Tag: V D Satheesan

പുതിയ കാറുകള്‍ വാങ്ങില്ല; യുഡിഎഫ് മന്ത്രിമാര്‍ക്ക് പഴയ കാര്‍

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാര്‍ക്ക് പുതിയ കാറില്ല. വി എന്‍ വാസവന്‍ ഉപയോഗിച്ച കാര്‍ ആകും മുഖ്യമന്ത്രി ഉപയോഗിക്കുക. മറ്റു മന്ത്രിമാരും പഴയ കാർ ഉപയോഗിക്കും. പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെ മറ്റ് വാഹനങ്ങള്‍ വേണ്ടെന്ന് നിര്‍ദേശിച്ചതിന് പിന്നാലെ ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ലെന്ന തീരുമാനം കൂടി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ കൈക്കൊണ്ടിരുന്നു. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് തീരുമാനം. അറ്റകുറ്റ പണികള്‍ മാത്രം മതിയെന്ന് വി ഡി സതീശന്‍ നിര്‍ദേശം നല്‍കി. മാത്രമല്ല, മന്ത്രി മന്ദിരങ്ങളിലും […]
Read more

വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തും; തിങ്കളാഴ്ച നഗരത്തിൽ ഗതാഗതനിയന്ത്രണം

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞയ്ക്ക് എത്തും. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് എത്തും. 11 മണിക്ക് തിരികെ മടങ്ങും. തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെസ്സി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും സത്യപ്രതിജ്ഞയ്ക്കെത്തും. സത്യപ്രതിജ്ഞ ചടങ്ങിന് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. പാസുമായി […]
Read more

കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: കെസി വേണുഗോപാലിനെ വീട്ടിലെത്തി കണ്ട് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്നലെ വൈകിട്ടാണ് കെസി വേണുഗോപാൽ ദില്ലിയിൽ നിന്നും തിരിച്ചെത്തിയത്. വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വീട്ടിൽ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് കെസിയെ കാണാൻ വി ഡി സതീശനെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയതിന് തൊട്ടുപിന്നാലെ മുതിര്‍ന്ന നേതാക്കളെയെല്ലാം വിഡി സതീശൻ നേരിട്ട് പോയി കണ്ടിരുന്നു. മന്ത്രിസഭ രൂപീകരണത്തിന്‍റെ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സന്ദർശനം.
Read more

വി ഡി സതീശന് ആശംസ നേർന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസ നേർന്ന് രാജീവ് ചന്ദ്രശേഖർ. വി.ഡി. സതീശന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കുമെന്ന് നിയുക്ത എംഎൽഎ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനായി വി.ഡി. സതീശൻ ക്ഷണിച്ചതായി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ചടങ്ങിൽ എംഎൽഎമാരും പ്രവർത്തകരും പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചശേഷം രാജീവ് ചന്ദ്രശേഖർ ആദ്യ പ്രതികരണമാണിത്. അതേസമയം, കോൺഗ്രസ് അധ്യക്ഷൻ […]
Read more

ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല; വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടി പിടിപ്പില്ലെന്ന് വി ഡി സതീശന്‍. അറ്റകുറ്റ പണികള്‍ മാത്രം മതിയെന്ന് വി ഡി സതീശന്‍ നിര്‍ദേശം നല്‍കി. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് തീരുമാനം. മന്ത്രി മന്ദിരങ്ങളിലും കൂടുതല്‍ പണം ചിലവഴിച്ചു മോടി പിടിപ്പിക്കില്ല. യാത്ര പോകുമ്പോള്‍ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും, റോഡ് ബ്ളോക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്നലെ നിയുക്ത മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. എസ്‌കോർട്ട് വേണ്ടെന്ന നിലപാട് വി ഡി സതീശന്‍ സ്വീകരിച്ചെങ്കിലും പൊലീസ് അംഗീകരിച്ചില്ല. […]
Read more

ഉമ്മൻ ചാണ്ടിയെപ്പോലൊരു മുഖ്യമന്ത്രിയെ ലഭിച്ചു; ചാണ്ടി ഉമ്മൻ

കോട്ടയം: കേരളത്തിന്റെ ഇരുണ്ട കാലം അവസാനിച്ചെന്ന് നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍. മുഖ്യമന്ത്രി ചര്‍ച്ചകള്‍ വിജയത്തിന്റെ ശോഭ കെടുത്തിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടിയെപോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കേരളത്തിന് മുഖ്യമന്ത്രിയെ ലഭിക്കുമ്പോള്‍ തന്നെ പുതുപ്പള്ളിക്കൊരു മന്ത്രിയെ ലഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് ശേഷം ഉമ്മന്‍ ചാണ്ടിയെ പോലൊരു വ്യക്തി തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതേപോലൊരു ആള്‍ തന്നെ വന്നിരിക്കുന്നു. അദ്ദേഹം മുഖ്യമന്ത്രിയാകുന്ന നിമിഷം തന്നെ പുതുപ്പള്ളിക്ക് മന്ത്രിയെ ലഭിക്കും. അതുകൊണ്ട് എന്നെ പ്രത്യേകിച്ച് […]
Read more

സത്യപ്രതിജ്ഞ ചടങ്ങിൽ വിജയ്ക്ക് ക്ഷണം; കത്തയച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് ക്ഷണം. ചീഫ് സെക്രട്ടറി എ. ജയതിലകാണ് ഔദ്യോഗികമായി ക്ഷണക്കത്ത് അയച്ചത്. എഐസിസി നേത്യത്വം ക്ഷണിക്കുന്നതിനൊപ്പം ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ചീഫ് സെക്രട്ടറിയുടെ ക്ഷണം. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ നിർദേശ പ്രകാരമാണ് ക്ഷണക്കത്ത് അയച്ചത്. കോണ്‍ഗ്രസുമായി അടുപ്പം നിലനിര്‍ത്തുന്ന നേതാവ് എന്ന നിലയില്‍ വിജയ് തിരുവനന്തപുരത്ത് വി. ഡി സതീശന്റെ സത്യപ്രതിജ്ഞയ്ക്ക് എത്താനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. ടിവികെ കേരളത്തില്‍ […]
Read more

പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് വി. ഡി സതീശന്‍

തിരുവനന്തപുരം: പിണറായി വിജയനെ വീ‌‌ട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി. ഡി സതീശന്‍. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടക വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം. പിണറായി വിജയന്‍ ചിരിച്ച് കൊണ്ട് കൈ കൊടുത്താണ് വി. ഡി സതീശനെ സ്വീകരിച്ചത്. പിണറായിക്കൊപ്പം ഭാര്യ കമലയും മകള്‍ വീണയും കൊച്ചുമകനും സതീശനെ സ്വീകരിച്ചു. വി. കെ പ്രശാന്തും വീട്ടിലുണ്ടായിരുന്നു. 2016ല്‍ മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്തപ്പോള്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ പിണറായി വിജയന്‍ സന്ദര്‍ശിച്ചിരുന്നു. അഞ്ച് വര്‍ഷം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പോരടിച്ച […]
Read more

സംസ്ഥാനത്ത് ഇന്ധന സെസ് പിൻവലിക്കാൻ ആലോചന; ധനകാര്യ സെക്രട്ടറി ചർച്ച നടത്തി

തിരുവനന്തപുരം: ഇന്ധന വില വർധനവിൽ നിന്ന് സാധാരണ ജനങ്ങൾക്ക് ആശ്വാസം നൽകാനായി സംസ്ഥാനത്ത് ഇന്ധന സെസ് പിൻവലിക്കാൻ ആലോചന. ധനകാര്യ സെക്രട്ടറി കെ. ആർ ജ്യോതിലാൽ നിയുക്ത മുഖ്യമന്ത്രി വി. ഡി സതീശനുമായി ചർച്ച നടത്തി. വില കൂട്ടിയതിന്റെ ആഘാതം കുറയ്ക്കാൻ എന്തെല്ലാം ചെയ്യുമെന്ന് പരിശോധിക്കുമെന്ന് വി. ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. 2011 ൽ ഉമ്മൻചാണ്ടിയുടെ കാലത്തും ഇന്ധന സെസ് പിൻവലിച്ചിരുന്നു.പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ആണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ സാമൂഹ്യ സുരക്ഷാ […]
Read more

ആഭ്യന്തരവും മുഖ്യമന്ത്രിയ്ക്ക് തന്നെ?, പുതുമയും യുവത്വവുമുള്ള മന്ത്രിസഭ വരണം

തിരുവനന്തപുരം: പുതിയ മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി തന്നെ വഹിച്ചേക്കും. ആഭ്യന്തരവകുപ്പ് വിട്ടുനൽകിയാൽ ഭരണത്തിൽ പല അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമെന്നാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ വിലയിരുത്തൽ. മന്ത്രിസഭയ്ക്ക് പുതുമയും യുവത്വവും വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നിർണായകമായ അടുത്ത ചർച്ചയിലേക്ക് കടക്കുകയാണ് കോൺഗ്രസും യുഡിഎഫും. മുഖ്യമന്ത്രി അടക്കം 12 പേരാകും കോൺഗ്രസ് പ്രതിനിധികളായി മന്ത്രിസഭയിൽ ഉണ്ടാവുക. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരൻ,പി സി വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എ […]
Read more

Recent News