ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരം ഇന്ന് നടക്കും. കാർഡിഫ് സ്റ്റേഡിയത്തിൽ വൈകുന്നേരം 5 .30 മുതലാണ് മത്സരം. ആദ്യ കളിയിൽ ആറ് വിക്കറ്റിന് ജയിച്ച സന്ദർശകർക്ക് ഇന്ന് ജയിച്ചാൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാം. അങ്ങനെയെങ്കിൽ ടി 20 പരമ്പര തോൽവിക്ക് ചെറിയ ആശ്വാസമാകും. ആദ്യ കളിയിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 47.5 ഓവറിൽ ആതിഥേയർ 258 റൺസിന് പുറത്തായി.
ജോ റൂട്ടും ലിയാം ഡോസനും അർധ സെഞ്ച്വറിയുമായി തിളങ്ങി. അക്സർ പട്ടേൽ നാലും പ്രസിദ്ധ് കൃഷ്ണയും ഗുർനൂർ ബ്രാറും രണ്ട് വീതവും വിക്കറ്റ് നേടി. ഇന്ത്യൻ നിരയിൽ ശുഭ്മൻ ഗിൽ, ഓൾറൗണ്ടർമാരായ വാഷിങ്ടൺ സുന്ദർ,അക്സർ പട്ടേൽ എന്നിവർ അർധ സെഞ്ച്വറി നേടി. അക്സർ പട്ടേലായിരുന്നു പ്ലയെർ ഓഫ് ദി മാച്ച്.
