ലേയ്‌സ് പാക്കറ്റിൽ തൂക്കക്കുറവ്; ഉപഭോക്താവിന് 8,000 രൂപ നഷ്ടപരിഹാരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഞ്ച് രൂപയുടെ ലേയ്‌സ് പാക്കറ്റിൽ രേഖപ്പെടുത്തിയതിനെക്കാൾ കുറഞ്ഞ അളവിൽ ചിപ്‌സ് ലഭിച്ചെന്ന പരാതിയിൽ പെപ്‌സികോയ്ക്ക് തിരിച്ചടി. 15 ഗ്രാം എന്ന് രേഖപ്പെടുത്തിയ പാക്കറ്റിൽ വെറും 4 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പരാതിക്കാരന്റെ ആരോപണം.

ജയ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പരാതിയിൽ ഉത്തരവിറക്കിയത്. മാനസിക വിഷമത്തിനുള്ള നഷ്ടപരിഹാരമായി 5,000 രൂപയും നിയമനടപടികളുടെ ചെലവായി 3,000 രൂപയും ഉൾപ്പെടെ 8,000 രൂപ നൽകണം. കൂടാതെ, പാക്കറ്റിന്റെ വിലയായ അഞ്ച് രൂപ ആറ് ശതമാനം പലിശ സഹിതം തിരികെ നൽകാനും നിർദേശിച്ചു.

2020 നവംബർ 10ന് നടന്ന സംഭവത്തിൽ പരാതിക്കാരനായ ചന്ദ്രമൻ ജലാൻ വാങ്ങിയ ലേയ്‌സ് പാക്കറ്റിൽ തൂക്കക്കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് നിയമനടപടികളിലേക്ക് കടന്നത്. വാങ്ങിയതിന്റെ ബില്ലടക്കമുള്ള തെളിവുകൾ പരിശോധിച്ച ശേഷമാണ് കമ്മീഷന്റെ നടപടി.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News