ലോക്കലിൽ ട്രെയിനിന് പുറത്ത് തൂങ്ങി നിന്ന് സ്ത്രീകളുടെ യാത്ര

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: മുംബൈയിലെ തിരക്കേറിയ ലോക്കൽ ട്രെയിൻ യാത്ര ഏറെ അപകടകരമായിട്ട് കാലമേറെയായി. നിരവധി യാത്രക്കാർക്ക് ദിവസവും അപകടം സംഭവിക്കുന്ന യാത്ര. ആ യാത്ര വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാകുകയാണ്. തിങ്ങിനിറഞ്ഞ ലോക്കൽ ട്രെയിനിന്‍റെ വാതിലിന് പുറത്തായി നിരവധി സ്ത്രീകൾ പിടിച്ചുതൂങ്ങി അപകടകരമായി യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഓഗസ്റ്റ് 23 -ന് ‘പല്ലവി’ എന്ന എക്സ് ഉപയോക്താവ് ‘സ്ത്രീ ശക്തിക്ക് പ്രണാമം’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ജോലിക്കായി യാത്ര ചെയ്യുന്ന സ്ത്രീകളുടെ ധൈര്യത്തെയും പ്രതിസന്ധികളോട് പൊരുതാനുള്ള മനക്കരുത്തിനെയും ചിലർ അഭിനന്ദിച്ചു. കുറഞ്ഞ വേതനമുള്ള ജോലികൾക്കുപോലും ജീവിതം പണയംവച്ച് യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യം അവരുടെ ആത്മവിശ്വാസവും കഠിനാധ്വാനവും വ്യക്തമാക്കുന്നതാണെന്നും ചിലർ അഭിപ്രായപ്പെട്ടു. അതേസമയം ‘ഇത് ധൈര്യമാണോ മണ്ടത്തരമാണോ’ എന്നായിരുന്നു ചിലരുടെ ചോദ്യം. അപകടമുണ്ടായാൽ ഉത്തരവാദിത്തം യാത്രക്കാരുടെ മേൽ മാത്രം ചുമത്തുന്നതിന് പകരം, സുരക്ഷിതമായ പൊതുഗതാഗത സൗകര്യം ഒരുക്കേണ്ടതിന്‍റെ ആവശ്യകതയാണ് അധികൃതർ പരിഗണിക്കേണ്ടതെന്നും പ്രതികരണങ്ങളുണ്ട്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News