ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിന് മുന്നിൽ ന്യൂസിലൻഡിന് അടിപതറി. വെല്ലിംഗ്ടണിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് 41 ഓവറിൽ 134 റൺസിന് പുറത്തായി. ഇതോടെ ഇന്ത്യക്ക് മുന്നിലുള്ള വിജയലക്ഷ്യം 135 റൺസ്. നാല് വിക്കറ്റുകൾ വീഴ്ത്തിയ ഗുർനൂർ ബ്രാറാണ് ഇന്ത്യൻ ബൗളിങ് നിരയിൽ തിളങ്ങിയത്. ആദ്യ ഓവർ മുതൽ ന്യൂസിലൻഡ് ബാറ്റർമാർക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. അക്വിബ് നബി തുടക്കത്തിൽ തന്നെ ടിം സീഫെർട്ടിനെയും വിൽ യംഗിനെയും പുറത്താക്കി കിവീസിന് തിരിച്ചടി […]
Tag: match
കിവീസിനെ വീഴ്ത്തി ഇന്ത്യ; പരമ്പരയിൽ 2-0ന്റെ ലീഡ്
മഴ കളി തടസ്സപ്പെടുത്തിയെങ്കിലും ജയത്തിൽ നിന്ന് ഇന്ത്യയെ തടയാനായില്ല. ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം നാല് റൺസിന്റെ ആവേശജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. വെല്ലിംഗ്ടണിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 41 ഓവറിൽ 134 റൺസിന് കിവീസ് എല്ലാവരും പുറത്തായി. 55 റൺസെടുത്ത ഡാരിൽ മിച്ചലാണ് ന്യൂസിലൻഡ് നിരയിലെ ടോപ് സ്കോറർ. മിച്ചൽ സാന്റ്നർ […]
ഇന്ത്യയും പനാമയും തമ്മിലുള്ള സൗഹൃദ മത്സരം സെപ്റ്റംബര്‍ 25-ലേക്ക് മാറ്റി
ഇന്ത്യയും പാനമയും തമ്മില്‍ നടക്കാനിരുന്ന അന്താരാഷ്ട്ര പുരുഷ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന്റെ തീയതി മാറ്റിയതായും, നേരത്തെ പ്രഖ്യാപിച്ചിരുന്ന സെപ്റ്റംബര്‍ 26-ന് പകരം സെപ്റ്റംബര്‍ 25-ന് മത്സരം നടക്കുമെന്നും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.ഇത് ഫിഫയുടെ അന്താരാഷ്ട്ര മത്സര വിന്‍ഡോയുടെ ഭാഗമായി തന്നെ തുടരും. ഫിഫ റാങ്കിംഗില്‍ 44-ാം സ്ഥാനത്തുള്ളതും 2026-ലെ ഫിഫ ലോകകപ്പില്‍ മത്സരിച്ചതുമായ പാനമയെയാണ് ഇന്ത്യന്‍ ടീം നേരിടുന്നത്. ഉയര്‍ന്ന റാങ്കിലുള്ള ഒരു അന്താരാഷ്ട്ര ടീമിനെതിരെ […]
സുസുകി കപ്പ് മത്സരം ഈ മാസം 22ന്
ജാപ്പനീസ് ക്രിക്കറ്റ് അസോസിയേഷനും ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയും ചേര്‍ന്ന്, ഇന്ത്യ-ജപ്പാന്‍ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇരു രാജ്യങ്ങളുടെയും പുരുഷ ടീമുകള്‍ ഒരു ട്വന്റി20 അന്താരാഷ്ട്ര മത്സരം കളിക്കും.ജപ്പാനിലെ ടോച്ചിഗി പ്രിഫെക്ചറിലെ സാനോ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 2026 സെപ്റ്റംബര്‍ 22 ചൊവ്വാഴ്ചയാണ് ‘സുസുകി കപ്പ്’ നടക്കുന്നത്. ജപ്പാന്‍ പ്രധാനമന്ത്രി സനേ തകൈച്ചിയും ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും തമ്മില്‍ നടന്ന ഉച്ചകോടിയില്‍ എത്തിയ ധാരണയില്‍ നിന്നാണ് […]
ബ്രസീൽ ഫുട്ബോൾ ടീം ഇന്ത്യയിലേക്ക് വരുന്നു
കൊൽക്കത്ത: ലോകകപ്പിൽ ഇന്ത്യയിലെ ആരാധകരുടെ പിന്തുണക്ക് നന്ദി പറയാനായി ബ്രസീൽ ഫുട്ബോൾ ടീം സൗഹൃദ മത്സരത്തിനായി ഇന്ത്യയിലേക്ക് വരുന്നു. ഒക്ടോബർ ആദ്യവാരം കൊൽക്കത്തയില്‍ ബ്രസീല്‍ സൗഹൃദ മത്സരം കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനും ഇന്ത്യൻ സംഘാടകരും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും കരാറിലെ ചില നിബന്ധനകൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളതെന്നുമാണ് വിവരം. അതേസമയം, സൗഹൃദ മത്സരതതില്‍ ബ്രസീലിന്‍റെ എതിരാളികൾ ആരായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ലോകകപ്പ് സമയത്ത് കേരളത്തിലെയും കൊൽക്കത്തയിലെയും തെരുവുകളിൽ ബ്രസീൽ ആരാധകർ തീർത്ത […]
ലോകകപ്പിലെ കലാശക്കൊട്ട് മത്സരം നിയന്ത്രിക്കുക സ്ലാവോ വിന്‍സിച്ച്
രണ്ട് ദിവസങ്ങൾക്കപ്പുറം ആരാകും ഫിഫ ലോകകപ്പ് കിരീടത്തിൽ മുത്തമിടുക എന്ന ചോദ്യത്തിനുള്ള ഉത്തരം ലഭിക്കും. ഇപ്പോൾ മത്സരം നിയന്ത്രിക്കാനുള്ള റഫറിയിങ് പാനലിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഫിഫ. സ്ലാവോ വിന്‍സിച്ചായിരിക്കും ലോകകപ്പിലെ കലാശക്കൊട്ട് മത്സരം നിയന്ത്രിക്കാൻ കളത്തിലുണ്ടാവുക. ഇപ്പോൾ ഫിഫയുടെ ആ പ്രഖ്യാപനത്തിന് പിന്നാലെ വികാരാധീനനായി അദ്ദേഹത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.റഫറിയിങ് പാനലിനെ പ്രഖ്യാപിക്കുന്ന സമയത്ത് സ്ലാവോ വിന്‍സിച്ച് വികാരാധീനനാകുന്നത് പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. ഫൈനൽ മത്സര നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ സ്ലാവോയെ സഹപ്രവർത്തകർ അഭിനന്ദിക്കുന്നതും വീഡിയോയിൽ കാണാം. പ്രഖ്യാപനത്തിന് പിന്നാലെ […]
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം; ജയം ആർക്കൊപ്പം
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരം ഇന്ന് നടക്കും. കാർഡിഫ് സ്റ്റേഡിയത്തിൽ വൈകുന്നേരം 5 .30 മുതലാണ് മത്സരം. ആദ്യ കളിയിൽ ആറ് വിക്കറ്റിന് ജയിച്ച സന്ദർശകർക്ക് ഇന്ന് ജയിച്ചാൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാം. അങ്ങനെയെങ്കിൽ ടി 20 പരമ്പര തോൽവിക്ക് ചെറിയ ആശ്വാസമാകും. ആദ്യ കളിയിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 47.5 ഓവറിൽ ആതിഥേയർ 258 റൺസിന് പുറത്തായി. ജോ റൂട്ടും ലിയാം ഡോസനും അർധ സെഞ്ച്വറിയുമായി തിളങ്ങി. അക്സർ പട്ടേൽ നാലും […]
ഫിഫ ലോകകപ്പ്; അർജന്റീന – ഈജിപ്ത് പ്രീ-ക്വാർട്ടർ പോരാട്ടം ഇന്ന്
ഫിഫ ലോകകപ്പിൽ ഇന്ന് അർജന്റീന – ഈജിപ്ത് പ്രീ-ക്വാർട്ടർ പോരാട്ടം. രാത്രി 9:30 ന് അറ്റ്ലാന്റ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. വിജയിക്കുന്നവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. സ്വിറ്റ്സർലൻഡ് – കൊളംബിയ മത്സരത്തിലെ വിജയി ആയിരിക്കും ഇന്നത്തെ മത്സരത്തിലെ വിജയിയെ ക്വാർട്ടറിൽ ഏറ്റുമുട്ടുന്നത്. ആദ്യമായാണ് മെസിയും സലായും നേർക്കുനേർ വരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് അർജന്റീനയുടെ വരവ്. ജോർദാനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കും അർജന്റീന – ഓസ്ട്രിയ മത്സരം എതിരില്ലാത്ത രണ്ട് ഗോളുകൾക്കും അൾജീരിയക്കെതിരെ എതിരില്ലാത്ത […]
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര; മൂന്നാം മത്സരത്തിനൊരുങ്ങി ഇന്ത്യ
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിനൊരുങ്ങി ഇന്ത്യ. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം രാത്രി പത്തുമണിക്കാണ് മത്സരം ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ നിലവില്‍ ഇംഗ്ലണ്ട് 1-0 ന് മുന്നിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് ഇതുവരെ വിജയത്തിലെത്താനായിട്ടില്ല. അയര്‍ലന്‍ഡിനോട് 2-0 ന് പരമ്പര തോറ്റതിന് ശേഷം, മാഞ്ചെസ്റ്ററില്‍ നടന്ന രണ്ടാമത്തെ ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിനോടും ഇന്ത്യ നാലു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ പരമ്പരയില്‍ […]
ഫുട്‌ബോള്‍ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ആരംഭം
ഫുട്‌ബോള്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. രാത്രി 10.30ന് കാനഡ മൊറോക്കോയെ നേരിടും. ഹൂസ്റ്റണിലാണ് മത്സരം നടക്കുക. അഞ്ചിന് പുലര്‍ച്ചെ 2.30ന് ഫ്രാന്‍സ് പാരഗ്വായിയെ നേരിടും. ഫിലാഡല്‍ഫിയയിലാണ് മത്സരം. കരുത്തരായ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചാണ് മൊറോക്കോ എത്തുന്നത്. കാനഡ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് വരുന്നത്. മൊറോക്കോയുടെ കരുത്തിന് മുന്നില്‍ കാനഡയ്ക്ക് പിടിച്ചുനില്‍ക്കാനായാല്‍ അവസാന എട്ടിലേക്ക് പ്രവേശിക്കാം. എന്നാല്‍ വടക്കൻ അമേരിക്കന്‍ ടീമിനെ നിസ്സാരമായി കണാനാകില്ല. പാരഗ്വായിക്കെതിരെ ഫ്രാന്‍സിന് പോരാട്ടം കനക്കും. പാരഗ്വായ് അവസാന മത്സരത്തില്‍ ജര്‍മനിയെ തോല്‍പ്പിച്ചാണ് വരുന്നത്. […]
- 1
- 2
