ന്യൂസിലൻഡിനെതിരായ വിജയം; തന്നിൽ അഭിമാനം തോന്നുന്നുവെന്ന് തിലക് വർമ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രണ്ടാം ടി20 മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ മനസ്സ് തുറന്ന് തിലക് വർമ. 26 പന്തില്‍ പുറത്താകാതെ 51 റണ്‍സ് നേടിയതിന് പിന്നാലെ തന്നിൽ അഭിമാനം തോന്നുന്നുവെന്ന് തിലക് പറഞ്ഞു. മത്സരത്തിന് മുന്‍പ് ഹെഡ് കോച്ച് ഗൗതം ഗംഭീറും ബാറ്റിംഗ് കോച്ച് സിതാംഷു കോട്ടകും തനിക്ക് വലിയ പിന്തുണ നല്‍കിയെന്നും, രാജ്യം മുഴുവന്‍ വിശ്വസിക്കുന്നുണ്ടെന്നും അവസാനം വരെ ക്രീസില്‍ നിന്നാല്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞതായി തിലക് വെളിപ്പെടുത്തി. തിലകിനൊപ്പം കൂട്ടുകെട്ട് തീര്‍ത്ത നമന്‍ ധീറിനോട് ക്രീസില്‍ ഉറച്ചുനില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും തിലക് പറഞ്ഞു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം ഇന്ത്യ മറികടക്കുകയായിരുന്നു. ആവേശം അവസാന ഓവർ വരെ നിലനിന്ന മത്സരത്തിൽ ഒരു പന്ത് ബാക്കി നിൽക്കെ നാല് വിക്കറ്റിനായിരുന്നു ജയം.26 പന്തിൽ ഒരു സിക്‌സറും ആറ് ഫോറുകളും അടക്കം പുറത്താകാതെ 51 റൺസ് നേടി തിലക് വർമ വിജയശില്പിയായി. നിതീഷ് കുമാർ റെഡ്‌ഡി 13 പന്തിൽ 26 റൺസ് നേടി പിന്തുണ നൽകി. 17 പന്തിൽ 31 നേടിയ നമാൻ ധിറിന്റെ ബാറ്റിംഗ് തകർച്ചയിൽ നിന്ന് ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നു.

സഞ്ജു സാംസൺ (14 ), അഭിഷേക് ശർമ(27 ) എന്നിങ്ങനെ നേടി.വൈഭവ് സൂര്യവംശി (4 ), ശ്രേയസ് അയ്യർ (7 ), അക്‌സർ പട്ടേൽ (11 ) എന്നിവർ നിരാശപ്പെടുത്തി. കിവികൾക്കായി മിച്ചൽ സാന്റ്നർ നാല് വിക്കറ്റുകൾ നേടി.നേരത്തെ ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ഗ്ലെന്‍ ഫിലിപ്‌സിന്റെയും ബെവന്‍ ജേക്കബ്‌സ് എന്നിവരുടെ ബാറ്റിങ്ങിന്റെ പിന്‍ബലത്തിലാണ് ന്യൂസിലന്‍ഡ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News