ട്രെയിനിൽ നിന്ന് കാണാതായ ജൻ സൂരാജ് പാർട്ടി പ്രവർത്തകനെ റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റാഞ്ചി: യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് കാണാതായ ജൻ സൂരാജ് പാർട്ടിയുടെ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ മാനേജർ ദേവ്പാലിക് ഗുപ്തയെ റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. 31 വയസ്സായിരുന്നു. തിങ്കളാഴ്ച റാഞ്ചിയിൽ നിന്ന് പട്‌നയിലേക്ക് ജൻശതാബ്ദി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തെ കാണാതായത്. ചൊവ്വാഴ്ച ഉച്ചയോടെ റാഞ്ചിക്കും മുരി ജങ്ഷനുമിടയിലെ റെയിൽവേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

റാഞ്ചി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 2.25ഓടെയാണ് ഗുപ്തയും സുഹൃത്തുക്കളും സഹപ്രവർത്തകരും ട്രെയിനിൽ കയറിയത്. യാത്ര ആരംഭിച്ച് പത്തുമിനിറ്റിനുശേഷം ഭക്ഷണം വാങ്ങാനായി പാൻട്രി കാറിലേക്ക് പോകുകയാണെന്ന് ഗുപ്ത സഹയാത്രികരോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് തിരികെ എത്തിയില്ല. തുടർന്ന് സഹയാത്രികർ ട്രെയിനിലെ വിവിധ കോച്ചുകളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുരി ജങ്ഷനിൽ ട്രെയിൻ എത്തിയപ്പോൾ റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു.

റാഞ്ചി–മുരി റെയിൽവേ പാതയിലെ ജാർവാദിഹ് ഗ്രാമത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് അബദ്ധത്തിൽ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം സ്ഥിരീകരിക്കുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഉത്തർപ്രദേശിലെ കുശിനഗർ സ്വദേശിയായ ഗുപ്ത, ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലെ പൂർവവിദ്യാർഥിയുമാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News