അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മയടക്കമുള്ള പ്രതികൾ മുൻകൂർ ജാമ്യത്തിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ഒഴിവാക്കാൻ പ്രതികൾ നിയമനടപടികളിലേക്ക്. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനി നൈനാനും ഉൾപ്പെടെയുള്ളവർ മുൻകൂർ ജാമ്യം തേടാനൊരുങ്ങുകയാണ്. അതേസമയം, പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും. പി. ജയരാജനാണ് സമരം ഉദ്ഘാടനം ചെയ്യുക.

ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് അടൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയാണ് അവിടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് കേസെടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. തിരിച്ചറിയാവുന്ന വ്യക്തികൾ എന്ന പരാമർശം മാത്രമായിരുന്നു ആദ്യ എഫ്‌ഐആറിൽ ഉണ്ടായിരുന്നത്. പിന്നീട് സിപിഎം ഇടപെട്ട് വിവരാവകാശ നിയമപ്രകാരം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുകൊണ്ടുവന്നതോടെയാണ് സംഭവം വീണ്ടും വിവാദമായത്.

എന്നാൽ പൊലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയെന്ന ആരോപണം ശ്രീനാദേവി കുഞ്ഞമ്മ നിഷേധിച്ചു. പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാനാണ് സ്റ്റേഷനിലെത്തിയതെന്നാണ് അവരുടെ വിശദീകരണം. സ്റ്റേഷനകത്തോ പുറത്തോ അക്രമസംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും പൊലീസിന്റെ നിർദേശപ്രകാരമുള്ള നടപടിക്രമങ്ങൾ മാത്രമാണ് പൂർത്തിയാക്കിയതെന്നും അവർ പറഞ്ഞു. സെല്ലിനുള്ളിൽ കയറുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും സെല്ലിന് പുറത്തുനിന്ന് ‘സുഖമാണോ ചേട്ടാ’ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീനാദേവി വ്യക്തമാക്കി.

സംഭവം ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയത് നിയമപരമായ കാര്യങ്ങൾ മാത്രമാണെന്നും ശ്രീനാദേവി പ്രതികരിച്ചു. അന്വേഷണത്തെ പൂർണമായി സ്വാഗതം ചെയ്യുന്നുവെന്നും കേസുകളെ നിയമപരമായി നേരിടുമെന്നും അവർ കൂട്ടിച്ചേർത്തു. പത്തനംതിട്ട ഡിസിസിക്ക് തന്നോട് അതൃപ്തിയുള്ളതായി അറിയില്ലെന്നും ശ്രീനാദേവി പറഞ്ഞു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News