17കാരന് പൊലീസ് മര്‍ദ്ദനമേറ്റതായി പരാതി; അടിയന്തര നടപടി വേണമെന്ന് വി. ജോയ് എംഎല്‍എ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ 17കാരന് പൊലീസ് മര്‍ദ്ദനമേറ്റതായി പരാതി. വര്‍ക്കല ചാലുവിള സ്വദേശിക്കാണ് മര്‍ദ്ദനമേറ്റത്. വര്‍ക്കലയിലെ മാസ് മന്തി റസ്റ്റോറന്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം എന്നാണ് പരാതിക്കാരന്‍ പറയുന്നത്. കുട്ടിയെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് നാല് പൊലീസുകാര്‍ക്കെതിരെ വര്‍ക്കല ഡിവൈഎസ്പിക്ക് മാതാവ് പരാതി നല്‍കി. മറ്റൊരു കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ പൊലീസ് കുട്ടിയെ പിടിച്ചുകൊണ്ടുപോയെന്നാണ് ആരോപണം. കുട്ടിയെ ബലമായി ജീപ്പില്‍ കയറ്റി മര്‍ദ്ദിച്ചെന്നാണ് മാതാവിന്റെ ആരോപണം. മര്‍ദ്ദനത്തില്‍ വായില്‍നിന്ന് രക്തം വന്നെന്നും കാലിനും കഴുത്തിനും പരിക്കേറ്റെന്നും പരാതിയിൽ പറയുന്നു.

വര്‍ക്കല എസ്‌ഐ ആഷില്‍ രവി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് ആരോപണം. പ്രതികളെ കിട്ടിയില്ലെങ്കില്‍ കുട്ടിയെയും മാതാപിതാക്കളെയും പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. അപസ്മാരവും സോഡിയം കുറയുന്ന ആരോഗ്യപ്രശ്‌നങ്ങളും കുട്ടിക്കുണ്ടെന്നും മാതാവ് വ്യക്തമാക്കുന്നുണ്ട്. പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാണ് മാതാവിന്റ ആവശ്യം. കുട്ടിയുടെ കഴുത്തിന് പിന്നില്‍ എസ്‌ഐ ആടിച്ചെന്നും കലില്‍ ബൂട്ടിട്ട് ചവിട്ടി ഞെരിച്ചെന്നും മര്‍ദ്ദനമേറ്റ കുട്ടി പ്രതികരിച്ചു. തനിക്ക് ദേഹം തളരുന്നു എന്ന് പറഞ്ഞപ്പോള്‍ ചീത്ത വിളിക്കുകയും വീണ്ടും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന ഗുരുതര ആരോപണവുമുണ്ട്.

അതേസമയം മര്‍ദ്ദനമുണ്ടായില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. മറ്റൊരു കേസിലെ പ്രതിയെ അന്വേഷിച്ചാണ് കടയില്‍ എത്തിയതെന്നും ആ സമയം 17 കാരന്‍ പ്രതിയെ വിളിച്ച് പൊലീസ് എത്തിയ വിവരം അറിയിച്ചെന്നുമാണ് പൊലീസ് പറയുന്നത്. ഇതോടെ ആണ് കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ചത്. 17 വയസ്സ് ആണ് പ്രായം എന്ന് അറിയിച്ചതോടെ സ്റ്റേഷന്റെ പുറത്ത് ഇരുത്തിയാണ് മറ്റ് വിവരങ്ങള്‍ ചോദിച്ചതെന്നും പൊലീസ് പറയുന്നു. ശേഷം വിട്ടയച്ചെന്നും മര്‍ദ്ദനം ഉണ്ടായില്ലന്നും പൊലീസ് വിശദീകരിക്കുന്നുണ്ട്.സംഭവത്തില്‍ അടിയന്തര നടപടിയാവശ്യപ്പെട്ട് വി ജോയ് എംഎല്‍എ രംഗത്ത് വന്നു. കുട്ടിയെ ജീപ്പില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചെന്നത് ഗുരുതര കൃത്യവിലോപമെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News