മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിനെ പരിഹസിച്ച് സിപിഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ജനാധിപത്യത്തിന് അപമാനമാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി തർക്കമെന്ന് മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. അപമാനം അഭിമാനമായാണ് കോൺഗ്രസ് കൊണ്ടുനടക്കുന്നത്.അവർക്ക് നാണമില്ലെങ്കിൽ പിന്നെ നമ്മളെന്ത് നാണിക്കാനാണെന്ന് ചോദിച്ച പന്ന്യന്‍ രവീന്ദ്രന്‍

സംസ്ഥാന ചരിത്രത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഒരു പാർട്ടിക്ക് കഴിയാത്തത് ആദ്യമെന്നും പറഞ്ഞു. കേരള രാഷ്ട്രീയം മലീമസമായിരിക്കുന്നു. എങ്ങനെ പെരുമാറണമെന്ന് നേതാക്കളെ പഠിപ്പിക്കേണ്ട സമയമായിരിക്കുന്നു. നേതാക്കൾ പരസ്പരം മോശമായി പറയുന്നത് മര്യാദയല്ല.നീ പോടാ, ചെറ്റ എന്നൊക്കെ പറയുന്നത് എന്തൊരു വാക്കാണ്. ജീർണത പരിഹരിക്കാനുള്ള പ്രവർത്തനം വേണം
അമാന്യമായ വാക്കുകൾ ആരും പറയാൻ പാടില്ല. അടിച്ച ഗോളിന് മറുപടിയാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

അതേ സമയം കേരളത്തിലെ മുഖ്യമന്ത്രി പ്രതിസന്ധി നീളുന്നതിനിടെ നിര്‍ണായക ചര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച അല്‍പ്പസമയത്തിനകം നടക്കും. ഇന്ന് വൈകിട്ട് 5.30നാണ് നിര്‍ണായക കൂടിക്കാഴ്ച. ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News