ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ കളത്തിലിറങ്ങിയ പോർച്ചുഗലിന് കനത്ത തിരിച്ചടി! നേഷൻസ് ലീഗ് പോരാട്ടത്തിൽ ഡെന്മാർക്കിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ തോറ്റത്.ആദ്യ പകുതിയിൽ 43-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹോജ്ബെർഗ് ഡെന്മാർക്കിന് ലീഡ് സമ്മാനിച്ചു.
രണ്ടാം പകുതിയിൽ റാസ്മസ് ഹോയ്ലുണ്ട് 50, 57 മിനിറ്റുകളിൽ തുടർച്ചയായി രണ്ട് ഗോളുകൾ നേടി പോർച്ചുഗലിനെ സമ്മർദത്തിലാക്കി.75-ാം മിനിറ്റിൽ ആൻഡേഴ്സൺ കൂടി ഗോൾ നേടിയതോടെ ഡെന്മാർക്കിന്റെ ആധിപത്യം പൂർണമായി. മത്സരത്തിന്റെ അവസാന മിനിറ്റിൽ ബെർണാഡോ സിൽവ പോർച്ചുഗലിനായി ആശ്വാസ ഗോൾ നേടി.റോണോയുടെ അഭാവം പോർച്ചുഗലിനെ ബാധിച്ചോ? താരത്തിന്റെ സാന്നിധ്യമില്ലാതെ ടീം നേരിട്ട ഈ വമ്പൻ തോൽവി ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്!
Post Views: 8



