സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; മുപ്പതിലധികം പേർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മാഡ്രിഡ്: സ്പെയിനിലെ ടൊലെഡോ പ്രവിശ്യയിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. പ്രാദേശിക സമയം ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തെ തുടർന്ന് മാഡ്രിഡ് – സിയോഡാഡ് റെയൽ-ആൻ്റലേഷ്യ റൂട്ടുകളിൽ എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കിയതായി സ്പെയിനിലെ ട്രെയിൻ സർവീസ് ഓപ്പറേറ്ററായ എഡിഐഎഫ് അറിയിച്ചു.

രണ്ട് അതിവേഗ ട്രെയിനുകൾ തമ്മിലാണ് കൂട്ടിയിടിച്ചതെന്നാണ് വിവരം. ഇടിച്ച ട്രെയിനുകളിൽ ഒരെണ്ണം മറ്റൊന്നിൻ്റെ മുകളിലേക്ക് കയറി. പാളം തെറ്റിയ ട്രെയിനിന് തീപിടിച്ചെന്നും സംശയമുണ്ട്. ഗുരുതരമായ അപകടമാണ് സംഭവിച്ചിരിക്കുന്നതെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. അപകടം നടന്ന സ്ഥലത്തോട് ചേർന്ന് കിടക്കുന്ന ഉർദ നഗരത്തിലെ സുരക്ഷാ സംവിധാനങ്ങളുപയോഗിച്ചാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്.

സ്പെയിനിലെ റെയിൽ ശൃംഖലകളുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉണർത്തിയ അതിഗുരുതരമായ റെയിൽ അപകടം നടന്ന് മാസങ്ങൾക്ക് ശേഷമാണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്. ഈ വർഷം ജനുവരിയിൽ, തെക്കൻ സ്പെയിനിൽ ഒരു ട്രെയിൻ പാളം തെറ്റി എതിരെ വന്ന ട്രെയിനിൽ ഇടിച്ചുകയറി 45 പേർ മരിച്ചിരുന്നു. 2013-ൽ 80 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് ശേഷം സ്പെയിൻ കണ്ട ഏറ്റവും വലിയ റെയിൽ ദുരന്തമായിരുന്നു ഇത്. തൊട്ടുപിന്നാലെയാണ് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വീണ്ടും അപകടമുണ്ടായിരിക്കുന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News