Author: Anju Jolly Alex

ശ്വേത മേനോനെതിരെ ഗുരുതര ആരോപണവുമായി നടിമാർ

കൊച്ചി: താരസംഘടന അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോനെതിരെ ഗുരുതര ആരോപണവുമായി സംഘടനയിലെ ഒരു വിഭാഗം നടിമാർ. നടിമാരായ ഉഷ ഹസീന, അന്‍സിബ, മാലാ പാര്‍വതി, മായാ വിശ്വനാഥ് എന്നിവരാണ് സംയുക്ത വാര്‍ത്താസമ്മേളനം നടത്തി ആരോപണങ്ങൾ ഉന്നയിച്ചത്. സ്ത്രീകള്‍ നേതൃനിരയില്‍ വരാന്‍ പോരാടിയവരാണ് തങ്ങളെന്ന് ഉഷ ഹസീന പറഞ്ഞു. തങ്ങള്‍ നാല് പേരും വ്യക്തിഹത്യയ്ക്ക് വിധേയരായി. നേതൃത്വത്തില്‍ കുറുക്കുവഴിയിലൂടെ എത്തിയ ആളാണ് ശ്വേതാ മേനോന്‍.അവരെ പക്ഷേ എല്ലാവരും അംഗീകരിച്ചു. നേതൃനിരയില്‍ അധികാരമോഹവും ഈഗോക്ലാഷുമാണെന്നും ഉഷ ഹസീന പറഞ്ഞു. നടി […]
Read more

നിയമസഭയിൽ സ്വീകരിക്കുന്ന അടവുകൾ പാളുന്നു; എൽഡിഎഫിൽ വിമർശനം

തിരുവനന്തപുരം: ഭരണപക്ഷത്തെ നേരിടാൻ നിയമസഭയിൽ സ്വീകരിക്കുന്ന അടവുകൾ പാളുന്നുവെന്ന് എൽ.ഡി.എഫിൽ വിമർശനം. വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിനിർദേശം അടങ്ങിയ ധനബിൽ ചർച്ചയിൽ പ്രതിപക്ഷതന്ത്രം തിരിച്ചടിച്ചുവെന്നാണ് വിലയിരുത്തൽ. വിഴിഞ്ഞം തുറമുഖ ഓഹരിക്കൈമാറ്റ വിഷയത്തിൽ സ്വീകരിച്ച നിലപാടും വേണ്ടത്ര ഫലിച്ചില്ല. പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള സി.പി.ഐ. -സി.പി.എം. തർക്കം തുടരുന്നതിനാൽ പ്രതിപക്ഷ എം.എൽ.എ. മാരുടെ യോഗം ചേരാൻ പോലും കഴിയുന്നുമില്ല. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിനുള്ള നിർദേശം സഭയിലേക്ക് ഒളിച്ചുകടത്തിയെന്നായിരുന്നു സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷനേതാവ് ഉയർത്തിയ പ്രധാന വിമർശനം. സഭയിൽ ഒരു […]
Read more

ബത്തേരിയിൽ വൻ ലഹരി ശേഖരം പിടികൂടി

വയനാട്: വയനാട് ബത്തേരി ദൊട്ടപ്പകുളത്ത് വീടിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച വൻ ലഹരി ശേഖരം പിടികൂടി. ബീനാച്ചി സ്വദേശി ഹാരിസാണ് പിടിയിലായത്. 6400 പാക്കറ്റ് ഹാൻസും പിടികൂടി. പത്തോളം ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. വീട്ടിലെ കിടപ്പുമുറിക്ക് താഴെ, അലമാര വെച്ച് മറച്ച നിലയിലായിരുന്നു രഹസ്യ അറ നിർമ്മിച്ചിരുന്നത്. അടുത്ത കാലത്ത് വയനാട് ജില്ലയിൽ പിടികൂടുന്ന ഏറ്റവും വലിയ ഹാൻസ് ശേഖരമാണിത്. രഹസ്യ വിവരത്തെ തുടർന്ന് ബത്തേരി പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
Read more

അയോധ്യ സംഭാവന കൊള്ള; കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്ന് RSS

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ആർഎസ്എസ്. സംഭവവുമായി കടുത്ത വേദനയും അമർഷവും ഉണ്ടെന്നും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ പറഞ്ഞു. സംഭാവന ക്കൊള്ള ഭക്തരുടെ വികാരത്തെ ബാധിച്ചു. വീഴ്ചകൾ ക്ഷേത്രട്രസ്റ്റ് ഉടൻ പരിഹരിക്കണമെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞു. സംഭാവനൊക്കൊള്ളയിൽ ആർഎസ്എസിന്റെ ആദ്യപ്രതികരണമാണിത്.ക്ഷേത്ര ട്രസ്റ്റ് വീഴ്ചകൾ ഉടൻ പരിഹരിക്കണം. ക്ഷേത്ര ഭരണത്തിൽ സുതാര്യത ഉറപ്പാക്കണം. ഹിന്ദു സമൂഹം സംയമനം പാലിക്കണമെന്നും ഹിന്ദു വിരുദ്ധ ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചന […]
Read more

ഉത്തര്‍പ്രദേശിൽ പാചകവാതക ടാങ്കര്‍ പൊട്ടിത്തെറിച്ച് അപകടം

ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ പാചകവാതക ടാങ്കര്‍ ടോള്‍ പ്ലാസയിലേക്ക് ഇടിച്ചുകയറി പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജൂണ്‍ 26ന് നടന്ന അപകടത്തില്‍ 5 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ധാരാളം പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവര്‍ പ്രയാഗ്‌രാജിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.പ്രയാഗ്‌രാജ്- കാന്‍പൂര്‍ ഹൈവേയിലെ സിഹോരി ടോള്‍ പ്ലാസയിലെ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇടിയുടെ ആഘാതത്തില്‍ ടാങ്കറിലെ വാതകം ചോര്‍ന്ന് വന്‍ പൊട്ടിത്തെറിയുണ്ടായി. നിമിഷനേരം കൊണ്ട് പ്രദേശം തീഗോളമായി മാറുകയായിരുന്നു. കാന്‍പൂരില്‍ നിന്ന് വാരണസിയിലേക്ക് പോകുകയായിരുന്ന എല്‍പിജി […]
Read more

ജിദ്ദയില്‍ ക്രിക്കറ്റ് സ്റ്റേഡിയം പണിയാൻ പാകിസ്ഥാൻ; കരാറിൽ ഒപ്പുവെച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ ആധുനിക ക്രിക്കറ്റ് സ്റ്റേഡിയം പണിയാനൊരുങ്ങി പാകിസ്ഥാൻ. നിര്‍മാണത്തിനുള്ള കരാറില്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡും സൗദി ക്രിക്കറ്റ് ഫെഡറേഷനും ഒപ്പുവെച്ചു. പാകിസ്ഥാനെ പ്രതിനിധീകരിച്ച് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയും സൗദിയെ പ്രതിനിധീകരിച്ച് സൗദ് ബിന്‍ മിഷാല്‍ ബിന്‍ മുഹമ്മദ് അല്‍ സൗദും കരാറിലൊപ്പിട്ടു. ചരിത്രപരമായ കരാറാണ് ഇതെന്നും ജിദ്ധയില്‍ ക്രിക്കറ്റ് സ്റ്റേഡിയം പണിയാന്‍ പിസിബിയും എസ്എസിഎഫും കരാറൊപ്പിട്ടതായും പിസിബി അധികൃതര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചാകും ക്രിക്കറ്റ് സ്റ്റേഡിയം പണിയുക. ഇതെല്ലാം പിസിബിയുടെ […]
Read more

ടെസ്റ്റ് ക്രിക്കറ്റ് പരമ്പര; ഒമ്പത് വര്‍ഷത്തിന് ശേഷം ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക്

ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കായി ഒമ്പത് വര്‍ഷത്തിന് ശേഷം ശ്രീലങ്കയിലേക്ക് പോകാനൊരുങ്ങി ഇന്ത്യൻ ടീം. 2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഓഗസ്റ്റ് 15-ന് തുടങ്ങും. ഗാലെയിലാണ് ആദ്യ ടെസ്റ്റ് മത്സരം. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കും. പരമ്പരയില്‍ വൈറ്റ് ബോള്‍ മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ബിസിസിഐയും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും മുന്‍പ് ചര്‍ച്ചകള്‍ […]
Read more

പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദുമായി ബന്ധം; ഗുജറാത്തിൽ എട്ട് പേർ ​അറസ്റ്റിൽ

അഹമ്മദാബാദ്: ​ഗുജറാത്തിൽ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള എട്ടുപേർ ​അറസ്റ്റിലായി.​ ​ഗുജറാത്തിൽ ജെയ്ഷെ മൊഡ്യൂൾ സ്ഥാപിക്കാനും സംസ്ഥാനത്തും രാജ്യത്തെ വിവിധഭാ​ഗങ്ങളിലും ഭീകരാക്രമണം നടത്താനും പദ്ധതിയിട്ടവരെയാണ് പിടികൂടിയതെന്ന് ​ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ്) പറഞ്ഞു. ഗുജറാത്ത്, മധ്യപ്രദേശ് സ്വദേശികളാണ് പിടിയിലായത്. അഹമ്മദ് ​​ഗജിവാല എന്ന അബു ഉബൈദ(19) ഇബ്രാഹിം ഘാ​ഗ(30) മുദസ്സിർ ​ഗാസിവാല(22) സക്കരിയ ദുരാനി മുഹമ്മദ് അമ്മർ(21) മുഫ്തി ഫൗജാൻ ദൗവ(40) മുഹമ്മദ് അമിൻ പാലൻപുരി(21) മുഹമ്മദ് അബ്ദുൾ സാവ്ദി(22) ബിലാൽ ​ദുരാനി ഘാ​ഗ(18) എന്നിവരാണ് […]
Read more

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഏഴ് കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞ് അപകടം. ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റു. നെയ്യാറ്റിന്‍കര കാക്കറ വിളയിലാണ് അപകടമുണ്ടായത്. കുട്ടികളെ ആംബുലന്‍സില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ന്യൂജ്യോതി പബ്ലിക് സ്‌കൂളിലെ ബസ് ആണ് മറിഞ്ഞത്. ബസ് നിയന്ത്രണം വിട്ട് കാക്കറവിള കനാലിലേക്ക് മറിയുകയായിരുന്നു. റോഡിന് വീതി കുറഞ്ഞ ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ ഒന്‍പത് കുട്ടികളും ആയയും ഡ്രൈവറും അടക്കം 11 പേരാണ് ഉണ്ടായിരുന്നത്.
Read more

എനർജി ഡ്രിങ്ക് എന്ന പേരിൽ സോഫ്റ്റ് ഡ്രിങ്ക്സ് വിൽപന; പ്രമുഖ ബ്രാൻഡുകൾക്ക് നോട്ടീസ്

ന്യൂഡൽഹി: എനർജി ഡ്രിങ്ക് എന്ന പേരിലുള്ള സോഫ്റ്റ് ഡ്രിങ്ക്സ് വിൽപനയിൽ പ്രമുഖ ബ്രാൻഡുകൾക്ക് നോട്ടീസ് നൽകി ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ് അതോറിറ്റി (എഫ്എസ്എസ്എഐ). റെഡ് ബുൾ എനർജി ഡ്രിങ്ക്, പെപ്സികോയുടെ അഡ്രിനാലിൻ റഷ് എനർജി ഡ്രിങ്ക്, റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സിന്റെ കാമ്പാ എനർജി ഡ്രിങ്ക് ഗോൾഡ് ബൂസ്റ്റ്, സ്റ്റിങ് എനർജി ഡ്രിങ്ക്, ഹെൽ എനർജി, കോക്കകോളയുടെ പിന്തുണയുള്ള മോൺസ്റ്റർ എനർജി എന്നീ പാനീയങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എനർജി ഡ്രിങ്ക് എന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ബ്രാൻഡിംഗ് ആണെന്നാണ് ഫുഡ് […]
Read more

Recent News