും എല്ലാ ആഘോഷങ്ങളും ജാതി മത വ്യത്യാസം ഇല്ലാതെ ഒരുമിച്ച് ആഘോഷിക്കാൻ പറ്റുന്ന ദിവസങ്ങളായി ഇനിയുള്ള ദിവസങ്ങൾ മാറുമെന്ന് മുഖ്യമന്ത്രി വി. ഡി സതീശൻ പറഞ്ഞു. പെരുന്നാൾ ദിവസം സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി തുടങ്ങിയ ആളുകളെയും കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും വിഷയത്തോട് പ്രതികരിച്ചില്ല. ഇ ഡി റെയ്ഡ് സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരിക്കുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റു നോക്കുന്നത്. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്നതില്‍ ആഭ്യന്തര വകുപ്പിനും, മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ജാഗ്രതക്കുറവ് ഉണ്ടായതായും കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന് ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *