കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിക്കാന്‍ ശ്രമിച്ചെന്ന് പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോതമംഗലം: എറണാകുളം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ഹൃദ്രോഗിക്ക് ചികിത്സ നിഷേധിക്കാന്‍ ശ്രമിച്ചെന്ന് പരാതി. യാത്രാമധ്യേ ആരോഗ്യപ്രശ്‌നമുണ്ടായി ആശുപത്രിയിലെത്തിയ രോഗിക്ക് പണം നല്‍കാതെ ചീട്ട് നല്‍കില്ലെന്ന് ജീവനക്കാർ നിലപാടെടുത്തെന്നാണ് ആരോപണം. പെരുമ്പാവൂര്‍ സ്വദേശി കരീം എ കെയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ 45മിനിറ്റോളം ചികിത്സ നല്‍കാതെ രോഗിയെ ആശുപത്രിയില്‍ ഇരുത്തി. തുടര്‍ന്ന് പൊലീസ് എത്തിയ ശേഷമാണ് ഡോക്ടര്‍ പരിശോധന നടത്തിയത്. ഇതോടെ നില ഗുരുതരമായ രോഗിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. നിലവില്‍ രോഗിയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്.

ചികിത്സ ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ പോകണമെന്നും ആശുപത്രിയിലുള്ളവർ രോഗിയോട് പറഞ്ഞുവെന്നാണ് പരാതിയിൽ പറയുന്നത്. രോഗി ചീറ്റ് ആവശ്യപ്പെടുമ്പോള്‍ ആശുപത്രി ജീവനക്കാരി പണം ആവശ്യപ്പെടുന്നതാണ് ആദ്യം ദൃശ്യങ്ങളില്‍ കാണുന്നത്. ചീട്ട് തരാന്‍ പറയുമ്പോള്‍ പൈസ നല്‍കിയാല്‍ ചീട്ട് നല്‍കാമെന്നും അല്ലാതെ ഇത് ധര്‍മ്മാശുപത്രിയല്ല എന്നാണ് ജീവനക്കാരി മറുപടി നല്‍കുന്നത്. പിന്നാലെ കയ്യില്‍ പണമില്ലെന്നും, ഗൂഗിള്‍പേ മാത്രമാണ് ഉള്ളതെന്ന് രോഗി പറയുമ്പോള്‍, എങ്കില്‍ അത് പണമായി മാറ്റിക്കൊണ്ട് വരണമെന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. താനൊരു ഹൃദ്രോഗിയാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ആശുപത്രി ജീവനക്കാരായിരിക്കുമെന്ന് രോഗി ജീവനക്കാരിയോട് പറയുന്നുണ്ട്. എന്നാല്‍ കയ്യില്‍ ഒരു പത്തുരൂപ പോലും ഇല്ലേയെന്നാണ് ജീവനക്കാരി തിരികെ ചോദിക്കുന്നത്.

രക്തസമ്മര്‍ദം കൂടിയ സാഹചര്യത്തില്‍ ആരോഗ്യ പ്രശ്‌നം അനുഭവപ്പെട്ടത് കൊണ്ടാണ് ഡോക്ടറെ കാണണണെന്ന് താന്‍ ആവശ്യപ്പെട്ടതെന്നും രോഗി വിശദീകരിക്കുന്നുണ്ട്. ഹൃദയത്തില്‍ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാണ് കരീം.ഏറെനേരത്തിന് ശേഷം ഡോക്ടറെത്തി പരിശോധിച്ചപ്പോഴാണ് കരീമിന്റെ രക്തസമ്മര്‍ദം കൂടിയെന്ന് മനസിലാകുകയും ആരോഗ്യസ്ഥിതി വഷളായ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജിലേക്ക് എത്രയും വേഗം എത്താന്‍ നിര്‍ദേശിച്ചതും. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തി ചികിത്സ തേടിയ ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.‌ കരീം എത്തുന്നതിന് മുമ്പ് മറ്റൊരാള്‍ ചീട്ട് എടുത്ത് പോയിരുന്നു. ഇത് കരീമിന്റെ ബന്ധുവാണെന്ന് ആരോപിച്ച് കുടുംബക്കാരെല്ലാം ഹൃദ്രോഗികളാണോ എന്നും ജീവനക്കാരി ചോദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. അതേസമയം ആശുപത്രിയില്‍ മദ്യപിച്ച് ചിലര്‍ എത്തി പ്രശ്‌നമുണ്ടാക്കിയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News