ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം ഇന്ത്യ മറികടക്കുകയായിരുന്നു. ഒരു പന്ത് ബാക്കി നിൽക്കെ നാല് വിക്കറ്റിനായിരുന്നു ജയം. 26 പന്തിൽ ഒരു സിക്സറും ആറ് ഫോറുകളും അടക്കം പുറത്താകാതെ 51 റൺസ് നേടി തിലക് വർമ വിജയശില്പിയായി. നിതീഷ് കുമാർ റെഡ്ഡി 13 പന്തിൽ 26 റൺസ് നേടി പിന്തുണ നൽകി. 17 പന്തിൽ 31 നേടിയ നമാൻ ധിറിന്റെ ബാറ്റിംഗ് തകർച്ചയിൽ നിന്ന് ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നു.
സഞ്ജു സാംസൺ (14 ), അഭിഷേക് ശർമ(27 ) എന്നിങ്ങനെ നേടി. വൈഭവ് സൂര്യവംശി (4 ), ശ്രേയസ് അയ്യർ (7 ), അക്സർ പട്ടേൽ (11 ) എന്നിവർ നിരാശപ്പെടുത്തി. കിവികൾക്കായി മിച്ചൽ സാന്റ്നർ നാല് വിക്കറ്റുകൾ നേടി.നേരത്തെ ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ഗ്ലെന്‍ ഫിലിപ്സിന്റെയും ബെവന് ജേക്കബ്സ് എന്നിവരുടെ ബാറ്റിങ്ങിന്റെ പിന്‍ബലത്തിലാണ് ന്യൂസിലന്‍ഡ് ഭേദപ്പെട്ട സ്കോര്‍ നേടിയത്. ആദ്യ ടി20ല്‍ ഇന്ത്യ വിജയിച്ചിരുന്നു.
ഗ്ലെന്‍ ഫിലിപ്പ്സ് ആണ് ടോപ്പ് സ്കോറര്‍. 43 പന്തില്‍ നാലു സിക്സിന്റെയും നാലു ബൗണ്ടറികളുടെയും അകമ്പടിയോടെ 70 റണ്‍സ് ആണ് ഫിലിപ്സിന്റെ സമ്പാദ്യം. 46 പന്തില്‍ 58 റണ്‍സ് നേടിയ ബെവന് ജേക്കബ്സ് മികച്ച പിന്തുണ നല്കി. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ് രണ്ടുവിക്കറ്റുകള്‍ നേടി.



