നടൻ ശിവകുമാറിന്റെ 85-ാം പിറന്നാളിനോടനുബന്ധിച്ച് ഹൃദയസ്പർശിയായ ആശംസകളുമായി മകൻ കാർത്തി. പിതാവിനൊപ്പമുള്ള അപൂർവ ബാല്യകാല ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് കാർത്തി ആശംസകൾ നേർന്നത്. അച്ഛനോടുള്ള സ്നേഹവും ആദരവും നിറഞ്ഞ കുറിപ്പും ചിത്രത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്. തമിഴ് സിനിമയിലെ ശ്രദ്ധേയനായ നടനും സൂര്യയുടെയും കാർത്തിയുടെയും പിതാവുമായ ശിവകുമാറിന് ആരാധകരും സിനിമാ മേഖലയിലെ പ്രമുഖരും പിറന്നാൾ ആശംസകൾ നേർന്നു. പിതാവിനൊപ്പമുള്ള കാർത്തിയുടെ പഴയകാല ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
Post Views: 6



