Author: Anju Jolly Alex

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചതാണ് ഇതിന് കാരണം. അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നാൽ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉയർന്ന താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ […]
Read more

മണ്ഡല പുനര്‍നിര്‍ണയ ബില്‍ ചർച്ച; മോദിക്ക് കത്ത് നല്‍കി മല്ലികാര്‍ജുന്‍ ഖര്‍ഗെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നാണ് ഖര്‍ഗെയുടെ ആവശ്യം. ഭേദഗതി വരുത്തുന്ന ബില്‍ പഠിക്കാന്‍ പ്രതിപക്ഷത്തിന് സമയം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ നിരന്തരം പാര്‍ലമെന്ററി കാര്യ മന്ത്രിയോട് മണ്ഡലപുനര്‍നിര്‍ണയുമായി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ സര്‍വകക്ഷിയോഗം നടത്താന്‍ കത്തെഴുതിയിരുന്നു. പക്ഷേ പരിഗണിച്ചില്ല. ഇതിന് പിന്നാലെ […]
Read more

മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകൾ മുങ്ങി 500 മരണം

യാങ്കൂൺ: മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകൾ മുങ്ങി റോഹിങ്ക്യൻ അഭയാർത്ഥികൾ അടക്കം 500 പേർ മരിച്ചതായി ഐക്യരാഷ്ട്രസഭാ ഏജൻസികൾ. ഖൈൻ സംസ്ഥാനത്ത് നിന്ന് ജൂൺ അവസാനത്തോടെ പുറപ്പെട്ട രണ്ട് ബോട്ടുകളാണ് അപകടത്തിൽ പെട്ടത്.അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും യുഎൻ അഭയാർഥി ഏജൻസിയായ യുഎൻഎച്ച്സിആറും സംയുക്ത പ്രസ്താവനയിലാണ് അപകട വിവരം പുറത്ത് വിട്ടിരിക്കുന്നത്. ബോട്ടുകളിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും റോഹിങ്ക്യൻ വിഭാ​ഗത്തിൽ നിന്നുള്ളവരായിരുന്നു. ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിൽ നിന്ന് എത്തിയവരും യാത്രക്കാരിൽ ഉണ്ടായിരുന്നുവെന്നാണ് യു എൻ ഏജൻസികൾ വ്യക്തമാക്കുന്നത്. ഏകദേശം 250 പേരുമായി […]
Read more

യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക ചുമതലയിലേക്ക് രഘുറാം രാജന്‍

വാഷിങ്ടണ്‍: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക ചുമതലയിലേക്ക് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇന്ത്യന്‍ വംശജരായ രാജ് ഷെട്ടിയും ആഷ ശര്‍മ്മയും ഫെഡറല്‍ റിസര്‍വില്‍ നിര്‍ണായക ചുമതലകള്‍ വഹിക്കും. അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനാണ് രാജ് ഷെട്ടി. മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവാണ് ആഷ ശര്‍മ്മ. ഇവരുടെ ജോലി എന്തായിരിക്കുമെന്ന് ഫെഡറല്‍ റിസര്‍വ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഫെഡറല്‍ റിസര്‍വിന്റെ പുതിയ ഗവര്‍ണറായ കെവിന്‍ വാര്‍ഷ് അഞ്ച് ടാസ്‌ക്‌ഫോഴ്‌സുകള്‍ പ്രഖ്യാപിച്ചിരുന്നു. മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മെര്‍വിന്‍ കിങ്, […]
Read more

പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് സ്വര്‍ണ പണയ തട്ടിപ്പ് കേസ് പ്രതികള്‍. നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ നിതിന്‍, ആന്റണി എന്നിവര്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിപ്പിച്ചാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരിക്കേറ്റ ഇരുവരെയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാറനല്ലൂര്‍ അംബേദ്കര്‍ കോളനിക്ക് സമീപമാണ് സംഭവം നടന്നത്. സംഭവത്തില്‍ ബാലരാമപുരം സ്വദേശിയായ സനോജിനെ നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിലെടുത്തു. പണയ സ്വര്‍ണം എടുത്തുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് സനോജ് ഉള്‍പ്പെടെ പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇവരെ ബൈക്കില്‍ പിന്തുടരുന്നതിനിടയിലാണ് […]
Read more

പരീക്ഷ ക്രമക്കേട്; പിഎസ്‌സി ആസ്ഥാനത്ത് പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ പിഎസ്‌സി ആസ്ഥാനത്ത് എസ്‌ഐടി പരിശോധന നടത്തി. ക്രൈംബ്രാഞ്ച് എസ് പി യുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരീക്ഷ രേഖകള്‍ എസ്‌ഐടി പരിശോധിച്ചു. സംഭവത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എസ്‌ഐടിയുടെ ശ്രമം. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. മൂന്നാം തവണയാണ് എസ്‌ഐടി പിഎസ്‌സി ആസ്ഥാനത്ത് എത്തുന്നത്. എസ്‌ഐടി സംഘത്തിന്റെ മേധാവി ഐജി അജിതാ ബീഗം […]
Read more

മൗറീഷ്യസിനെ അസോസിയേറ്റ് അംഗമായി ഉള്‍പ്പെടുത്തി ഐസിസി

111-ാമത് അസോസിയേറ്റ് അംഗമായി മൗറീഷ്യസിനെ ഔദ്യോഗികമായി ഉള്‍പ്പെടുത്തി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. ഐസിസിയുടെ വാര്‍ഷിക കോണ്‍ഫറന്‍സിലാണ് ക്രിക്കറ്റ് മൗറീഷ്യസിന് ഈ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചത്. ആഫ്രിക്കന്‍ മേഖലയില്‍ നിന്നുള്ള 23-ാമത്തെ ഐസിസി അംഗമാണ് മൗറീഷ്യസ്. അതേസമയം, ഫ്രാന്‍സ് ക്രിക്കറ്റ് അസോസിയേഷന് ഐസിസി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഐസിസിയുടെ അംഗത്വ മാനദണ്ഡങ്ങളും നിബന്ധനകളും കൃത്യമായി പാലിക്കാത്തതിനെ തുടര്‍ന്നാണ് ഫ്രാന്‍സിന് നോട്ടീസ് നല്‍കുകയും നിരീക്ഷണത്തിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. നിശ്ചിത സമയത്തിനകം തങ്ങളുടെ പോരായ്മകള്‍ പരിഹരിച്ചില്ലെങ്കില്‍ ഫ്രാന്‍സിന്റെ അംഗത്വം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് […]
Read more

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം; ജയം ആർക്കൊപ്പം

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരം ഇന്ന് നടക്കും. കാർഡിഫ് സ്റ്റേഡിയത്തിൽ വൈകുന്നേരം 5 .30 മുതലാണ് മത്സരം. ആ​ദ്യ ക​ളി​യി​ൽ ആ​റ് വി​ക്ക​റ്റി​ന് ജ​യി​ച്ച സന്ദ​ർ​ശ​ക​ർ​ക്ക് ഇ​ന്ന് ജ​യി​ച്ചാ​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം. അങ്ങനെയെങ്കിൽ ടി 20 പരമ്പര തോൽവിക്ക് ചെറിയ ആശ്വാസമാകും. ആ​ദ്യ ക​ളി​യി​ൽ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബാ​റ്റി​ങ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. 47.5 ഓ​വ​റി​ൽ ആ​തി​ഥേ​യ​ർ 258 റ​ൺ​സി​ന് പു​റ​ത്താ​യി. ജോ ​റൂ​ട്ടും ലി​യാം ഡോ​സ​നും അർധ സെഞ്ച്വറിയുമായി തി​ള​ങ്ങി. അ​ക്സ​ർ പ​ട്ടേ​ൽ നാ​ലും […]
Read more

ലക്ഷ്വറി ബസുകൾ നിരത്തിലിറക്കുമെന്ന് ​​ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: കോടികൾ കൊടുത്ത് വാങ്ങിയ ലക്ഷ്വറി ബസുകൾ നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആർടിസി. നാല് കോടി മുടക്കി വാങ്ങിയ രണ്ട് ലക്ഷ്വറി ബസുകൾ സെൻട്രൽ വർക് ഷോപ്പുകളിൽ നിരത്തിലിറക്കാനാകാതെ കിടക്കുകയായിരുന്നു. മുൻ മന്ത്രി കെ.ബി ഗണേഷ്കുമാർ ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും സർക്കാർ നികുതിയിളവ് നൽകാത്തതിനാലാണ് ബസുകൾ നിരത്തിലിറക്കാൻ കഴിയാതെ പോയത്. എന്നാൽ ബസ് ഉടൻ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ പറഞ്ഞു.’നിലവിൽ രണ്ട് ബസുകളാണ് നമ്മുടെ പക്കലുള്ളത്. ഇത്തരത്തിലുള്ള ആഡംബര ബസുകൾ അധികം വാങ്ങുന്നത് സർക്കാരിന്‍റെ നിലപാടല്ല. എങ്കിലും, […]
Read more

ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലിം ലീഗ് നേതൃത്വം

മലപ്പുറം: പാർട്ടിയെ അവ​ഗണിക്കുന്നുവെന്ന പരാതിയെ തുടർന്ന് ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലിം ലീഗ് നേതൃത്വം. മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. സ്റ്റാഫ് നിയമനവും പി.എം ശ്രീയും അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് വെച്ചാണ് യോഗം. നേരത്തെ, സ്റ്റാഫ് നിയമനങ്ങളിൽ പാർട്ടിയുടെയോ യൂത്ത് ലീഗ്, എംഎസ്എഫ് തുടങ്ങിയ പോഷകസംഘടനകളുടെയോ അഭിപ്രായങ്ങൾ പരിഗണിക്കുന്നില്ലെന്നും മന്ത്രിമാർ തന്നിഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുന്നുവെന്നുമുള്ള ആക്ഷേപം ഉയർന്നിരുന്നു. യൂത്ത് ലീഗ് പ്രവർത്തകർ പല വിഷയങ്ങളുമായി […]
Read more

Recent News