തിരുവനന്തപുരം:വി ഡി സതീശന്‍ സര്‍ക്കാര്‍ പത്ത് ദിവസത്തിനുള്ളിൽ ധവള പത്രം പുറത്തിറക്കും. സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ അറിയിക്കാനാണ് ധവളപത്രമിറക്കുന്നത്. ഡോ.കെ എം ചന്ദ്ര ശേഖർ അധ്യക്ഷനായി സമിതി രൂപീകരിച്ചു. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആദ്യ യോഗം ചേരും. ഖജനാവിന്‍റെ പൊതുസ്ഥിതി വിദഗ്ധ സമിതി പഠിച്ചതിനു ശേഷം 10 ദിവസത്തിനുള്ളില്‍ ധവളപത്രം ഇറക്കാനാണ് നീക്കം.
ഇന്നലെ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു ധവളപത്രം ഇറക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
ഇന്നലെ ഇന്ദിരാ ഗ്യാരണ്ടിയും സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്രയും പ്രഖ്യാപിച്ചു. മാത്രമല്ല, ആശവർക്കർമാർക്ക് താൽകാലിക ആശ്വാസമായി 3000 രൂപ കൂട്ടി നൽകുന്നതായും മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചു. വിരമിക്കൽ ആനുകൂല്യത്തിനു വേണ്ട പണച്ചെലവ് കണക്കാക്കാൻ വിദഗ്ധ സമിതിയും രൂപീകരിക്കും. വാഗ്ദാനങ്ങളിൽ നിന്നൊന്നും പുറകോട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്റെ ഉറപ്പ്.
