ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ കേസെടുത്ത് എൻഐഎ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: ഫ്ലൈദുബായ് വിമാനത്തിലുണ്ടായ ആക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. വിമാനം തട്ടിയെടുത്ത് ഇസ്രയേലിലെ ബെൻ ഗൂറിയോൺ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ സഹപൈലറ്റായ ഹമാം അൽ ഹമാമി പദ്ധതിയിട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അന്വേഷണത്തിനിടെ ഒമാനി പൗരനായ സഹപൈലറ്റ് നൽകിയതായി പറയുന്ന മൊഴിയിലെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനം തട്ടിയെടുത്ത ഉടൻ ഏതെങ്കിലും സ്ഥലത്ത് ഇടിച്ചുതകർക്കുകയായിരുന്നില്ല ഇയാളുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്.

പകരം കൃത്യമായ ആസൂത്രണത്തിലൂടെയായിരുന്നു ആക്രമണത്തിന് ശ്രമിച്ചത്. വിമാനത്തിന്റെ ക്യാപ്റ്റനെ കീഴ്പ്പെടുത്തിയ ശേഷം സംശയങ്ങൾക്ക് ഇടനൽകാതെ സാധാരണ രീതിയിൽ ടെൽ അവീവിലേക്ക് യാത്ര തുടരാനായിരുന്നു പദ്ധതി. തുടർന്ന് ലാൻഡിങ്ങിനുള്ള അനുമതി നേടിയെടുത്ത് ബെൻ ഗൂറിയോൺ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാനായിരുന്നു ലക്ഷ്യമിട്ടത്. വിമാനം തട്ടിയെടുത്ത ഉടൻ അസ്വാഭാവിക സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ അപായസൂചന പുറപ്പെടുവിക്കാനും വിമാനത്തിനെതിരെ വ്യോമപ്രതിരോധ നടപടികൾ സ്വീകരിക്കാനും സാധ്യതയുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് സാധാരണ വിമാനയാത്രയെന്ന പ്രതീതി സൃഷ്ടിച്ച് ലക്ഷ്യസ്ഥാനത്തെത്താൻ ശ്രമിച്ചതെന്നാണ് വിവരം.

എന്നാൽ ആക്രമണത്തിനിരയായ ക്യാപ്റ്റൻ സ്മിത്ത് മച്ഛാർ കോക്പിറ്റിന്റെ വാതിൽ തുറന്നതോടെ സഹപൈലറ്റിന്റെ നീക്കങ്ങൾ പരാജയപ്പെട്ടു. തുടർന്ന് യാത്രക്കാർ ഇടപെട്ട് ഇയാളെ കീഴ്പ്പെടുത്തിയതോടെ വലിയൊരു ദുരന്തത്തിനുള്ള സാധ്യത ഒഴിവാകുകയായിരുന്നു. മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് സഹപൈലറ്റ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് റിപ്പോർട്ടുകൾ. നിരവധി യാത്രകൾക്കിടെ ബെൻ ഗൂറിയോൺ വിമാനത്താവളവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇയാൾ ശേഖരിച്ചിരുന്നതായും സൂചനയുണ്ട്. ജൂലൈയിൽ തന്നെ സമാനമായ ആക്രമണം നടത്താൻ ഇയാൾ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ അന്നത്തെ വിമാനത്തിലെ ക്രൂ അംഗങ്ങളിൽ ഒരാൾ സുഹൃത്തായിരുന്നതിനാൽ പദ്ധതി ഉപേക്ഷിച്ചുവെന്നുമാണ് മറ്റൊരു റിപ്പോർട്ട്.

തീവ്ര ആശയങ്ങൾ പുലർത്തിയിരുന്നതിനാൽ ഹമാം അൽ ഹമാമിയെ നേരത്തെ ഒമാൻ എയർ വിമാനം പറത്തുന്നതിൽ നിന്ന് വിലക്കിയിരുന്നതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെൽ അവീവിലേക്ക് സർവീസ് നടത്തുന്ന വിമാനമായതിനാലാണ് ഫ്ലൈദുബായിയെ ആക്രമണത്തിനായി തിരഞ്ഞെടുത്തതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിന് പിന്നിലെ ആസൂത്രണവും മറ്റ് ബന്ധങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് എൻഐഎ വിശദമായ അന്വേഷണം നടത്തുക.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News