ജോൺ​ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്ത ശേഷം വഴിയിലിറക്കിവിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്തശേഷം ബസിൽനിന്ന് വഴിയിൽ ഇറക്കിവിട്ടെന്ന് ആരോപണം. ഡൽഹി പൊലീസ് തന്നെ ക്രൂരമായി മർദിച്ചെന്ന് ജോൺ ബ്രിട്ടാസ് ആരോപിച്ചു. നാല് പൊലീസുകാരാണ് ആക്രമിച്ചതെന്നും എംപിയാണെന്ന് അറിയിച്ചിട്ടും മർദനം തുടർന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസുകാർ തന്നെ സീറ്റിനടിയിലേക്ക് തള്ളിയിട്ട് മുഖം അമർത്തി മർദിക്കുകയായിരുന്നുവെന്നാണ് ബ്രിട്ടാസിന്റെ ആരോപണം. സംഭവത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതായും പിന്നീട് ഓട്ടോ പിടിച്ചാണ് തിരിച്ചെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

തന്നെ മർദിക്കുന്ന വിവരം ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് (ഡിസിപി) അറിഞ്ഞിരുന്നുവെന്നും ഡിസിപിയുടെ നിർദേശത്തെ തുടർന്നാണ് തന്നെ വിട്ടയച്ചതെന്നും ബ്രിട്ടാസ് ആരോപിച്ചു. എന്നാൽ പിന്നീട് വഴിയിൽ ഇറക്കിവിടുകയായിരുന്നു. ഒരു എംപിയുടെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവരുടെ സ്ഥിതി എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യുന്ന വിവരം അറിഞ്ഞാണ് സ്ഥലത്തെത്തിയതെന്ന് ബ്രിട്ടാസ് പറഞ്ഞു. ബസിലുണ്ടായിരുന്ന മറ്റുള്ളവരും മർദനത്തിനിരയായതായി അദ്ദേഹം ആരോപിച്ചു. സംഭവത്തിന് ജാർഖണ്ഡ് സ്വദേശിയായ ഒരു യുവാവ് സാക്ഷിയാണെന്നും ഇയാളുടെ ഇടപെടലാണ് രക്ഷപ്പെടാൻ സഹായിച്ചതെന്നും ബ്രിട്ടാസ് വ്യക്തമാക്കി. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. സിപിഎം രാജ്യസഭാ എംപി എ.എ. റഹീമും സ്ഥലത്തെത്തിയിരുന്നു.

എസ്എഫ്ഐ നേതാക്കളെ ഡൽഹി പൊലീസ് ക്രൂരമായി മർദിച്ചെന്ന് സംഘടനയുടെ ദേശീയ പ്രസിഡന്റ് ആദർശ് എം. സജിയും ആരോപിച്ചു. ലക്ഷ്യം കാണുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി. തോമസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തനിക്കും ക്രൂരമായ മർദനമേറ്റെന്ന് ജെയ്ക്ക് ആരോപിച്ചു.

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ സംഭവങ്ങളിൽ പൊലീസ് നടപടിക്കെതിരെ സിപിഎം, എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ആരോപണങ്ങളിൽ ഡൽഹി പൊലീസിന്റെ വിശദീകരണം ലഭ്യമായിട്ടില്ല.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News