ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനമായി ഉയര്‍ത്തി സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം ഉണ്ടായത്. ഈ വര്‍ഷം ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഡിയര്‍നെസ് അലവന്‍സ് , ഡിയര്‍നെസ് റിലീഫ് എന്നിവയില്‍ മൂന്ന് ശതമാനം വര്‍ദ്ധനവ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
63 ശതമാനത്തില്‍ നിന്നാണ് ഡി എ 66 ശതമാനമായി വര്‍ധിപ്പിച്ചത്. 48 ലക്ഷം ജീവനക്കാര്‍ക്കും 68 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഈ തീരുമാനം പ്രയോജനമാകും. വരാനിരിക്കുന്ന ദീപാവലിക്ക് മുന്നോടിയായാണ് തീരുമാനം. 2026 ജൂലൈ മുതലുള്ള പരിഷ്കരണത്തിനാണ് തീരുമാനം ബാധകമാകുക. ഡിഎ, ഡിആര്‍ എന്നിവയിലെ വര്‍ദ്ധനവ് സര്‍ക്കാര്‍ ഖജനാവിന് വർഷം തോറും 10,016 കോടി രൂപയുടെ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്നും ഏകദേശം 48 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ സേവനമനുഷ്ഠിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്കുന്ന അലവന്‍സുകള്‍ ക്രമീകരിച്ചുകൊണ്ട് വിലക്കയറ്റത്തില്‍ നിന്ന് ആശ്വാസം നല്‍കുക എന്നതാണ് ഈ പരിഷ്കരണത്തിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



