Tag: Yogi Adityanath

ഉത്തർപ്രദേശിൽ യോഗിക്കും അഖിലേഷിനും മായാവതിക്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ

ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർ പ്രദേശിൽ ഭരണ – പ്രതിപക്ഷ നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകുമെന്ന് റിപ്പോർട്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. ഔദ്യോ​ഗിക വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി എന്നിവ‍രടക്കം 52 നേതാക്കൾക്കാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നൽകുക. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ലഭിച്ചവരിൽ സംസ്ഥാനത്തെ […]
Read more

കോൺ​ഗ്രസും സമാജ് വാദി പാർട്ടിയും കാണിക്കുന്നത് ഇരട്ടത്താപ്പെന്ന് യോ​ഗി ആദിത്യനാഥ്

ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രതിപക്ഷ പാർട്ടികളായ കോൺ​ഗ്രസും സമാജ് വാദി പാർട്ടിയും കാണിക്കുന്നത് ഇരട്ടത്താപ്പെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അയോധ്യ വിഷയത്തിൽ നിരന്തരം ചോദ്യങ്ങളുയർത്തുന്ന പ്രതിപക്ഷം എന്തുകൊണ്ടാണ് വഖഫ് ഭൂമി ഇടപാടുകളിൽ മൗനം പാലിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സംഭാവനക്കൊള്ളയെന്ന ഒരൊറ്റ സംഭവത്തെ ഉപയോ​ഗിച്ച് പ്രതിപക്ഷം ഹിന്ദു വിശ്വാസത്തെ ലക്ഷ്യമിടുകയാണെന്നും അയോധ്യയുടെ പ്രധാന്യത്തെ ദുർബലമാക്കാൻ ശ്രമിക്കുകയാണെന്നും യോ​ഗി ആദിത്യനാഥ് ആരോപിച്ചു. കോൺ​ഗ്രസിനും സമാജ് വാദി പാർട്ടിക്കും രണ്ട് ലക്ഷ്യമാണുളളത്. ഒന്ന് ജാതിയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുക, […]
Read more

‘ആരാണ് ശരി, ആരാണ് തെറ്റ് എന്ന് ഭഗവാൻ രാമന് അറിയാം, ജയ് ശ്രീറാം വിളിച്ചതിന് ലാത്തി വിശിയവർ ഇപ്പോൾ രാമ ഭക്തിയെക്കുറിച്ച് സംസാരിക്കുന്നു’; യോഗി ആദിത്യനാഥ്

രാംപൂർ : അയോധ്യ സംഭാവന കൊള്ളയിൽ കോൺഗ്രസിനെ വിമർശിച്ച് യോഗി ആദിത്യനാഥ്. ജയ് ശ്രീറാം വിളിച്ചതിന് ലാത്തി വിശിയവർ, രാമഭക്തർക്ക് നേരെ വെടിയുതിർത്തവർ ഇപ്പോൾ രാമ ഭക്തിയെക്കുറിച്ച് സംസാരിക്കുന്നു. കൃഷ്ണനിലും ശ്രീരാമനിലും വിശ്വസിക്കാൻ വിസമ്മതിച്ച കോൺഗ്രസ് ഇപ്പോൾ അയോധ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്നും യോഗി ആദിത്യനാഥ് വിമർശിച്ചു.രാംപൂരിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് തറക്കല്ലിട്ട ശേഷം നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ വിമർശനം. 2017 ന് മുമ്പ് രാമനിലും കൃഷ്ണനിലും വിശ്വസിക്കാൻ വിസമ്മതിച്ച […]
Read more

‘ആരോപണങ്ങളുന്നയിക്കുന്നത് ശ്രീരാമനെ ചോദ്യംചെയ്തവർ’: പ്രതിപക്ഷത്തിനെതിരേ ആദിത്യനാഥ്

അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച സംഭാവനകളിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ പ്രതിപക്ഷത്തിനെതിരേ രംഗത്തെത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയ്ക്ക് നേരെയോ ഭഗവാൻ രാമന്റെ ഭക്തർക്ക് നേരെയോ ദുഷിച്ച കണ്ണുകൾ എറിയരുതെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് പറഞ്ഞു. അഴിമതിക്കേസിൽ സർക്കാർ ‘വലിയ സ്രാവുകളെ’ സംരക്ഷിക്കുകയാണെന്ന അഖിലേഷ് യാദവിന്റെ ആരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും മുൻപ് ശ്രീരാമനെ ചോദ്യംചെയ്തവരും അയോധ്യയെ നിഷേധിച്ചവരുമാണ്. ഇവരാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത്. രാമക്ഷേത്ര നിർമാണത്തിനെതിരെ കോടതിയിൽ […]
Read more

അഖിലേഷ് യാദവിന്റെ മകൾക്കെതിരെയുള്ള സൈബർ ആക്രമണം; നടപടിയുമായി യുപി സർക്കാർ

ലഖ്‌നൗ: സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവിന്റെ മകൾക്കെതിരെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ നടപടിയുമായി ഉത്തർപ്രദേശ് സർക്കാർ. പെൺമക്കൾക്കെതിരെയുള്ള ആക്ഷേപകരവും മോശവുമായ പരാമർശങ്ങൾ ഒരിക്കലും അംഗീകരിക്കാനും ക്ഷമിക്കാനും കഴിയാത്തതാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തർപ്രദേശിലെ അസംഗഢിൽ 955 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ വിഷയം പരസ്യമായി അപലപിച്ചത്.അഖിലേഷ് യാദവിന്റെ മകൾക്കെതിരെയുള്ള സൈബർ ആക്രമണം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ കർശന നടപടിയെടുക്കാൻ യോഗി ആദിത്യനാഥ് പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. മുൻ […]
Read more

Recent News