സനാതന ധർമത്തിന്റെ പേരിൽ സവർണ മേധാവിത്വം അടിച്ചേൽപ്പിക്കാൻ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: സനാതന ധർമത്തിന്റെ പേരിൽ സവർണ മേധാവിത്വം അംഗീകരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ സനാതന ധർമവുമായി കൂട്ടിക്കെട്ടാനുള്ള നീക്കം എതിർക്കപ്പെടണമെന്നും എസ്എൻഡിപി യോഗം അതിന്റെ അടിസ്ഥാന മൂല്യങ്ങളിൽനിന്ന് വ്യതിചലിച്ചാൽ അത് ചൂണ്ടിക്കാണിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചേർത്തലയിൽ നടന്ന പരിപാടിയിലായിരുന്നു പ്രതികരണം.

ശ്രീനാരായണ ഗുരുവിന്റെ പേരും ദാർശനിക നിലപാടുകളും ഹിന്ദുത്വ രാഷ്ട്രീയത്തിന് വിരുദ്ധമാണെന്നും എന്നിട്ടും അദ്ദേഹത്തിന്റെ ആശയങ്ങളെ ഹിന്ദുത്വത്തിനൊപ്പം ചേർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. പഴയ എസ്എൻഡിപി നിലപാടുകൾ പിന്തുടരുന്നവർക്ക് ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഗുരുവിന്റെ ആശയങ്ങളെ മറ്റൊരു രാഷ്ട്രീയ നിലപാടിനൊപ്പം ചേർക്കുന്നതിനെ എതിർക്കാൻ ശ്രീനാരായണീയർക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പുന്നപ്ര–വയലാർ വാരാചരണവുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കവെ പി. ജയരാജൻ വെള്ളാപ്പള്ളി നടേശനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാലാൾപ്പടയാകാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നായിരുന്നു ആരോപണം. ജാതി രാഷ്ട്രീയത്തെയും മതവർഗീയതയെയും എതിർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി മുന്നോട്ടുവയ്ക്കുന്ന ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന മുദ്രാവാക്യത്തിന് സമാനമായി വെള്ളാപ്പള്ളി ‘നായാടി മുതൽ നസ്രാണി വരെ’ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നതായും ജയരാജൻ വിമർശിച്ചിരുന്നു.

ഇതിന് പിന്നാലെ പി. ജയരാജന്റെ വിമർശനത്തിനെതിരെ വെള്ളാപ്പള്ളി രംഗത്തെത്തി. ജയരാജന്റെ പരാമർശം അനാവശ്യമാണെന്നും വ്യക്തിപരമായ വിമർശനമാണെന്നും അദ്ദേഹം പ്രതികരിച്ചു. പാർട്ടിക്കുള്ളിൽനിന്ന് പാർട്ടിയെ വിമർശിച്ചാണ് ജയരാജൻ മുന്നോട്ടുപോകുന്നതെന്നും തോൽവിക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം നിലപാടുകൾ പരിശോധിക്കണമെന്നും വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു. ഈ രാഷ്ട്രീയ വിവാദത്തിനിടെയാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News