മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ബാച്ച്ലർ പാർട്ടി Deux’ന്റെ പുതിയ പോസ്റ്റർ പുറത്ത്, അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസിനൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. രണ്ടു കൈകളിലും തോക്കുമായി നിൽക്കുന്ന ടൊവിനോയുടെ ലുക്കാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. നസ്ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. രജീഷ വിജയൻ, ജ്യോതിർമയി, നാദിയ മൊയ്തു എന്നിവരും സിനിമയുടെ ഭാഗമാണ്.
2012ൽ പുറത്തിറങ്ങി ശ്രദ്ധ നേടിയ ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗമാണിത്. ഏകദേശം 14 വർഷങ്ങൾക്ക് ശേഷമാണ് ചിത്രത്തിന്റെ പുതിയ ഭാഗം എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും ക്യാരക്ടർ പോസ്റ്ററുകളും സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. പുതിയ പോസ്റ്റർ പുറത്തുവന്നതോടെ ആരാധകരുടെ പ്രതീക്ഷയും ഉയർന്നിരിക്കുകയാണ്. അമൽ നീരദിന്റെ സ്റ്റൈലും വമ്പൻ താരനിരയും ഒന്നിക്കുമ്പോൾ ഇത്തവണയും ഒരു മാസ് സിനിമയായിരിക്കുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ


