ഭക്ഷണത്തിൽ പുഴുവെന്ന് പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്:സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം വലിയ വിവാദമായിരിക്കുകയാണ്. ആരോപണം പൂർണമായും നിഷേധിച്ച് പാചകക്കാരൻ പഴയിടം മോഹനൻ നമ്പൂതിരി രംഗത്തെത്തി. സംഭവത്തിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം ആരോപണങ്ങൾ ഉയരുമ്പോൾ ഭയമില്ലാതെ എങ്ങനെ ജോലി ചെയ്യാനാകുമെന്നാണ് പഴയിടത്തിന്റെ ചോദ്യം. കേരളത്തിൽ ഇനിയും നിരവധി മേളകൾ നടക്കാനിരിക്കെ, പാചകക്കാർക്ക് ആത്മവിശ്വാസത്തോടെ ജോലി ചെയ്യാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ മാതൃകാപരമായ നടപടി വേണമെന്നും പഴയിടം ആവശ്യപ്പെട്ടു.

അതേസമയം, ഭക്ഷണത്തിൽ നിന്ന് പുഴുവിനെ ലഭിച്ചെന്ന് ആരോപിച്ച അധ്യാപകൻ ജിജോ ജെയിംസിനെ പോലീസ് അറസ്റ്റ് ചെയ്തു. കായികമേളയ്ക്കിടെ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചെന്നും സാമ്പാറിൽ നിന്ന് ലഭിച്ചതെന്ന പേരിൽ പുഴുവിനെ പ്രദർശിപ്പിച്ചെന്നുമാണ് FIRലെ ആരോപണം. സംഭവം വിവാദമായതോടെ കായികമേളയിലെ ഭക്ഷണവിതരണത്തിന്റെ സുരക്ഷ ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ആരോപണങ്ങൾക്കിടയിൽ, ഭക്ഷണത്തിന്റെ ഗുണനിലവാരവും മേളയുടെ നടത്തിപ്പും സംബന്ധിച്ച ചർച്ചകളും സജീവമായിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News