ഷാങ്ഹായ് സഹകരണ സംഘടനയുടെ ആദ്യ സാംസ്കാരിക സംവാദത്തിന് ഇന്ത്യ വേദിയാകും; പാകിസ്ഥാനെയും ക്ഷണിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പാകിസ്ഥാൻ ഉൾപ്പെടെ 10 രാജ്യങ്ങൾ അംഗങ്ങളായ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) ആദ്യ ‘സിവിലൈസേഷണൽ ഡയലോഗ് ഫോറം’ നവംബർ 20 മുതൽ 22 വരെ ഡൽഹിയിൽ നടക്കും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പാകിസ്ഥാൻ സാംസ്കാരിക മന്ത്രിയെയും ക്ഷണിച്ചതായി റിപ്പോർട്ട്. ദി ഹിന്ദുവാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കേന്ദ്ര സാംസ്കാരിക മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ടിയാൻജിനിൽ നടന്ന എസ്‌സിഒ നേതാക്കളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച നിർദേശമാണ് സംവാദ ഫോറത്തിന് വഴിയൊരുക്കിയത്. തുടർന്ന് എസ്‌സിഒ കൗൺസിൽ നിർദേശത്തിന് അംഗീകാരം നൽകുകയായിരുന്നു.

പാകിസ്ഥാന്റെ ദേശീയ പൈതൃക-സാംസ്കാരിക മന്ത്രി ഔറംഗസേബ് ഖാൻ ഖിച്ചിയെ പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്. ചൈന, റഷ്യ, ഇറാൻ, ബെലാറസ്, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ സംഘടനയിലെ 10 അംഗരാജ്യങ്ങളിലെ സാംസ്കാരിക മന്ത്രിമാർക്കും ക്ഷണമുണ്ട്. കൂടാതെ സംവാദ പങ്കാളികളായ രാജ്യങ്ങളെയും നിരീക്ഷക രാജ്യങ്ങളെയും ഉൾപ്പെടുത്തി 15 രാജ്യങ്ങളെയും പരിപാടിയിലേക്ക് ക്ഷണിച്ചതായാണ് വിവരം.

അംഗരാജ്യങ്ങൾക്കിടയിൽ സാംസ്കാരികവും നാഗരികവുമായ ആശയവിനിമയം ശക്തിപ്പെടുത്തുകയാണ് ഫോറത്തിന്റെ ലക്ഷ്യം. ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടുന്ന രാജ്യങ്ങളുടെ പ്രതിനിധികൾ ഒരേ വേദിയിലെത്തുമെന്നതിനാൽ പരിപാടി നയതന്ത്രതലത്തിലും ശ്രദ്ധേയമാകും

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News