തേനി ജയിലിൽ നിന്ന് തടവുകാർ ചാടിപ്പോയ സംഭവത്തിൽ വിജയ് സർക്കാരിന് വിമർശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്നാട് തേനി ജില്ലയില്‍ 17 തടവുകാര്‍ ജയില്‍ ചാടിയ സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് ഡിഎംകെ യും ബിജെപിയും രംഗത്തെത്തി. ഗുരുതര വീഴ്ച്ചയാണ് സംഭവിച്ചതെന്ന് എം.കെ സ്റ്റാലിൻ പറഞ്ഞു. അടിക്കടി സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്ന് ബിജെപിയും വിമര്‍ശിച്ചു. വിഷയത്തില്‍ 17 സ്‌പെഷ്യല്‍ ടീമുകളെ നിയോഗിച്ച് സമഗ്ര അന്വേഷണം നടത്താന്‍ വിജയ് സര്‍ക്കാരും ഉത്തരവിട്ടു. ജയില്‍ സുരക്ഷയിലും ക്രമസമാധാനപാലനത്തിലും ഗുരുതരമായ വീഴ്ചകളുണ്ടായെന്നാണ് സ്റ്റാലിന്റെ ആരോപണം.

ചെന്നൈയിലെ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് രണ്ട് തടവുകാര്‍ അടുത്തിടെ രക്ഷപ്പെട്ട സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സ്റ്റാലിന്‍ ടെലിവിഷന്‍ പരമ്പരകളായ ബ്രേക്കിങ് ബാഡ്, പ്രിസണ്‍ ബ്രേക്ക് എന്നിവയെയും പരാമര്‍ശിച്ചു. ‘ബ്രേക്കിങ് ബാഡിന് പിന്നാലെ തമിഴ്നാട്ടിലും ഇപ്പോള്‍ പ്രിസണ്‍ ബ്രേക്ക് തുടങ്ങിയിരിക്കുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങുന്ന കുറ്റവാളികളെ നിരീക്ഷിക്കുന്നതില്‍ മാത്രമാണ് സര്‍ക്കാര്‍ പരാജയപ്പെടുന്നതെന്ന് ഞാന്‍ കരുതി. എന്നാല്‍ ജയിലിനുള്ളിലുള്ള തടവുകാരെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്,’ സ്റ്റാലിന്‍ പറഞ്ഞു.

‘ടിവികെ സര്‍ക്കാര്‍ കഴിവില്ലാത്ത ആളുകളുടെ കൂട്ടമാണ്. ജനങ്ങളെ സംരക്ഷിക്കാന്‍ അവര്‍ക്ക് കഴിയില്ല. ജനങ്ങള്‍ സ്വയം സുരക്ഷ ഉറപ്പാക്കേണ്ട ദയനീയമായ അവസ്ഥയിലാണിപ്പോള്‍ തമിഴ്നാട് എത്തിയിരിക്കുന്നത്’ എന്നും സ്റ്റാലിന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.1995 നുശേഷം ഇതാദ്യമായാണ് ഇത്രയധികം തടവുകാര്‍ ഒരേസമയം രക്ഷപ്പെടുന്നതെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണ സൗകര്യങ്ങളും ഏറെ മെച്ചപ്പെട്ട 2026ല്‍ ഇത്തരമൊരു സംഭവം എങ്ങനെ ഉണ്ടായെന്നും അദ്ദേഹം ചോദിച്ചു. തമിഴ്നാട്ടിലെ തേനി ജില്ലയിലെ ജില്ലാ ജയിലില്‍ വിവിധ ശിക്ഷകള്‍ അനുഭവിച്ചുവരികയായിരുന്ന 17 തടവുകാരാണ് രക്ഷപ്പെട്ടത്.

സംഭവത്തെത്തുടര്‍ന്ന് പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. രക്ഷപ്പെട്ടവരില്‍ ഒരാളെ ജയിലിന് സമീപത്തുനിന്ന് പിടികൂടിയതായാണ് വിവരം. അപസ്മാരം ബാധിച്ചതുപോലെ അഭിനയിച്ചാണ് തടവുകാര്‍ രക്ഷപ്പെടാനുള്ള നീക്കം നടത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഒരാള്‍ക്ക് അപസ്മാരം ഉണ്ടായെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് പരിശോധിക്കാനെത്തിയ ജയില്‍ ജീവനക്കാരെ തടവുകാര്‍ ആക്രമിച്ചശേഷം രക്ഷപ്പെടുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.രക്ഷപ്പെട്ടവരെ കണ്ടെത്തുന്നതിനായി പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിനൊപ്പം തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളിലുടനീളം തിരച്ചിലും വാഹനപരിശോധനയും പുരോഗമിക്കുകയാണ്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News