‘ആരാണ് ശരി, ആരാണ് തെറ്റ് എന്ന് ഭഗവാൻ രാമന് അറിയാം, ജയ് ശ്രീറാം വിളിച്ചതിന് ലാത്തി വിശിയവർ ഇപ്പോൾ രാമ ഭക്തിയെക്കുറിച്ച് സംസാരിക്കുന്നു’; യോഗി ആദിത്യനാഥ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാംപൂർ : അയോധ്യ സംഭാവന കൊള്ളയിൽ കോൺഗ്രസിനെ വിമർശിച്ച് യോഗി ആദിത്യനാഥ്. ജയ് ശ്രീറാം വിളിച്ചതിന് ലാത്തി വിശിയവർ, രാമഭക്തർക്ക് നേരെ വെടിയുതിർത്തവർ ഇപ്പോൾ രാമ ഭക്തിയെക്കുറിച്ച് സംസാരിക്കുന്നു. കൃഷ്ണനിലും ശ്രീരാമനിലും വിശ്വസിക്കാൻ വിസമ്മതിച്ച കോൺഗ്രസ് ഇപ്പോൾ അയോധ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്നും യോഗി ആദിത്യനാഥ് വിമർശിച്ചു.
രാംപൂരിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് തറക്കല്ലിട്ട ശേഷം നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

2017 ന് മുമ്പ് രാമനിലും കൃഷ്ണനിലും വിശ്വസിക്കാൻ വിസമ്മതിച്ച കോൺഗ്രസ് ഇന്ന് അയോധ്യ സന്ദർശിക്കാൻ ഉത്സുകരാണ്. ആരാണ് ശരി, ആരാണ് തെറ്റ് എന്ന് ഭഗവാൻ രാമന് അറിയാം. അയോധ്യയും കാശി വിശ്വനാഥും എങ്ങനെ ഇത്ര മനോഹരമായി എന്നതിൽ അവർ അസ്വസ്ഥരാണ്. ഇപ്പോൾ അവർക്ക് ഒന്നും ചെയ്യാൻ കഴിയാത്തതിനാൽ, അവർ നുണകളിൽ ആശ്രയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News