സെവൻസ് ഫുട്ബോൾ പശ്ചാത്തലമാക്കി ‘വിസിൽ’; മലപ്പുറത്തെ താരങ്ങൾക്കും കലാകാരന്മാർക്കും അഭിനയിക്കാൻ അവസരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറത്തിന്റെ ആവേശമായ സെവൻസ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പുതിയ മലയാള സിനിമയായ ‘വിസിൽ’ (WHISTLE) ൽ അഭിനയിക്കാൻ ഫുട്ബോൾ താരങ്ങൾക്കും കായികപ്രേമികൾക്കും കലാകാരന്മാർക്കും അവസരം. മലയാള സിനിമയിലെ അഭിനേതാക്കൾക്കും പ്രശസ്ത ഫുട്ബോൾ താരങ്ങൾക്കുമൊപ്പം വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് മലപ്പുറത്തുനിന്നുള്ളവരെ ക്ഷണിക്കുന്നത്.

നവാഗതനായ രാജീവ് കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ വിനോദ് ഗുരുവായൂരാണ് ഒരുക്കുന്നത്. ഷാദിൽ നീനു പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമിക്കുന്ന ചിത്രത്തിൽ ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന മലപ്പുറത്തെ കളിക്കാർക്കും കലാകാരന്മാർക്കും അഭിനയമേഖലയിലേക്ക് കടന്നുവരാനുള്ള അവസരമാണ് ലഭിക്കുന്നത്.

18 മുതൽ 30 വയസ്സുവരെയുള്ള പുരുഷന്മാർക്കും എട്ട് മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കുമാണ് അവസരം. താൽപര്യമുള്ളവർ തങ്ങളുടെ പ്രൊഫൈലുകൾ 2026 ഒക്ടോബർ 31ന് മുൻപായി +91 9916670123 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കണം.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News