ബെംഗളൂരു: വിലവർധനവിനെതിരായ പ്രതിഷേധത്തിനൊടുവിൽ കർണാടകയിൽ തൈരിന്റെ വില കുറച്ചു. നന്ദിനി ബ്രാൻഡിന്റെ തൈരിന് കൂട്ടിയ വിലയിൽ നിന്ന് രണ്ട് രൂപയാണ് കുറച്ചത്. തൈരിന്റെ വില വർധിപ്പിച്ചതിനെതിരെ ബിജെപിയും ഹോട്ടൽ ഉടമകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വില കുറയ്ക്കാനുള്ള തീരുമാനം. അതേസമയം, പാലിന് വർധിപ്പിച്ച വിലയും കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. വിലവർധന ഉപഭോക്താക്കൾക്കും ഹോട്ടൽ മേഖലയ്ക്കും അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. കർണാടകയിലെ പാൽ-തൈര് വിലയുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ചർച്ചയാകുകയാണ്.
Post Views: 6



