‘സംസ്ഥാനത്തെ വീണ്ടെടുക്കും, സതീശനും ടീമിനും അഭിനന്ദനങ്ങൾ’; എ.കെ ആന്റണി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക നില പൂർണ്ണമായി തകർന്നടിഞ്ഞ നിലയാണെന്നും എന്നിട്ടും ആദ്യ ക്യാബിനറ്റിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പാക്കിയ സതീശനും ടീമിനും അഭിനന്ദനങ്ങൾ നേരുകയാണെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് എ. കെ ആന്റണി. ഖജനാവ് പാപ്പരല്ലെന്നാണ് കെ.എൻ ബാല​ഗോപാൽ പറയുന്നത്. മന്ത്രിമാരുടെ വകുപ്പ് വിഭജനം നീളുന്നത് കാര്യമാക്കേണ്ടെന്നും നേരത്തെ ഇതിലും വൈകിയ സംഭവങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ ചരിത്രത്തിൽ കേരളത്തിൽ ഇത്രയധികം വനിതാ എംഎൽഎമാർ, യുവ എംൽഎമാർ, പാട്ടിക ജാതി എംൽഎമാർ ഉണ്ടായിട്ടില്ലെന്നും എ,കെ ആന്റണി കൂട്ടിച്ചേർത്തു. കോങ്ങാട് എന്ന കമ്മ്യൂണിസ്റ്റ് കോട്ടയിൽ അതിശയിപ്പിക്കുന്ന വിജയമാണ് കെ.എ തുളസി നേടിയത്. പോരാട്ടത്തിലൂടെ വന്ന നേതാവാണ് തുളസി. വി.കെ ശ്രീകണ്ഠൻ ജനങ്ങളോട് കാണിച്ച കരുതൽ മാതൃകയാണ്. ആയിരക്കണക്കിന് കോടികളാണ് മാറിമാറി വരുന്ന ഗവൺമെന്റുകൾ അട്ടപ്പാടിയിൽ ഒഴുക്കിയത്. പ്രത്യേക കണ്ണ് അട്ടപ്പാടിയിൽ വേണമെന്ന് തുളസിയോട് പറഞ്ഞിട്ടുണ്ടെന്നും എകെ ആന്റണി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *