Tag: V D Satheesan

തിരുവഞ്ചൂർ ജേഷ്ഠ സഹോദരൻ; ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: നിയമസഭ സ്പീക്കറായി തിരഞ്ഞെടുത്ത തിരുവഞ്ചൂർ രാധാകൃഷ്ണനെ അഭിനന്ദിച്ച് മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും. തിരുവഞ്ചൂർ പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനാണെന്നും. ഒരു നിയമസഭാ സാമാജികൻ എങ്ങനെ നിയോജകമണ്ഡലത്തിലും സഭയിലും പ്രവർത്തിക്കണമെന്നതിന് ഉത്തമ മാതൃകയാണ് മുഖ്യമന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏറ്റവും സീനിയർ സാമാജികൻ. കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലം സഭയിലെ അംഗമായി പ്രവർത്തിച്ചു. എല്ലാ വകുപ്പുകളെ കുറിച്ചും കൃത്യമായ അറിവുണ്ട്. ജനഹിതം അനുസരിച്ച് തീരുമാനമെടുക്കാൻ കഴിയുന്നയാളാണ്. യുവജന രാഷ്ട്രീയ കാലത്ത് തീപ്പൊരിയായിരുന്ന നേതാവായിരുന്നു. […]
Read more

മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ

തിരുവനന്തപുരം: മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ. കാലാവധി കഴിയുന്നതിന് മുന്നേ മാതൃ യൂണിറ്റുകളിലേക്ക് മടക്കി. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ അടക്കമുള്ള ആ മുൻ സർക്കാർ പ്രതിനിധികളുടെ ​ഗൺമാൻമാരെയാണ് മടക്കിയത്. രണ്ടുദിവസം മുമ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. ഗൺമാൻമാർക്ക് ഈ മാസം 31 വരെ കാലാവധി ഉണ്ടായിരുന്നു. അതുകൊണ്ട്, കാലാവധി കഴിയും മുന്നേയുള്ള നടപടിയിൽ സേനയ്ക്കുള്ളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ആരോപണവിധേയനായ സന്ദീപിനെ ഉൾപ്പെടെ മടക്കിയയച്ചു. എന്നാൽ മുൻ […]
Read more

നിയമസഭയില്‍ ‘മേനോന്‍’ ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ മേനോന്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി. ഡി സതീശന്‍. പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ എംഎല്‍എ സത്യപ്രതിജ്ഞയില്‍ അച്ഛന്‍റെ മുഴുവന്‍ പേരും വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന് പറഞ്ഞാണ് വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മേനോൻ എന്ന ചേ‍ര്‍ത്ത് സത്യവാചകം ചൊല്ലിയതിൽ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കോൺഗ്രസ് നേതാക്കളടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു. 2021ൽ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യവേ ‘വി ഡി സതീശൻ എന്ന ഞാൻ’ എന്നായിരുന്നു സതീശന്‍ ഉപയോഗിച്ചിരുന്നത്. […]
Read more

വാത്സല്യംകൊണ്ട് കാണിച്ചതാണ്; ‘പൂക്കി എക്സ്പ്രഷൻ; എങ്ങനെ വന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി ആയി ചുമതലയേൽക്കുന്നതിന് തൊട്ടുതലേന്ന് നടന്ന പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വിഡി സതീശൻ ഒരു ചോദ്യത്തോട് പ്രതികരിക്കവെ നടത്തിയ എക്സ്പ്രഷൻ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. വാഹന മോഡിഫിക്കേഷന്‍ നിയമ വിധേയമാക്കുമോയെന്ന ചോദ്യത്തിന് വി.ഡി.സതീശന്‍ നല്‍കിയ മറുപടിക്കിടെയാണ് വൈറൽ എക്സ്പ്രഷൻ വന്നത്. ഒരു പയ്യനാണ് എന്നോട് ആ ചോദ്യം ചോദിച്ചത്, അപ്പോൾ ഒരു കുസൃതിയിൽ ചിരിച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറലായതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറയുന്നു. മുഖ്യമന്ത്രിയുടെ ചിരിയും എക്സ്പ്രഷനും ഉൾപ്പെടുത്തി നിരവധി റീൽസും വീഡിയോകളുമാണ് സോഷ്യൽ […]
Read more

മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ഒളിയമ്പുമായി കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ

കൊച്ചി: സത്യപ്രതിജ്ഞക്കിടെ മുഖ്യമന്ത്രി വി.ഡ‍ി സതീശൻ തന്റെ പേരിനൊപ്പം മോനോൻ എന്ന് കൂട്ടിച്ചേർത്തതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജിൻ്റോ ജോൺ മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ചിരിക്കുന്നത്. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് കുറേക്കൂടി നല്ലതെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോണ്‍. അത് മതി. അങ്ങനെ അറിയപ്പെട്ടാല്‍ മതി, അതല്ലേ അതിന്റെ ഒരു ബ്യൂട്ടി എന്നും കുറിച്ചു. തന്റെ രാഷ്ട്രീയം […]
Read more

‘സംസ്ഥാനത്തെ വീണ്ടെടുക്കും, സതീശനും ടീമിനും അഭിനന്ദനങ്ങൾ’; എ.കെ ആന്റണി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക നില പൂർണ്ണമായി തകർന്നടിഞ്ഞ നിലയാണെന്നും എന്നിട്ടും ആദ്യ ക്യാബിനറ്റിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പാക്കിയ സതീശനും ടീമിനും അഭിനന്ദനങ്ങൾ നേരുകയാണെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് എ. കെ ആന്റണി. ഖജനാവ് പാപ്പരല്ലെന്നാണ് കെ.എൻ ബാല​ഗോപാൽ പറയുന്നത്. മന്ത്രിമാരുടെ വകുപ്പ് വിഭജനം നീളുന്നത് കാര്യമാക്കേണ്ടെന്നും നേരത്തെ ഇതിലും വൈകിയ സംഭവങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ചരിത്രത്തിൽ കേരളത്തിൽ ഇത്രയധികം വനിതാ എംഎൽഎമാർ, യുവ എംൽഎമാർ, പാട്ടിക ജാതി എംൽഎമാർ ഉണ്ടായിട്ടില്ലെന്നും എ,കെ ആന്റണി കൂട്ടിച്ചേർത്തു. കോങ്ങാട് […]
Read more

സ്ത്രീകൾക്ക് സൗജന്യ യാത്ര; മുഖ്യമന്ത്രി വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെയെന്ന് എം.എം മണി

ഇടുക്കി: പുതിയ മന്ത്രിസഭയുടെ ആദ്യ പ്രഖ്യാപനത്തെ പരിഹസിച്ച് സിപിഐഎം നേതാവ് എം.എം മണി. ജൂൺ 15 മുതൽ സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള തീരുമാനത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. സൗജന്യ യാത്ര നടത്തണമെന്നുണ്ടെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശൻ സ്വന്തം വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെയെന്നാണ് എം.എം മണി പറഞ്ഞത്. “സൗജന്യ യാത്ര പ്രഖ്യാപിക്കാൻ എളുപ്പമാണ്, പക്ഷെ അതിനുള്ള പണം സതീശൻ എങ്ങനെ ഉണ്ടാക്കുമെന്ന് നമുക്ക് കാണാമെന്നും അദ്ദേഹം പരിഹസിച്ചു. ഗാന്ധിജിയെ കൊന്നവരുടെ കയ്യിൽ രാജ്യം […]
Read more

സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിനെതിരെ മുഹമ്മദ് റിയാസ്

കോഴിക്കോട്: വി. ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിരെ വിമർശനം. വി. ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിനെതിരെ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ മുഹമ്മദ് റിയാസ് രംഗത്ത്. വിഷയം മതപരമായ വിഷയമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇത് രാഷ്ട്രീയപരമാണെന്നും സംഘപരിവാർ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും റിയാസ് വിമർശനമുയർത്തി. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികൾ മാത്രമാണ് സാധാരണയായി ആലപിക്കാറുള്ളത്. തുടർന്നു വരുന്ന ഭാഗങ്ങൾ ചരിത്രപരമായി പല വിവാദങ്ങൾക്കും ആശങ്കകൾക്കും […]
Read more

മന്ത്രി മന്ദിരത്തിനും തർക്കം; ഒരേ ഔദ്യോഗിക വസതിക്കായി മൂന്നു മന്ത്രിമാർ വരെ രംഗത്ത്

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിൽ മന്ത്രിമന്ദിരങ്ങളുടെ കാര്യത്തിലും വാഹന നമ്പറുകളുടെ കാര്യത്തിലും തർക്കം. ഒരേ ഔദ്യോഗിക വസതിക്കായി മൂന്നു മന്ത്രിമാർ വരെ രംഗത്തുണ്ട്. നിള, സാനഡു, ഗ്രേസ് എന്നീ മന്ത്രി മന്ദിരങ്ങൾക്കായി നിരവധി പേർ രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അന്തിമ പട്ടിക തയ്യാറാക്കും. അതേസമയം, കഴിഞ്ഞ സർക്കാരിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് താമസിച്ചിരുന്ന പമ്പ വേണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. ആരും ഇതുവരെ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് വിവരം. അതുകൊണ്ട് ആ […]
Read more

ധവളപത്രം പത്ത് ദിവസത്തിനുള്ളിൽ; ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആദ്യ യോഗം ചേരും

തിരുവനന്തപുരം:വി ഡി സതീശന്‍ സര്‍ക്കാര്‍ പത്ത് ദിവസത്തിനുള്ളിൽ ധവള പത്രം പുറത്തിറക്കും. സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ അറിയിക്കാനാണ് ധവളപത്രമിറക്കുന്നത്. ഡോ.കെ എം ചന്ദ്ര ശേഖർ അധ്യക്ഷനായി സമിതി രൂപീകരിച്ചു. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആദ്യ യോഗം ചേരും. ഖജനാവിന്‍റെ പൊതുസ്ഥിതി വിദഗ്ധ സമിതി പഠിച്ചതിനു ശേഷം 10 ദിവസത്തിനുള്ളില്‍ ധവളപത്രം ഇറക്കാനാണ് നീക്കം.ഇന്നലെ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു ധവളപത്രം ഇറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഇന്നലെ ഇന്ദിരാ ഗ്യാരണ്ടിയും സ്ത്രീകൾക്ക് കെഎസ്ആർടിസി […]
Read more

Recent News