നാരങ്ങാനം പഞ്ചായത്തിൽ ​ബിജെപി കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിൽ കോൺ​ഗ്രസ് വൈസ് പ്രസിഡന്റിനെതിരേ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. രണ്ട് സിപിഎം അം​ഗങ്ങളുടെ നിലപാടാണ് അവിശ്വാസ പ്രമേയ ചർച്ചയിൽ നിർണായകമായത്. സിപിഎം, കോൺ​ഗ്രസ് അം​ഗങ്ങൾ വിട്ടുനിന്നതോടെ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കാനുള്ള ക്വാറം തികഞ്ഞില്ല. നാരങ്ങാനം പഞ്ചായത്തിൽ കോൺ​ഗ്രസിനും ബിജെപിക്കും ആറ് അം​ഗങ്ങൾ വീതമാണുള്ളത്. സിപിഎമ്മിന് രണ്ട് അം​ഗങ്ങളും.

നറുക്കെടുപ്പിലൂടെയാണ് നേരത്തേ ബിജെപിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കോൺ​ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്. ബിജെപിക്കെതിരേ നേരത്തേ കോൺ​ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ സിപിഎം പിന്തുണച്ചിരുന്നു. ഇതോടെ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. തുടർന്നാണ് കോൺ​ഗ്രസ് വൈസ് പ്രസിഡന്റിനെതിരേ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാൽ, സിപിഎം ബിജെപിയെ പിന്തുണയ്ക്കാതെ അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന് വിട്ടുനിന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News