ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് വാർഷിക പാസ്; നിരക്ക് 1,500 രൂപ മുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ടോൾ പ്ലാസകളുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന സ്വകാര്യ വാഹന ഉടമകൾക്ക് ഇളവിൽ വാർഷിക ടോൾ പാസ് ലഭ്യമാക്കുന്ന പദ്ധതിയുമായി കേന്ദ്ര സർക്കാർ. 2026 നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ സംവിധാനത്തിലൂടെ നിശ്ചിത ടോൾ പ്ലാസയിലൂടെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കും. ടോൾ പ്ലാസയുടെ സ്ഥാനം അനുസരിച്ച് വാർഷിക പാസിന് 1,500 രൂപയും 3,000 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

മുനിസിപ്പൽ അല്ലെങ്കിൽ ലോക്കൽ ടൗൺ പരിധിക്ക് പുറത്തുള്ള ടോൾ പ്ലാസകളിൽ 1,500 രൂപയും ഈ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകളിൽ 3,000 രൂപയുമാണ് വാർഷിക പാസിനായി നൽകേണ്ടത്. എല്ലാ വർഷവും ഏപ്രിൽ ഒന്നിന് ഈ നിരക്കുകൾ പരിഷ്കരിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നു.

ടോൾ പ്ലാസയിൽനിന്ന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരും വാണിജ്യേതര ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ ഉടമകളുമായിരിക്കണം പാസിന് അർഹരാകാൻ. വാഹനത്തിൽ സാധുവായതും പ്രവർത്തനക്ഷമവുമായ ഫാസ്റ്റ് ടാഗ് ഉണ്ടായിരിക്കണം. നിലവിലുള്ള പ്രതിമാസ പാസിന് പകരമായി പുതിയ വാർഷിക പാസ് തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഉപയോക്താക്കൾക്കുണ്ടാകും.

പുതിയ പാസ് രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും ഉപയോഗിക്കാൻ കഴിയില്ല. പാസ് അനുവദിച്ചിട്ടുള്ള നിർദിഷ്ട ടോൾ പ്ലാസയിൽ മാത്രമാണ് ആനുകൂല്യം ലഭിക്കുക. ക്ലോസ്ഡ് യൂസർ ഫീ കളക്ഷൻ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും ഈ പാസ് അനുവദിക്കില്ല. ടോൾ പ്ലാസയ്ക്ക് പകരമായി ഉപയോഗിക്കാൻ സർവീസ് റോഡോ ബദൽ റോഡോ ലഭ്യമാണെങ്കിലും ആനുകൂല്യം ലഭിക്കില്ല. അതിനാൽ അപേക്ഷിക്കുന്നതിന് മുമ്പ് തങ്ങൾ താമസിക്കുന്ന പ്രദേശവും യാത്ര ചെയ്യുന്ന ടോൾ പ്ലാസയും പദ്ധതിയുടെ പരിധിയിൽ വരുന്നുണ്ടോയെന്ന് വാഹന ഉടമകൾ പരിശോധിക്കണം.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News