യോഗിയുടെ ആരോപണത്തെ പരിഹസിച്ച് അഖിലേഷ് യാദവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലക്നൗ: ഉത്തര്‍പ്രദേശില്‍ എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി 1.27 കോടി ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തെ പരിഹസിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ ‘ബുള്‍ഡോസര്‍’ എന്നത് ഒരു ബ്രാന്‍ഡ് ആയി മാറിയിട്ടുണ്ടെന്ന യോഗിയുടെ പ്രസ്താവനയെ പരാമര്‍ശിച്ചായിരുന്നു പരിഹാസം. ഉത്തര്‍പ്രദേശിലെ ഏറ്റവും ശക്തനായ വ്യക്തിയും ബുള്‍ഡോസറുകളോട് പ്രത്യേക താത്പര്യവുമുള്ള ആളുമാണ് മുഖ്യമന്ത്രി.

തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാടുകളോട് യോഗിക്ക് വിയോജിപ്പുണ്ടെങ്കില്‍ ബുള്‍ഡോസറിന്റെ സ്റ്റിയറിങ് കമീഷന് നേരെ തിരിക്കണമെന്നും അഖിലേഷ് പരിഹസിച്ചു. സത്യമെന്തെന്നാല്‍, 1.27 കോടി ഹിന്ദു വോട്ടുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനെക്കുറിച്ച് ഇനി സംസാരിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്ലാത്തപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹത്തെ സഹായിക്കാന്‍ കഴിയില്ലെന്നും അറിയിച്ചിട്ടുണ്ട്.

1.27 കോടി ഹിന്ദു വോട്ടുകള്‍ ഒഴിവാക്കപ്പെട്ടുവെന്ന കണക്ക് യോഗി ആദിത്യനാഥിന് എവിടെ നിന്നാണ് ലഭിച്ചതെന്ന് അഖിലേഷ് ചോദിച്ചു. മുഖ്യമന്ത്രിക്ക് ഏതെങ്കിലും ദിവ്യശക്തിയോ, പ്രത്യേക ഉപഗ്രഹ സാങ്കേതികവിദ്യയോ ലഭിച്ചിട്ടുണ്ടോയെന്നും, ഒഴിവാക്കപ്പെട്ട വോട്ടര്‍മാര്‍ സനാതനികളാണോ എന്ന് അദ്ദേഹത്തിന് എങ്ങനെ അറിയാമെന്നും അഖിലേഷ് പരിഹസിച്ചു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News